എല്ലാത്തിനും
സാക്ഷിയായി
മുകളിലൊരാളുണ്ട്
എന്ന ശാസന കേട്ടാണ്
ഞാന്‍ വളര്‍ന്നത്.
കൂട്ടിനുള്ളില്‍
കയറിനിന്ന്
കണ്ടില്ല
കേട്ടില്ല
അറിഞ്ഞില്ല
എന്നു മാത്രം
പറയുന്നവനാണ്
സാക്ഷി എന്ന്
കുറച്ചു കാലത്തെ
കോടതിപരിചയം
എന്നെ പഠിപ്പിച്ചു.
എല്ലാം കണ്ടും കേട്ടും
മുകളിലുള്ളവന്‍
സാക്ഷിതന്നെയാണെന്ന്
ചുറ്റുമുള്ള ജീവിതം
പലവുരു ശരിവച്ചു.