13/5/08

അവൻ വരുന്നു

അവൻ വരുന്നു..അവൻ വരുന്നു...
നെറ്റിക്കുചൂണ്ടിയ കൈത്തോക്കുപോലെ
അവർ ഓർക്കുന്നുണ്ട്‌.
മഴനനഞ്ഞ കരിയിലകൾക്കടിയിൽ
പൂപ്പലോടിയപോലെ വെളുത്ത പുഞ്ചിരി
കരുതിവച്ചിട്ടുണ്ട്‌.
എന്നാ മടക്കയാത്ര എന്ന സ്നേഹം
അണകെട്ടിയപോലെ മുറുക്കിനിർത്തിയിട്ടുണ്ട്‌.
മരങ്ങളിൽ കെട്ടിത്തൂങ്ങിയ മറുപിള്ളകൾ
അവർക്കൊപ്പം പിറന്നവയെക്കുറിച്ചെന്നപോലെ
ആശ്ചര്യത്തോടെ പിറുപിറുക്കുന്നുണ്ട്‌.
അവൻ വരുന്നു..അവൻ വരുന്നു..
അവർ മറന്നുപോയിരിക്കുമോ, അവൻ ചവുട്ടിയ
തീട്ടംകണ്ട്‌ ആർത്തുചിരിച്ചകാലം!

8 അഭിപ്രായങ്ങൾ:

 1. വരട്ടെ, നമുക്കു വരുന്നിടത്ത് വെച്ച് കാണാം
  പിന്നെ, അവസാനം പറഞ്ഞതൊന്നും
  ഓര്‍ത്തിരിക്കാന്‍ വഴിയില്ല

  പിന്നെ ഈ ഉല്‍ഘാടനം ചെയ്തതായി
  ഞാന്‍ പ്രഖ്യാപിക്കുകയാണ്‌..........

  മറുപടിഇല്ലാതാക്കൂ
 2. തിരുത്ത്:
  "പിന്നെ ഈ ഉല്‍ഘാടനം ചെയ്തതായി
  ഞാന്‍ പ്രഖ്യാപിക്കുകയാണ്‌.........."
  comment box
  എന്നുകൂടി ചേര്‍ത്തു വായിക്കുക

  മറുപടിഇല്ലാതാക്കൂ
 3. മഴനനഞ്ഞ കരിയിലകൾക്കടിയിൽ
  പൂപ്പലോടിയപോലെ വെളുത്ത പുഞ്ചിരി
  കൊള്ളാം സനാതനാ..കൊള്ളാം.
  തീട്ടത്തില്‍ ചവുട്ടിയതും തീട്ടം വാരി തിന്നതും ആരെങ്കിലുമൊക്കെ ഓര്‍ക്കുന്നുണ്ടാവണം.തീര്‍ച്ച.
  -ഈ രഞ്ജിത്തിനു നാടമുറിക്കല്‍ ജ്വരം പിടിച്ചാ?ഏതു മന്ത്രിയാ ദേഹത്ത്??

  മറുപടിഇല്ലാതാക്കൂ
 4. ചവിട്ടിത്തേച്ചവയോടെല്ലാം പ്രതികാരം ചെയ്യാനാണോ അവന്‍ വരുന്നത്? :-)

  മറുപടിഇല്ലാതാക്കൂ
 5. ഞാനും വന്നല്ലൊ, ഹൊ..ഇവിടെ വരാതിരുന്നെങ്കില്‍??.

  മറുപടിഇല്ലാതാക്കൂ
 6. കുഞ്ഞിരാമന്‍ വരുന്നു...കുഞ്ഞിരാമന്‍ വരുന്നു...
  (കവിയുടെ കാല്‍പ്പാടുകള്‍)

  മറുപടിഇല്ലാതാക്കൂ
 7. തിരിച്ചുപോണില്ലേ... തിരിച്ചു പോണില്ലേ... എന്നും ചോദിക്കാന്‍ തുടങ്ങും മുമ്പിങ്ങു പോര്.

  ഇപ്പോഴെങ്കിലുമൊന്ന് നൊസ്റ്റാള്‍ജിക്കായിക്കൂടേ ഉത്തരാധുനികാ?

  മറുപടിഇല്ലാതാക്കൂ