16/11/09

പരോളിനു പുരസ്കാ‍രം
ടെലിവിഷൻ ആർട്ടിസ്റ്റുകളുടെയും സാങ്കേതിക വിദഗ്ദ്ധരുടേയും സംഘടനയായ കോണ്ടാക്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ടുവരുന്ന വീഡിയോ ഫെസ്റ്റിവലിൽ (കോണ്ടാക്ട് വീഡിയോ ഫെസ്റ്റിവൽ 2009 ) പരോൾ മികച്ച ടെലിഫിലിമിനുള്ള പുരസ്കാരം നേടി. മത്സരത്തിനുണ്ടായിരുന്ന മുപ്പത്തിയഞ്ച് ടെലിഫിലിമുകളിൽ നിന്നാണ് പരോൾ മികച്ച ടെലിഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് പരോളിന്റെ കാമറ കൈകാര്യം ചെയ്ത രെജിപ്രസാദിനാണ്. ഈ ചെറിയ സന്തോഷം പങ്കുവച്ചുകൊള്ളുന്നു.

21 അഭിപ്രായങ്ങൾ:

 1. പരോള്‍ കണ്ടിരുന്നു....
  അണിയറ പ്രവര്‍‌ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍....

  മറുപടിഇല്ലാതാക്കൂ
 2. ചെറിയ സന്തോഷമോ,
  ഇതൊരു വല്യ സന്തോഷമല്ലേ..

  മറുപടിഇല്ലാതാക്കൂ
 3. കിടിലം!
  ഇനിയും അവാര്‍ഡുകള്‍ വാരിക്കൂട്ടട്ടെ എന്നും നിറയെപ്പേര്‍ കാണട്ടെ എന്നും ആശംസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 4. തകര്‍ത്തല്ലോ. നാട്ടിലെത്തട്ട്. ചെലവ് ചെയ്യാന്‍ ചാന്‍സ് തരാം :)

  മറുപടിഇല്ലാതാക്കൂ
 5. അതേയതേ ചെറിയ സന്തോഷമെന്ന്!! :)

  അഭിനന്ദനങ്ങള്‍ ..

  മറുപടിഇല്ലാതാക്കൂ
 6. വല്ല്യ സന്തോഷം,
  തകര്‍ക്കട്ടെ..

  മറുപടിഇല്ലാതാക്കൂ
 7. വിഷ്ണു പ്രസാദ്2009, നവംബർ 18 10:15 PM

  അഭിനന്ദനങ്ങള്‍...
  വലിയ സന്തോഷങ്ങളിലേക്കുള്ള ചെറിയ കാല്‍‌വെപ്പ് അംഗീകരിക്കപ്പെട്ടതില്‍

  മറുപടിഇല്ലാതാക്കൂ
 8. സന്തോഷം
  പിന്നേം സന്തോഷം
  പിന്നേം പിന്നേം പിന്നേം പിന്നേം സന്തോഷം കൊണ്ടുതരൂ

  മറുപടിഇല്ലാതാക്കൂ
 9. ഇന്നാണു പരോള്‍ കണ്ടത്.മനോഹരമായിരിക്കുന്നു.അഭിനന്ദനങ്ങള്‍. ഇനിയും പുരസ്കാരങ്ങള്‍ തേടിയെത്തട്ടെ.

  മറുപടിഇല്ലാതാക്കൂ
 10. സന്തോഷമുണ്ട് .. ഒത്തിരി യാത്ര തുടരേണ്ടിയുണ്ട്...

  മറുപടിഇല്ലാതാക്കൂ
 11. മാഷേ,പുരസ്ക്കാരത്തിന്റെ സന്തോഷം വൈകി പങ്കുവയ്ക്കുന്നു.പ്രിയപ്പെട്ട രെജിക്കും സലാം...

  മറുപടിഇല്ലാതാക്കൂ