കുടജാദ്രിയില്‍
കോടമഞ്ഞിന്റെ കാട്ടിലൂടെ
കിതപ്പിന്റെ മലകയറി
മനസ്സിന്റെ ചുരമിറങ്ങിയാല്‍
അഹമിടിഞ്ഞ കടവില്‍ക്കാണാം
ഒരു കല്ല് കണ്ണീര് വാര്‍ക്കുന്നത്.(1)
മണ്ണാര്‍ക്കാട്ട്
സിംഹവാലുള്ള അശാന്തിയുടെ
ശാന്തതീരത്തുകൂടി
പാതിയില്‍ പണിയുപേക്ഷിച്ച
സമരങ്ങളുടെ തടയണ കടന്ന്
കാടിന്റെ ഗര്‍ഭഗൃഹത്തിലേക്ക്
തൊഴുതു നില്ക്കുമ്പോള്
അവിടെയുമുണ്ട് കരയുന്നൊരു കല്ല്.(2)
ഇങ്ങു തെക്ക് കോട്ടൂര്‍
അവസാന സ്റ്റോപ്പില്‍ ബസ്സിറങ്ങി
കാട്ടുപോലീസിന് കാണിക്കയുമിട്ട്
അഗസ്ത്യരുടെ നെഞ്ചിടിപ്പിലൂടെ
തേങ്ങുന്ന കാടിന്റെ താളത്തിലേക്ക്
നടന്നാലും തളരുമ്പോഴെത്താം
ഒരുകല്ലിന്റെ സന്താപം
ഉരുകി നെയ്യാകുന്നിടം.(3)
കല്ലുകള്‍ പറയുന്നില്ലല്ലോ
ആരുടെ ആത്മാവിലേക്ക്
ആരു വലിച്ചെറിഞ്ഞതിന്റെ
വേദനയാണീ ഒഴുകുന്നതെന്ന്.
1.സൌപര്‍ണ്ണിക
2.കുന്തിപ്പുഴ
3.നെയ്യാര്‍
കുടജാദ്രിയില്‍
മറുപടിഇല്ലാതാക്കൂകോടമഞ്ഞിന്റെ കാട്ടിലൂടെ
കിതപ്പിന്റെ മലകയറി
മനസ്സിന്റെ ചുരമിറങ്ങിയാല്‍
അഹമിടിഞ്ഞ കടവില്‍ക്കാണാം
ഒരു കല്ല് കണ്ണീര് വാര്‍ക്കുന്നത്.(1)
*****കരയുന്ന കല്ലുകള്‍****
അമ്മയുടെ തലോടല്‍ പോലെ ഒരുപാടുകാലം കുളിരലകളുടെ തലോടലുകള്‍ ഏറ്റുവാങ്ങിയ കല്ലുകള്‍ പഴയ കാലം സ്മരിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നു. പുഴയെ നശിപ്പിച്ചവര്‍ കരയുന്ന കല്ലിനെ കാണാതിരിക്കാനാണിപ്പോള് എന്റെ പ്രാര്‍ത്ഥന. അല്ലെങ്കില്‍ കരയുന്ന കല്ലുകളേയും അവര്‍ അപ്രത്യക്ഷമാക്കും
മറുപടിഇല്ലാതാക്കൂപ്രകൃതിയെ നശിപ്പിക്കുന്നവര്‍ കേള്‍ക്കുന്നില്ലേ ഈ വിലാപം!
മറുപടിഇല്ലാതാക്കൂനല്ല കവിത... നല്ല ആശയം... ഇഷ്ടപ്പെട്ടു
:)
നല്ല രചന!
മറുപടിഇല്ലാതാക്കൂഹ! ഇത് കവിതയുടെ മാത്രം സ്വന്തം സ്വത്താണ് ഈ വായനകള്‍.അവള്‍ക്കുമാത്രമേ ഇങ്ങനെ ഒരേ സമയം വിഷ്ണുവും മോഹിനിയുമാകാന് കഴിയൂ..നന്ദി നന്ദി
മറുപടിഇല്ലാതാക്കൂഓണാശംസകള്
മറുപടിഇല്ലാതാക്കൂഓടിപായും ജീവിതം
ഓടി തളരുബോല്
ഓര്‍ക്കാന്‍ ഓമനിക്കാന്‍
ഒളിമങ്ങാത്ത ബാല്യത്തിലെ
ഒരു മധുരമൂറും
ഒരോണക്കാലം
നന്മകള് നേരുന്നു
സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്
ഈ കരയുന്ന കല്ലുകള്‍ കൊള്ളാം.
മറുപടിഇല്ലാതാക്കൂഅമ്പലക്കുളത്തിലെ മീനുകളെ
നീ എറിഞ്ഞതു
അസത്തിന്റ്റെ കല്ലുകള്‍
ത്രാസിലെ മണ്ചിരട്ടയില്
നീ തൂക്കിയത്
സന്തോഷത്തിന്റ്റെ കല്ലുകള്‍
ജാഥയില്‍
നീ എറിഞ്ഞത്
രോഷത്തിന്റ്റെ കല്ലുകള്‍
ഇന്റ്റെര്വ്യൂവിനു അറഞ്ഞോടുമ്പോള്
കാലില്‍ തട്ടുന്നതു
ദു:ശ്ശകുനത്തിന്റ്റെ കല്ലുകള്‍
നിന്റ്റെ കുഞ്ഞ് മുട്ടു കുത്തി വീഴുമ്പോള്‍
വേദനിപ്പിക്കുന്നതു
നാശത്തിന്റ്റെ കല്ലുകള്‍
ഒടുവിലവന് നിന് നെഞ്ചിലേക്ക്
ഒരു പിടി മണ്ണു വാരിയിടുമ്പോള്‍ ചിതറുന്നത്
ആശ്വാസത്തിന്റ്റെ കല്ലുകള്‍.
കല്ലുകളുരസിയാല് തീയും വരത്തില്ലെ സനാതനന് മാഷെ?
കരയുന്ന കല്ലുകളില്‍ കാല്‍പ്പാദം സ്പര്‍ശിച്ച് അഹല്യാമോക്ഷം കൊടുക്കാനൊരു രാമനവതരിക്കട്ടെ :)
മറുപടിഇല്ലാതാക്കൂകവിത നന്നായി
സനാതനന്,
മറുപടിഇല്ലാതാക്കൂതാങ്കളുടെ കല്‍പ്പനകള്‍ രസമുണ്ട്. കരയുന്നു എന്ന് തോന്നുന്നത് താങ്കള്ക്കുമുന്പ് അവിടം സന്ദര്‍ശിച്ച് കവിമനസ്സുകളുടെ ഭാവനകൂടിയായിരിക്കുമല്ലോ ?
കല്ലിനും കരയാന്‍ തോന്നുന്നുണ്ടാകണം എന്നു സംങ്കല്പ്പിക്കുന്നത് നല്ല മനസ്സുകളുടെ ലക്ഷണം തന്നെ. ചിത്രകാരന് താങ്കളുടെ വീക്ഷണത്തെ ആസ്വദിക്കുന്നു.
എന്നാല്‍ ഈ കല്ലുകളെയൊന്നും കണ്ടിട്ടില്ലാത്ത ചിത്രകാരന് താങ്കളുടെ വിവരണത്തില്‍നിന്നും ലഭിച്ച കഴ്ചയിലൂടെ കല്ലുകളെ നോക്കി കളിപറഞ്ഞു ചിരിച്ചു മതിച്ചു പോകുന്നതായും സംങ്കല്പ്പിക്കാന് തോന്നുന്നു.
ആ കല്ലുകള്‍ക്കു ലഭിക്കുന്ന പ്രാധാന്യം കല്ലുകളെയും,പുഴകളെയും,പ്രകൃതിയേയും ചിരിപ്പിക്കേണ്ടതാണ്.
(ചിത്രകാരന്റെ ഭാവന കാടുകയറിയതില്‍ ക്ഷമിക്കുക.)
താങ്കള്‍ക്കും,കുടുംബത്തിനും ചിത്രകാരന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ !!
വേദനയല്ല, ആനന്ദാശ്രുവാണത്.അതും നിലയ്ക്കാരായിരിക്കുന്നു. കണ്ണീരു മാത്രമല്ല ആ കല്ലുകള്‍ക്കും ആയുസ്സ് കുറച്ചു കാലംകൂടി മാത്രം. എല്ലാം ചൂഷണം ചെയ്യപ്പെടും.
മറുപടിഇല്ലാതാക്കൂഓണാശംസകള്.
സനാതനന്, കല്ലുകള്‍ കരയുകയാണോ ചിരിക്കുകയാണോ എന്നിങ്ങനെയുള്ള ചിന്തകള്‍ക്കപ്പുറം ഈ കവിത എനിക്ക് നല്‍കിയത് കുട്ടിക്കാലത്തേക്ക് ഒരു തിരിച്ച്പോക്കും കുറേ ഓര്‍മ്മകളുമാണ്.
മറുപടിഇല്ലാതാക്കൂനെയ്യാറിന്റെ ഒരു കൈവഴിയായ ചിറ്റാറിന്റെ കരയിലാണ് ഞാന്‍ കുട്ടിക്കാലം ചെലവഴിച്ച കൊച്ചു ഗ്രാമം. ഋതുക്കള്‍ മാറുന്നതിനൊപ്പം പുഴയ്ക്കുമുണ്ടാവും ഭാവമാറ്റങ്ങള്‍. ഈ പുഴയെപ്പറ്റിയും അതില്‍ ചാടിത്തിമിര്‍ത്ത ബാല്യകാലത്തെപ്പറ്റിയും ഒത്തിരിയുണ്ടെഴുതാന്, സന്തോഷത്തിന്റേയും ഭീതിയുടേയും കഥകള്‍, അവയൊക്കെ മറ്റൊരവസരത്തിലെഴുതാം. സനാതനന്റെ കവിത വായിച്ചപ്പോള്‍ എഴുതണമെന്ന് തോന്നിയത് ഉരുകി നെയ്യാകുന്നിടത്തെപ്പറ്റിത്തന്നെ.
വീട്ടില്‍ നിന്ന് ഏകദേശം 8 കിലോമീറ്ററുണ്ട് ഞാന്‍ പഠിച്ച സ്കൂളിലേക്ക്. യാത്ര സര്‍ക്കാര്‍ ബസില്‍. സ്കൂളിലേക്കുള്ള വഴിയില്‍ കുറേ ദൂരം റോഡിന്റെ ഒരു വശം കെട്ടിടങ്ങളോ വലിയ മരങ്ങളോ ഇല്ലാത്തത് കൊണ്ട് മനോഹരമായ മലനിരകള്‍ കാണാം. കണ്ണെത്താ ദൂരെ മാനംമുട്ടെ ഉയര്‍ന്നു നില്ക്കുന്ന മലനിരകള്‍ കാണാന്‍ ബസിലെ സൈഡ് സീറ്റിനായി ഞങ്ങള്‍ കുട്ടികള്‍ തമ്മില്‍ മത്സരമായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കേരളത്തിലെ നദികളെപ്പറ്റി ക്ലാസെടുക്കുകയായിരുന്ന അധ്യാപകന് പറഞ്ഞു ഈ സ്ഥലത്തിലൂടെ ബസില്‍ പോകുമ്പോള്‍ ശ്രദ്ധിച്ച് നോക്കിയാല്‍ ആ മലനിരകളില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരു വെള്ളിച്ചാല്‍ കാണാം, അതാണ് നെയ്യാറിന്റെ ഉത്ഭവ സ്ഥാനം. അന്നു വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കുട്ടിപട്ടാളത്തേയും കോളേജുചേട്ടന്മാരേയ്യും സോപ്പിട്ട് സൈഡ് സീറ്റൊപ്പിച്ചു, ഒരു വെള്ളിനൂല് പോലെ പാറക്കൂട്ടങ്ങളില്‍ നിന്ന് നെയ്യാര്‍ ഒലിച്ചിറങ്ങുന്നത് അന്നാദ്യമായി ഞാന്‍ കണ്ടു. പിന്നീട് അതിലേ സഞ്ചരിച്ചപ്പോഴൊക്കെ അവിടേക്കൊന്നു കണ്ണോടിക്കാതിരിക്കാന്‍ കഴിഞ്ഞിട്ടില്ല. നഗരത്തിലേക്ക് ചേക്കേറി 13 കൊല്ലങ്ങള്‍ക്ക് ശേഷം ഇന്നാദ്യമായി സനാതനന്റെ കവിതയിലൂടെ അതിലേ സഞ്ചരിച്ചതിന്റെ സന്തോഷത്തില്‍ ഇത്രേം എഴുതിയതാണ്. അതുകൊണ്ട് തന്നെ കവിതയുടെ അന്തരാര്ത്ഥങ്ങളിലേക്കൊന്നും ഞാനെത്തിയില്ല. ഒരു പക്ഷേ പുറം മോടിയില്‍ മയങ്ങിപ്പോയ മനസിന്റെ കാപട്യം കൊണ്ടാവാം. ബോറടിപ്പിച്ചെങ്കില്‍ ക്ഷമിക്കുക.
ആപ്പിളേ സന്തോഷം.തയ്യാറുണ്ടെങ്കില്‍ നമുക്കൊരിക്കല്‍ക്കൂടി പോകാം ആ അലിയുന്ന കല്ലുകള്ക്കടുത്തേക്ക്
മറുപടിഇല്ലാതാക്കൂ