6/4/08

തുള

ഫ്രിഡ്ജിനുള്ളില്‍
തണുത്തിരിക്കുന്നു
നാവു പിഴുത
വിശപ്പ്‌

ഫ്രീസറില്‍
തൊലിയുരിച്ച
പച്ചക്കറി

കുപ്പിയില്‍
പാസ്ചറൈസ്ഡ്‌
മുലപ്പാല്‍

അറകളില്‍
പൂവണിയാത്ത
റൊട്ടി

അടയിരിക്കാത്ത
പക്ഷികള്‍ തന്‍
തന്തയില്ലാത്ത
മുട്ട

ധമനിയില്‍
വൈദ്യുതോഷ്ണം
നെഞ്ചില്‍
കഠിന ശിശിരം

ഫ്രിഡ്ജിനുള്ളില്‍
വിറങ്ങലിക്കുന്നു
നാളെയുടെ
ഇറച്ചി

ഓര്‍ത്തിരിക്കെ
ഉയരുന്നു
ഫ്രിയോണ്‍
നിശ്വാസങ്ങള്‍

ജാരനാരോ
തുളയ്ക്കുന്നു
കന്യകാ ചര്‍മ്മം

6 അഭിപ്രായങ്ങൾ:

 1. നന്ദി കൊണ്ടു മരം ചവിട്ടി വന്നു
  എന്റെ ഓസോണ്‍ പാളികളേ...
  കവിത.

  മറുപടിഇല്ലാതാക്കൂ
 2. അടയിരിക്കാത്ത
  പക്ഷികള്‍ തന്‍
  തന്തയില്ലാത്ത
  മുട്ട


  ഇതില്‍ തന്നെ ഒരു കവിതയുടെ ഭ്രൂണമുറങ്ങുന്നുണ്ടല്ലോ സനാതനന്‍ജി..

  മറുപടിഇല്ലാതാക്കൂ
 3. സനാതനാ...
  കവിത ഇഷ്ടമായി...
  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 4. മരവിച്ച വികാരങ്ങളുതിര്‍ക്കുന്ന ഫ്രിയോണ്‍ നിശ്വാസങ്ങള്‍... ജാരനൊരാള്‍ തുളയ്ക്കുന്ന ജീവനെ കാക്കുന്ന ഓസോണ്‍ പാളി.
  (രാഷ്ട്രീയാര്‍ഥത്തില്‍ ഈ ജാരനാരാ... അമേരിക്കയോ? :))
  ഓഫ്: കവിതയുടെ ഒഴുക്കിനു അവസാനത്തെ വാചകം കന്യാചര്‍മ്മമാകുന്നതാണോ നല്ലതെന്ന് ഒരു സംശയം. :)

  മറുപടിഇല്ലാതാക്കൂ
 5. സുനീഷു പറഞ്ഞപോലെ കന്യകയുടെ ചര്‍മ്മത്തേക്കാള്‍ കന്യാചര്‍മ്മം തന്നെയാണ് യോജിക്കുക.

  മറുപടിഇല്ലാതാക്കൂ
 6. തിരിച്ചറിയലുകളുടെ
  തീപ്പെരി ചിതറുന്ന കവിത.

  മറുപടിഇല്ലാതാക്കൂ