24/11/07

വെള്ളം

കുടത്തിലാണെങ്കില്‍
കുടത്തിന്റെയാകൃതി
കുളത്തിലാണെങ്കില്‍
കുളത്തിന്റെയാകൃതി.

പുഴയിലാണെങ്കില്‍
പുഴയുടെയാകൃതി
കടലിലാകുമ്പോള്‍
തിരയുടെയാകൃതി.

കൊടിപിടിക്കുമ്പോള്‍
കോലിന്റെയാകൃതി
മുഷ്ടിചുരുട്ടുമ്പോള്‍
മുദ്രാവാക്യമാകൃതി.

കസേരയിലിരിക്കുമ്പോള്‍
കസേരയുടെയാകൃതി
കട്ടിലില്‍ കിടന്നാലോ
കട്ടിലിന്റെയാകൃതി.

അഴുക്കുചാലില്‍
ഒഴുക്കിന്റെയാകൃതി
ഒഴുക്കുനീളുമ്പോള്‍
വഴുക്കിന്റെയാകൃതി.

വഴിനടക്കുമ്പോള്‍
വഴിയുടെയാകൃതി
കുഴിയിലാകുമ്പോള്‍
കുഴിയുടെയാകൃതി.

9 അഭിപ്രായങ്ങൾ:

 1. മൂന്നാം പാരയൊഴിച്ചൊക്കെ
  ഞാന്‍ കണ്ട പ്രകൃതി
  അതു മാത്രം സനാതനന്റെ
  വികൃതി,യല്ലേല്‍ കുസൃതി?

  :)

  മറുപടിഇല്ലാതാക്കൂ
 2. കവിത കുറച്ചു നന്നു...ബാക്കി കവിതക്കളി.
  വെള്ളത്തിനു വെള്ളത്തിന്റെ ആകൃതി എപ്പൊഴാ...പന്‍ചഭൂതങ്ങളില്‍ ഒന്നാണല്ലൊ..അതുകൊണ്ട് ആലോചിച്ചതാ...നന്നയി.

  മറുപടിഇല്ലാതാക്കൂ
 3. സനാതനന്‍...

  വാക്കുകളുടെ ഒരുമ
  അക്ഷരങ്ങളുടെ തെളിമ
  അര്‍ത്ഥങ്ങളുടെ പെരുമ
  ശൈലിയിലെ പുതുമ

  വളരെ നന്നായിരിക്കുന്നു

  അഭിനന്ദനങ്ങള്‍

  നന്‍മകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 4. കണ്ണിലെ വെള്ളത്തെ മറന്നതോ...ഒഴിവാക്കിയതോ?

  മറുപടിഇല്ലാതാക്കൂ
 5. സനാതനന്‍,ഇവിടെക്കണ്ട കവിതകളില്‍ ചിലതില്‍ അവിടെയിവിടെയൊക്കെയൊന്നു തട്ടിത്തുറന്നുനോക്കുകയായിരുന്നു..ആദ്യവായനയില്‍
  എനിക് വളരെയിഷ്ട്ടം തോന്നിയ വരികള്‍-

  കണ്ണുകളില്‍ പ്രണയമുണ്ടെങ്കില്‍
  ‍നോട്ടങ്ങള്‍ മുഴപ്പുള്ള ഉടുപ്പിലും
  തെന്നി നില്‍ക്കുന്ന അടിവസ്ത്രങ്ങളിലും
  തുളുമ്പുന്ന മാംസളതയിലും തടയുകയില്ല
  തെളിഞ്ഞ വെള്ളത്തിലൂടെ
  പ്രകാശംഅരിച്ചിറങ്ങുന്ന പോലെ
  ആത്മാവിന്റെ കടല്‍ത്തറയിലെത്തി
  പാരസ്പര്യത്തിന്റെ പവിഴപ്പുറ്റുകളില്‍
  അത് കളമെഴുത്ത് നടത്തും...
  അപ്പോള്‍ കടുപ്പമുള്ള പുറന്തോടു പൊട്ടി
  വിത്തുകളില്‍ വേരു വരുമ്പോലെ
  തൃഷ്ണയുടെ ഉറവകള്‍ പുറപ്പെടും..”
  അപൂറ്വ്വസുന്ദരമായ തിരിച്ചറിവ്!

  മറുപടിഇല്ലാതാക്കൂ
 6. കവിത വളരെ നന്നായിരിക്കുന്നു....

  മറുപടിഇല്ലാതാക്കൂ