20/6/10

നിമിഷങ്ങൾ | Instants

ജോർജ് ലൂയിസ് ബോർഹസിന്റെ Instants' എന്ന കവിതയുടെ ഏകദേശ പരിഭാഷ...

എനിക്കെന്റെ ജിവിതം വീണ്ടും ജീവിക്കാനാവുമെങ്കിൽ
അടുത്തതവണ ഞാൻ കൂടുതൽ തെറ്റുകൾ ചെയ്യാൻ ശ്രമിക്കും
അത്രയധികം പൂർണനായിരിക്കാൻ ബദ്ധപ്പെടാതെ
ഞാൻ കൂടുതൽ വിശ്രാന്തനാവും
ഇപ്പോഴുള്ള എന്നേക്കാൾ -
മുഴുവൻ ഞാനായിരിക്കും ഞാൻ.
കുറച്ചുമാത്രം കാര്യങ്ങളിൽ ഗൌരവിയാവും
കുറച്ചുമാത്രം വൃത്തിയുള്ളവനാവും
കൂടുതൽ എടുത്തുചാട്ടക്കാരനാവും
കൂടുതൽ യാത്രകൾ പോകും
കൂടുതൽ അസ്തമയസൂര്യന്മാരെ കാണും
കൂടുതൽ പർവതങ്ങൾ കയറും
കൂടുതൽ പുഴകളിൽ നീന്തും
ഇനിയും പോയിട്ടില്ലാത്ത
അനവധി സ്ഥലങ്ങളിൽ ഞാൻ പോകും
കുറച്ചുമാത്രം തലച്ചോറും
കൂടുതൽ ഐസ്ക്രീമുകളും തിന്നുതീർക്കും ഞാൻ
ഭാവനാസൃഷ്ടമായ കുഴപ്പങ്ങളേക്കാൾ
കൂടുതൽ യാഥാർത്ഥ്യപ്രശ്നങ്ങൾ എനിക്കുണ്ടാവും

ഓരൊ നിമിഷവും, സൂക്ഷ്മമായി ചിന്തിച്ചുറപ്പിച്ച് -
ജീവിതം നയിച്ചിരുന്നവരിൽ
ഒരാളായിരുന്നു ഞാൻ
തീർച്ചയായും എനിക്കുമുണ്ടായിരുന്നു
സന്തോഷമുള്ള നിമിഷങ്ങൾ
പക്ഷേ എനിക്കു തിരിച്ചുനടക്കാനായെങ്കിൽ
നല്ല നിമിഷങ്ങൾ മാത്രമുണ്ടാവാൻ ഞാൻ ശ്രമിക്കും

എന്തുകൊണ്ടുള്ളതാണ് ജീവിതമെന്നറിയുന്നില്ല നിങ്ങളെങ്കിൽ
‘ഇക്ഷണം’ നിങ്ങൾ നഷ്ടമാക്കരുത്.....

ഞാനും അവരിലൊരാളായിരുന്നു..
ഒരു തെർമോമീറ്റർ,
ഒരു കുപ്പി ചൂടുവെള്ളം,
ഒരു കുടയുടെ തണൽ,
ഒരു പാരച്ച്യൂട്ടിന്റെ സുരക്ഷ,
ഇവയില്ലാതെ എങ്ങും യാത്രപോകാത്തവരിലൊരാൾ

എനിക്കു വീണ്ടും ജീവിക്കാനായെങ്കിൽ
ഞാൻ വെറും കയ്യോടെ യാത്രചെയ്യും
എനിക്കും വീണ്ടും ജീവിക്കാനായെങ്കിൽ
വസന്താരംഭം മുതൽ
ശരത്കാലാന്തം വരെ
നഗ്നപാദനായി ഞാൻ മണ്ണിൽ ജോലിചെയ്യും
കൂടുതൽ കാളവണ്ടികൾ ഓടിക്കും
കൂടുതൽ സൂര്യോദയങ്ങൾ കാണും
കൂടുതൽ കുട്ടികൾക്കൊപ്പം കളിക്കും
പക്ഷേ....എനിക്ക് ജീവിക്കാൻ ജീവിതം
മിച്ചമുണ്ടായിരുന്നെങ്കിൽ....
എനിക്കിപ്പോൾ എൺപത്തഞ്ചായി..
എനിക്കറിയാം, ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ്..

5 അഭിപ്രായങ്ങൾ:

 1. എനിക്കറിയാം, ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ്..

  മറുപടിഇല്ലാതാക്കൂ
 2. "പക്ഷേ....എനിക്ക് ജീവിക്കാൻ ജീവിതം
  മിച്ചമുണ്ടായിരുന്നെങ്കിൽ....
  എനിക്കിപ്പോൾ എൺപത്തഞ്ചായി.."

  "നിങ്ങളെങ്കിൽ
  ‘ഇക്ഷണം’ നിങ്ങൾ നഷ്ടമാക്കരുത്....."

  “ഏകദേശ പരിഭാഷ” എന്നെഴുതി കണ്ടതിൽ സന്തോഷം.
  അതാണു ശരി.
  കവി കണ്ട ലോകവും പരിഭാഷകൻ കാണുന്ന വാക്കുകളും തമ്മിൽ സാമ്യമൊന്നും കണ്ടെന്ന് വരികില്ല.

  മറുപടിഇല്ലാതാക്കൂ
 3. കലാവല്ലഭൻ കവിതയുടെ മൂലരൂപം നേരത്തേ വായിച്ചുണ്ടോ എന്നറിയാൻ കൌതുകമുണ്ട്..sa

  മറുപടിഇല്ലാതാക്കൂ