5/9/09

എന്തുപേരിടും ഇതിന് !

നമ്മൾ കരുതുന്നപോലെ
അയാൾ ഇപ്പോൾ
ജീവിച്ചുകൊണ്ടിരിക്കുന്നത്
അയാളുടെ ജീവിതമല്ല
ജനിച്ചപ്പോൾതന്നെ
പിടിച്ചെടുത്ത ഒന്നാണ്
മഴയിൽ പുറന്തോട് പൊട്ടി
പുറത്തുവരുന്ന പുൽനാമ്പ്
ആദ്യം കാണുന്ന മൺ‌തരിയോട്
ചെയ്യുന്നപോലെ
അനുമതിചോദിക്കാതെ
ഒത്തുതീർപ്പുകളില്ലാതെ
ഏറ്റവും ലളിതമായി ചെയ്ത
അവകാശസ്ഥാപനം..

12 അഭിപ്രായങ്ങൾ:

 1. പേരില്ലാത്ത ഈ കവിത നന്നായിട്ടുണ്ട്‌.ഇനിയെങ്കിലും ഒരു പേരിട്ടു കൂടേ...?

  മറുപടിഇല്ലാതാക്കൂ
 2. ആ ഉപമ പോലെ അയാള്‍ക്കൊരു
  ജീവിതമുണ്ടെങ്കില്‍ ‍വെറുതെ അയാള്‍
  എന്തിനു അയാളുടെ ജിവിതം ജീവിയ്ക്കണം!
  great.

  മറുപടിഇല്ലാതാക്കൂ
 3. ലളിതമായി തോന്നുമെങ്കിലും ഇതത്ര ലളിതമല്ല കേട്ടോ..

  മറുപടിഇല്ലാതാക്കൂ
 4. ആ നിർബ്ബന്ധന്ധിതമായ പേരിടലിലാണു കൂടുതൽ കവിത:)

  മറുപടിഇല്ലാതാക്കൂ