എന്തെങ്കിലും കാര്യമായി ചെയ്യുമ്പോൾ ആരെങ്കിലും വന്ന് തോളിലൊന്ന് തട്ടി നന്നായി എന്ന് പറയുമ്പോൾ ഒരു സന്തോഷം തോന്നും. പക്ഷെ ശ്യാം സാറിന്റെ ഈ വാക്കുകൾ എന്നെ ധ്യാനത്തിലെന്ന പോലെ മൌനിയാക്കുന്നു എന്ന് പറയണം. എത്ര സൂക്ഷ്മതയോടെ ചലച്ചിത്രം എന്ന കലയെ സമീപിക്കണമെന്ന് ഞാനാലോചിക്കുന്നു. ഒരു വലിയ കാടിനുള്ളിൽ ഒറ്റയ്ക്കു നിൽക്കുന്ന അവസ്ഥയാണ് മനസിൽ വരുന്നത്. കൂപ്പുകയ്യോടെ കണ്ണടച്ച് നിൽക്കുന്ന ഞാൻ.