26/7/07

കായിക്കുടുക്ക

മണ്ണു കൊണ്ടാണത്രേ
മനുഷ്യനെ ഉണ്ടാക്കിയത്.
ശരിയായിരിക്കും...
മണ്ണുകൊണ്ടുള്ള
ഒരു കായിക്കുടുക്ക.....!

രൂപം മാത്രമേ മാറ്റമുള്ളു.
അതേ സ്വഭാവം
അതേ വിധി.

കണ്ണും മൂക്കുമില്ലാതെ
വായും തുറന്ന് ഒറ്റയിരിപ്പാണ്..
കൊണ്ടുവാ പണം...!

അടുത്തുവരുന്നവര്‍
അടുത്തുവരുന്നവര്‍
കുലുക്കി നോക്കും
കിലുക്കമുണ്ടോ...?

ഉണ്ടെങ്കിലും
ഇല്ലെങ്കിലും
ഉടഞ്ഞുപോകാനാണു
വിധി.....

7 അഭിപ്രായങ്ങൾ:

 1. കൊള്ളാ‍മീകായിക്കുടുക്ക മനോഹരം.

  മറുപടിഇല്ലാതാക്കൂ
 2. ഉണ്ടെങ്കിലും
  ഇല്ലെങ്കിലും
  ഉടഞ്ഞുപോകാനാണു
  വിധി.....

  ഉണ്ടെങ്കില്‍ വേഗത്തില്‍ ഉടയും, ഇല്ലെങ്കില്‍ സാവധാനം ഉടയും അല്ലെ? അതോ തിരിച്ചോ? (ഉള്ളവനാണോ ഇല്ലാത്തവനാണോ ഭാഗ്യവാന്‍ എന്ന് ഇതുവരെ മനസിലായിട്ടില്ല)


  കുറേ നാളായി ബൂലോഗം സന്ദര്‍ശിച്ചിട്ട്, ഇന്നിപ്പൊ വന്നപ്പോള്‍ താങ്കളുടെ കുറേ കവിതകള്‍ കണ്ടു, എല്ലാം വായിച്ചു, അവിടെയൊക്കെ കമന്റിയിട്ടുണ്ട്. രചനകളെല്ലാം നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 3. വായിക്കുന്നവന്റെ ഉള്ളിലെ കവിതയാണ് എഴുതുന്നവന്റെ ഉള്ളിലുള്ള കവിതയെ സാര്‍ഥകമാക്കുന്നത് ആപ്പിള്‍.വായിക്കുന്നവന് കവിതയില്ലെങ്കില്‍ എഴുതുന്നവന് അതെത്രയുണ്ടായിട്ടും കാര്യമില്ല.കാമുകന് എത്ര പ്രേമമുണ്ടെങ്കിലും പ്രണയിക്കപ്പെടുന്നവള്‍ക്ക് അതില്ലെങ്കിലെന്നപോലെ.നന്ദി.

  മറുപടിഇല്ലാതാക്കൂ
 4. കായിക്കുടുക്ക അസ്സലായിട്ടുണ്ട്
  -സുല്‍

  മറുപടിഇല്ലാതാക്കൂ
 5. വൈകിവന്ന വായനകള്‍ക്കു നന്ദി.
  കായിക്കുടുക്കേ നിനക്കും വൈകിവരാന്‍ ഒരു വസന്തം ഉണ്ടായല്ലോ.. :)

  മറുപടിഇല്ലാതാക്കൂ