7/6/08

പഞ്ചതന്ത്രം
തോട്ടുവരമ്പത്തൂടെ
നടക്കാന്‍ വയ്യ.
‘ഞങ്ങടെ പള്ള കീറി
പഠിച്ചതെന്തെങ്കിലും
ഓര്‍മ്മയുണ്ടോ സാര്‍..’
തവളകള്‍ പരിഹസിക്കുന്നു.

നാട്ടിടവഴിയേയും
നടക്കാന്‍ വയ്യ.
ചെമ്പരത്തിപ്പൂക്കള്‍
പരിഹസിക്കുന്നു
‘പിളര്‍ന്നെടുത്ത ഗര്‍ഭപാത്രങ്ങളും
ജനിദണ്ഡുകളും
എന്തു ചെയ്തു സാര്‍..’

വേലിപ്പുറത്ത്
വെയില്‍ കായാനിരുന്ന
ഓന്തുകള്‍ മുഖം കറുപ്പിച്ചു
ഇരുണ്ടവിടവുകളില്‍ നിന്നെത്തിനോക്കി
പാറ്റകള്‍ മീശവിറപ്പിച്ചു
ഒച്ചുകള്‍,പുല്‍ച്ചാടികള്‍
പൂമ്പാറ്റകള്‍ പുഴുക്കളൊക്കെയും
പുച്ഛഭാവത്തില്‍ ചോദിക്കുന്നു
‘ഞങ്ങളുടെ ശാസ്ത്രനാമം
എന്താണു സാര്‍..’

ഉത്തരമില്ലാതെ
തലയും തൂക്കി നടക്കുമ്പോള്‍
തെങ്ങിന്‍ തടിമേലിരുന്ന്
‘ഷെയിം ഷെയിം’വിളിക്കുന്നു
അണ്ണാറക്കണ്ണന്മാര്‍
പൂവാലന്‍ കോഴികള്‍ വിളിക്കുന്നു
‘ഗോ ബാക്ക്..ഗോ ബാക്ക്‘

വീട്ടിലെത്തിയപാടെ
ഞാനെന്റെ ജന്തുശാസ്ത്ര പുസ്തകം
പൊടിതട്ടി തുറന്നു നോക്കി
ഉള്ളടക്കം...പഞ്ചതന്ത്രം കഥ.

Photo: Will Simpson

15 അഭിപ്രായങ്ങൾ:

 1. തിരിച്ചു പോരേണ്ടി വരും. ഉത്തരങ്ങള്‍ ഉത്തരത്തില്‍ പോലുമില്ല...

  മറുപടിഇല്ലാതാക്കൂ
 2. സനല്‍മാഷേ... ബെസ്റ്റ് വര്‍ക്ക്.

  ഒടുവില്‍ മടക്കം ജൈവത്തിലേക്ക്..
  യാത്ര വ്യര്‍ഥം.....

  മറുപടിഇല്ലാതാക്കൂ
 3. മടക്കം അവിടേയ്ക്ക്. മറുത്തൊന്നും മിണ്ടാന്‍ വയ്യാത്ത പൊതുവായരുള്ളടക്കത്തിലേയ്ക്ക്.നാം നഷ്ടപ്പെടുത്തുകയോ മറന്നുപോകുകയോ ചെയ്തത്. 'ഗൊ ബാക്ക്'. ശരിക്കും 'നമ്മള്‍ മനുഷ്യരെപ്പോലെ' അല്ലാതാകുന്ന ചിലത്. നല്ല കവിത.

  മറുപടിഇല്ലാതാക്കൂ
 4. കവിത നന്നായിരിക്കുന്നു. ‘വിട്ടിലുകളുടെ വൃഷണങ്ങ‘ളുമായി ചേര്‍ത്തു വായിക്കാമല്ലോ?

  മറുപടിഇല്ലാതാക്കൂ
 5. ആ അണ്ണാറക്കണ്ണന്മാര്‍ക്കും പൂങ്കോഴികള്‍ക്കുമുണ്ടോ കുടുംബജീവിതത്തെക്കുറിച്ച് വെല്ല വേവലാതീം. തിരിച്ചൊന്നും മിണ്ടണ്ട...പണ്ടു പഠിച്ച നിയമങ്ങളൊന്നും രക്ഷക്കു വരില്ല :)

  മറുപടിഇല്ലാതാക്കൂ
 6. എന്തൂ കുന്തം പഠിച്ചെന്റെ ചെക്കാ
  എന്തേ നിന്നെ പഠിപ്പിച്ചു?
  മുണ്ടു മുറുക്കിയുടുത്തേ നിന്നെ
  ഇക്കണ്ട കാലം പഠിപ്പിച്ചു!!!
  ഈ തിരിച്ചു പോക്കിനെ ഞാനെന്തു വിളിക്കും?
  ഇഷ്ടമാകുന്നു വിണ്ടും വീണ്ടും

  മറുപടിഇല്ലാതാക്കൂ
 7. ശരിയാണ്‌ സനാ... എല്ലാ ബുക്കുകളും പഠിപ്പിക്കുന്നത്‌ അതായി മാറുന്നു അവസാനം..

  മറുപടിഇല്ലാതാക്കൂ
 8. ചോദിച്ചു ചോദിച്ചു പോകാം. അവസാനം വരേയും. ഇഷ്ടമായി.:)

  മറുപടിഇല്ലാതാക്കൂ
 9. വയറുകീറിക്കഴിഞ്ഞപ്പോള്‍ മയക്കം വിട്ട തവളയെപ്പോലെ...ഒന്നു വിറച്ചു

  മറുപടിഇല്ലാതാക്കൂ
 10. ഉത്തരം പറയൂ ഇ ചോദ്യത്തിന്‍
  അവള്‍ എന്റെ ഭാ‍ര്യയെ പോലെയാണ്
  അവളുടേ മുഖത്ത് നോക്കി ഞാന് എപ്പോഴും പുഞ്ജിരിക്കുന്നു, ആകാംഷയോടേ !
  അവളോട് ഒരു കാര്യം ഞാന്‍ ഓര്‍മ്മിക്കാന്‍ കൊടുത്താല്‍
  ഞാന്‍ ചോദിക്കുന്ന സമയത്ത് അവള്‍ എനിക്ക് പറഞ്ഞുതരും
  അവളെ ഉപയോഗിച്ച് ആളുകളെ വശീകരിച്ച് പണം ഉണ്ടാക്കാം
  പക്ഷേ പിടിക്കപെട്ടാല്‍ ഞാന്‍ ജയിലില്‍ പോകേണ്ടിവരും
  അവളെ അമിതമായി ഉപയോഗിച്ചാല്‍ മാരകരോഗത്തിന്‍ അടിമയാകും
  അവള്‍ ആരാണ്‍ ?
  http://thamaravadunnu.blogspot.com ലെക്ക് comment ചെയ്തോളൂ

  മറുപടിഇല്ലാതാക്കൂ
 11. രാഷ്ട്രീയമാണോ ഇത് ? അവര്‍ക്കെന്ത് രാഷ്ട്രീയം ... അറിയുന്നവന്റെ കുറ്റബോധം

  മറുപടിഇല്ലാതാക്കൂ
 12. മിക്കവരുടെയും ഗതി ഇതൊക്കെ തന്നെ.

  ഒരു മുള്ളുടക്കുന്നു. ഉള്ളില്‍ എവിടെയോ ഒരു മുള്ളുടക്കി വലിക്കുന്നു.

  മറുപടിഇല്ലാതാക്കൂ