26/9/09

ഒച്ച്‌തുറുങ്കിലേക്കു കൊണ്ടുപോകും വഴി
ചാടി രക്ഷപെട്ടവനെപ്പോലെ,
ഒളിവിൽ ജീവിക്കുകയാണു ഞാൻ.
എന്റെ പിന്നാലെ പായുന്നതെന്തിന്‌
ഞാൻ സ്വയം തടവിലാണല്ലോ....?

നിങ്ങളുടെ ഉത്തരവ്‌
അക്ഷരം പ്രതി പാലിക്കുന്നതിന്‌,
എനിക്കു ചുറ്റും ഒരു ജയിൽ
കൊണ്ടു നടക്കുന്നുണ്ട്‌ ഞാൻ,
അഴിയും അറയും
ഞാൻ തന്നെയായ
അതിന്റെ ഭിത്തികളിൽ
മറന്നുപോകാതെ എഴുതിവെച്ചിട്ടുണ്ട്‌
നിങ്ങളുടെ നിയമങ്ങൾ.
കാണരുത്‌,
പറയരുത്‌,
തൊടരുത്‌...

Photograph: Will Simpson

6 അഭിപ്രായങ്ങൾ:

 1. ഈ ലോകത്ത് ജീവിക്കണമെങ്കില്‍ ഈ മൂന്ന് നിയമങ്ങളും അനുസരിക്കണം!പക്ഷെ ഈ തലക്കെട്ട്(ഒച്ച്) ഈ കവിതയുമായുള്ള ബന്ധം എന്താണ് എന്ന് അങ്ങ് പിടുത്തം കിട്ടിയില്ല.

  മറുപടിഇല്ലാതാക്കൂ
 2. നിയമങ്ങളുടെ ഭാരവും പേറി ഒരാൾക്കും
  ഒരു ജനതക്കും വേഗതയാർജ്ജിക്കാനാവില്ല.
  അതാവും ഒച്ച് എന്ന് വായിച്ചെടുക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 3. ഒരു തടവില്‍ നിന്നും മറ്റൊരു തടവിലേക്കു രക്ഷപെടുന്നവര്‍...

  മറുപടിഇല്ലാതാക്കൂ
 4. ജീവിതം ശിക്ഷയാകുമ്പോൾ.....

  കൊള്ളാം.

  മറുപടിഇല്ലാതാക്കൂ
 5. നിയമങ്ങള്ളുടെ കുരുക്കുകൾ ശിക്ഷയ്ക്കു മുൻപേ അനുഭവിച്ചു തീർക്കുന്ന വലിയൊരു ശിക്ഷയാകുന്നു
  ഇഴഞ്ഞിഴഞ്ഞ്...കണ്ണെത്താത്ത ദൂരത്തേക്ക്...നീങ്ങുന്ന ഒച്ചിനെപ്പോലെ തടവറയ്ക്കുള്ളിലൂടെയുള്ള യാത്ര...
  സനാതനൻ നന്നായിരിക്കുന്നു പിന്നെ അതിശയലോകം നന്നായിരിക്കുന്നു
  എന്റെ എല്ലാവിധ ആശംസകളും

  മറുപടിഇല്ലാതാക്കൂ
 6. ആമ എന്നാക്കിയാലോ സഗീര്‍..

  നന്നായി സനല്‍ :)

  മറുപടിഇല്ലാതാക്കൂ