മണ്ണിരയ്ക്കും
മനുഷ്യനും തമ്മില്‍
എന്തു വ്യത്യാസം...
രണ്ടറ്റവും തുറന്ന
ഒരു കുഴല്‍!
ചുറ്റുമുള്ള ചെളി
തിന്നുവേണം
നമുക്കും നമ്മുടെ
വഴിതെളിക്കാന്‍.
മണ്ണിരയ്ക്കില്ലാത്തതായി
മനുഷ്യനുള്ളതൊക്കെ
ഒരു കഴുതക്കുമുണ്ട്.
അതില്‍ കൂടുതലും.
ഒരു മനുഷ്യനും
കഴുതയ്ക്കും തമ്മില്‍
എന്തു വ്യത്യാസം.
ജീവനുള്ള ഒരു
ചുമടുതാങ്ങി!
ആരുടെയൊക്കെയോ
ഭാരം ചുമന്നുവേണം
നമുക്കും നമ്മുടെ
വഴിനടക്കാന്‍.