4/12/07

കുഞ്ഞിപ്പെണ്ണ് പാടുന്നില്ല

കുഞ്ഞിപ്പെണ്ണേ നിനക്ക്
കാതു കുത്താത്തോണ്ട്
മൂക്കുത്തീം മുലക്കച്ചേമില്ലാത്തോണ്ട്
കണ്ണെഴുതി പൊട്ടും തൊട്ട് പട്ടും ചുറ്റി
പാടവരമ്പത്തൂടെ നടത്താത്തോണ്ട്
നീയിനിമേല്‍ പാടൂല്ലേ?
നീ പാടാത്തോണ്ട്
ഇനിമേലാരുമുറങ്ങൂല്ലേ?
ഇനിമേലാരുമുറങ്ങാത്തോണ്ട്
കോഴികളൊന്നും കൂവൂല്ലേ?
കോഴികളൊന്നും കൂവാത്തോണ്ട്
ഇനിമേല്‍ സൂര്യനുദിക്കൂല്ലേ?

കുഞ്ഞിപ്പെണ്ണേ ചതിക്കല്ലേ.

9 അഭിപ്രായങ്ങൾ:

 1. കുഞ്ഞിപ്പെണ്ണുങ്ങള്‍ ചതിക്കാറില്ല. ചതിക്കപ്പെടുകയേ പതിവുള്ളൂ.

  മറുപടിഇല്ലാതാക്കൂ
 2. മുരളീ ഭായ് പറഞ്ഞതിനോട് യോജിക്കുന്നു...

  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 3. സനാതനന്‍...

  കുഞ്ഞിപെണ്ണ്‌ അസ്സലായി....അഭിനന്ദനങ്ങള്‍

  എന്ത ഇവിടെ ഒരു ചര്‍ച്ച... കുഞ്ഞിപെണ്ണിനെ ആരും ചതിക്കാതിരുന്ന മതിയായിരുന്നു.....

  നന്‍മകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 4. കുഞ്ഞിപ്പെണ്ണിനെ പെണ്ണാക്കാത്തതുകൊണ്ട് ലോകം നേരെയാവുന്നില്ല എന്നല്ലേ സനാതനാ ധ്വനി..? കമന്റുകളും കവിതയും വേറെ വേറെ രീതിയ്ക്കല്ലേ പോകുന്നത്?

  മറുപടിഇല്ലാതാക്കൂ
 5. മേല്പറഞ്ഞ വ്യാഖ്യാനങ്ങല്ലോട് എനിക്ക് യോജിപ്പില്ല .
  കമന്റുകള്‍ കവിതയുടെ അര്ത്ഥം മനസിലാക്കാതെയാണ് ....
  ഇതു നല്ലൊരു അച്ഛന്‍ കവിത ആയിട്ടാണ് എനിക്ക് തോന്നിയത്...
  കവി ഇടപെടെണ്ടിയിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 6. അതെ കവിതയും കമെന്റുകളും രണ്ടോ മൂന്നോ വഴിയൊക്കെയാണ്.ഇതിപ്പൊ പ്ലീനം രക്തസാക്ഷിക്ക് അമ്പലം പണിതൊപോലെയുണ്ട്.
  വെള്ളെഴുത്തേ,ദീപൂ ഒരു ബല്യ സ്മൈലി അത്രമാത്രം. :))))))))))

  മറുപടിഇല്ലാതാക്കൂ
 7. കുഞ്ഞിപ്പെണ്ണുണ്ടായിരുന്നെങ്കില്‍ പാടുമായിരുന്നു. ഇത് സാനിയമിര്‍സയുടെ കാലമല്ലേ?
  പട്ടുചേലയുടുത്തില്ലെങ്കിലും ഈ കുഞ്ഞിപ്പെണ്ണ് സുന്ദരിതന്നെ. സൂര്യനുദിക്കില്ലെന്നൊക്കെ
  ആ ഷൊവനിസ്റ്റുകള്‍ വെറുതേ പറഞ്ഞുണ്ടാക്കിയതല്ലേ?

  മറുപടിഇല്ലാതാക്കൂ