21/7/08

അമിതം

തീറ്റയാണ് എന്റെ ഹോബി
കാണുന്നതും കേള്‍ക്കുന്നതും
ഒക്കെത്തിന്നും!

എന്തു തിന്നാലും ദഹിക്കുമോ
എന്ന് ചോദിച്ചാല്‍
എന്തു ദഹിച്ചില്ലെങ്കിലും
ഞാന്‍ തിന്നും
എന്നാണ് ഉത്തരം..

തിന്നു തിന്ന്
ആത്മാവിന് വണ്ണം കൂടി
ആത്മാവിന്റെ അമിതവണ്ണത്തിന്
വല്ല മരുന്നുമുണ്ടോ
എന്റെ ഈശ്വരന്മാരേ?

29 അഭിപ്രായങ്ങൾ:

 1. തീറ്റ നല്ല ഹോബിയാണ്, കാണുന്നതും കേള്‍ക്കുന്നതും ഒക്കെ തിന്നാതെ എന്തു ചെയ്യും എന്ന ചോദ്യം ബാക്കി. വിവരം കൂടി വട്ടായ ഒരാളെ ഓര്‍മ്മ വന്നു സനലേ. പേടിച്ചിട്ട് ഓര്‍ക്കണ്ട എന്നു വച്ചിട്ടും ഓര്‍മ്മ വരുന്നു.

  നല്ല ഒന്നാന്തരം കവിത.

  മറുപടിഇല്ലാതാക്കൂ
 2. ആത്മാവിനെ ഒന്ന് ജോഗിങ്ങിനു വിട്ടാലോ?

  നല്ല കവിത.

  -സുല്‍

  മറുപടിഇല്ലാതാക്കൂ
 3. ആ തീറ്റ ആസ്വദിക്കാനാവുന്നുണ്ടെങ്കിൽ ഇനിയും തിന്ന്,

  മറുപടിഇല്ലാതാക്കൂ
 4. എല്ലാം വാരി വലിച്ചു തിന്നുന്ന ഒരാള്‍ കൂടിയുണ്ട്‌, മരണം.എത്ര തിന്നാലും തടി വെക്കാത്തൊരാള്‍ .ചൊദിച്ചു നോക്കൂ പറഞ്ഞു തരാതിരിക്കില്ല എന്തെങ്കിലും മരുന്ന്‌

  മറുപടിഇല്ലാതാക്കൂ
 5. മഹീ,
  എന്നെ ആയുസറാതെ കൊല്ലണം അല്ലേ ;)
  കമെന്റിലെ കവിത ഇഷ്ടമായി..ചുള്ളിക്കാടിന്റെ ഒരു കവിതയുണ്ടല്ലോ...എന്താ അതിന്റെ പേര് കാലഭൈരവന്‍ എന്നോ?

  നൊമാദേ,നിനക്കും എന്നെ കൊല്ലണോ..ഗുണ്ടകളെ വിളിച്ചു തന്നെ ചെയ്യണോ? :)

  സുല്‍,ജോഗിങ്ങ് കൊണ്ട് രക്ഷയില്ല ഈ വിദ്വാന്മാര്‍ നല്ല സര്‍ക്കസുകാരാണ് എന്നിട്ടും കുറയുന്നില്ല ഭാരം
  നജൂസേ,ശെഫീ :)

  മറുപടിഇല്ലാതാക്കൂ
 6. അങ്ങാടിപ്പയ്യേ ആത്മാവിനെ അലഞ്ഞു തിരിയാന്‍ അനുവദിച്ചാല്‍ മതി...

  മറുപടിഇല്ലാതാക്കൂ
 7. ആത്മാവിനല്ലേ വണ്ണക്കൂടുതല്‍... സാരമില്ല.. അതിനെ ഉള്‍ക്കൊള്ളാനങ്ങു വളര്‍ന്നാല്‍ പോരേ... ഉടലിനൊപ്പിച്ചല്ലേ കുപ്പായം തുന്നുക..

  :)

  മറുപടിഇല്ലാതാക്കൂ
 8. കൂടുതലെന്തിനാണ്‌ കവിതമട്ടില്‍ വരി ഉടക്കുന്നത്‌ ?
  ഈ ബ്ലോഗിന്റെ പേര്‌ മതിയല്ലൊ മാലോകര്‍ക്ക്‌
  കാര്യങ്ങളറിയാന്‍.

  മറുപടിഇല്ലാതാക്കൂ
 9. താങ്കളെപ്പോലെ ചില ക്ണാപ്പന്മാരെ ഒഴിവാക്കാനാണ് സാര്‍ ഈ ബ്ലോഗിന് അങ്ങനെ പേരിട്ടത്.പക്ഷേ ഇപ്പോ മനസിലാകുന്നുണ്ട് കക്കൂസ്,തീട്ടം,മൈര് ..ഇങ്ങനെയൊക്കെയുള്ളവയുടെ ഗന്ധമുള്ളിടത്ത് മാത്രം പോകുന്നവരാണ് ഇത്തരം ക്ണാപ്പന്മാരെന്ന്.(എനിക്ക് വേറെയും ബ്ലോഗുകളുണ്ടേ..താങ്കളുടെ മഹനീയ സാ‍ന്നിദ്ധ്യം അവിടെയൊന്നും കണ്ടിട്ടില്ല!!!!)ഇത്തരക്കാരെ ഞങ്ങടെ നാട്ടില്‍ വളിപിടിയന്മാരെന്നാ പറയാറ്.(നാട്ടിന്‍‌പുറത്തുകാരനാണേ സംസ്കാരം കാണില്ല)

  മറുപടിഇല്ലാതാക്കൂ
 10. സനല്‍,വണ്ണം കൂടിയ ആത്മാവ് നന്നായി.കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു എന്നും തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 11. ആത്മാവ് മെലിഞ്ഞാല്‍ മനസില്‍ കെട്ടുമോ?
  മനസില്ലെങ്കില്‍ പനമ്പട്ട കൊടുപ്പു നിര്‍ത്താന്‍ ശരീരത്തോട് പറ. :)

  (ഓഫ്:- കവിതയും പ്രത്യേകിച്ച് ആശയവും വളരെ ഇഷ്ടമായി)

  മറുപടിഇല്ലാതാക്കൂ
 12. എന്തു കഴിച്ചിട്ടും എത്ര കഴിച്ചിട്ടും എന്‍റെയാത്മാവ്‌ ഉണങ്ങിയുണങ്ങിത്തന്നെയിരിക്കുന്നു ഡോക്റ്റര്‍.. ഇതിനുണ്ടോ മരുന്ന്‌?

  മറുപടിഇല്ലാതാക്കൂ
 13. ആത്മാവേ.. ആഴ്ചയിലൊരിക്കല്‍ വയറിളക്കി ഉപവസിച്ചാല്‍ മതി.. നന്നായിട്ടുണ്ട്..

  മറുപടിഇല്ലാതാക്കൂ
 14. എന്തു ദഹിച്ചില്ലെങ്കിലും
  ഞാന്‍ തിന്നും.. ആത്മാവിന്റെ ഓരോരോ വാശികളേ.. :)

  മറുപടിഇല്ലാതാക്കൂ
 15. അവനവനെത്തിന്നുന്നതിനെപ്പറ്റിയുള്ള വിഷ്ണുമാഷിന്റെ കവിത ഓര്‍മ്മ വന്നു.

  മറുപടിഇല്ലാതാക്കൂ
 16. ദേഹത്തെ ക്ഷീണിപ്പിക്കുക, ദേഹിയും ക്ഷീണിക്കുമോ എന്നു കാണാമല്ലോ? :-)

  അഗ്നിയും ഇങ്ങനെ തന്നെ ആണ്‍. ഒരു വ്യത്യാസം മാത്രം, ദഹിക്കാത്തത് അത് ബാക്കി വച്ചിരിക്കും. മരണവും അങ്ങനെ തന്നെ. പുകഞ്ഞു നീറിക്കിടക്കാന്‍ എന്തെങ്കിലും ബാക്കി വയ്ക്കും; കുറെ നാളെത്തേക്കെങ്കിലും.

  മറുപടിഇല്ലാതാക്കൂ
 17. നാട്ടു വര്‍ത്തമാനങ്ങളിത്ര
  നെറികേടിലാവില്ല

  ('സദാ ധനന്‍' ആ പറഞ്ഞത്‌ എന്റെ പിന്നാലെ വന്ന കപിയെക്കുറിച്ചാവും. അതു കേട്ടപ്പഴേ ഇഷ്ടന്‍ പെരുത്തു വേഗത്തിലെത്തിയല്ലൊ. എങ്കിലും ഇവിടെയെത്തിയ മറ്റുള്ളവരേകൂടി ഇതു ബാധിക്കുമല്ലൊ. അതേതായാലും ശരിയായില്ല.)

  ഇത്തരം വാക്കുകള്‍ പ്രയോഗിക്കാന്‍ വലിയ വൈദഗ്‌ദ്ധ്യമൊന്നും വേണ്ട. തിരിച്ചിതു പറയാത്തതിനു കാരണം,
  അവസാനിച്ച ആര്‍ത്തിയുടെ അവശേഷിപ്പുകള്‍ പുറം തള്ളാനുള്ള ഇടം തേടിയാണ്‌്‌ ഞങ്ങള്‍ കക്കൂസിലെത്തുന്നത്‌.
  മറിച്ച്‌ അറ്റു പോവാത്ത ആര്‍ത്തിക്ക്‌ ഇര തേടി നിങ്ങള്‍ കക്കൂസിലെത്തുന്നു.

  നിങ്ങളുടെ മറ്റു ബ്ലോഗുകളില്‍ എത്തിനോക്കാത്തതിനു കാരണം കക്കൂസു തലയില്‍ പേറുന്ന ഒരുവന്റെ ഫിലോസഫിക്ക്‌ ഭയങ്കരം നാറ്റം കാണുമെന്നതിനാലാണ്‌. (ഓര്‍ക്കുക, ജീര്‍ണ്ണതക്കെതിരായ പോരാട്ടം പൂണ്യവാളന്റെ മുറ്റത്തുവെച്ചല്ല നടക്കുക. -ചിലപ്പോഴത്‌ തൊട്ടുരുമ്മി നില്‍ക്കുന്നവനെ തിരുത്തുന്നതിലുമാവാം)

  (സഖാവെ, തെറിമതവും മല്‍സരവും മസിലുപിടുത്തവും. അങ്ങ്‌ അഴിച്ചു വെച്ചേക്കൂ. നിങ്ങളുടെ ചില നല്ല സമീപനങ്ങള്‍ക്കെങ്കിലും അര്‍ത്ഥവ്യാപ്‌തി വരട്ടെ. ലെനിനിനൊപ്പം പസ്സോളിനിയും അന്ന്‌ മരിച്ചത്‌ സനാതനന്‍ അറിഞ്ഞില്ലെ ? വ്യവസ്ഥക്കെതിരായ പ്രതികരണം ഗുണാത്മക(+വ്‌)മാവട്ടെ. ക്ഷണിച്ചെത്തുന്ന കമന്‍റിന്റെ എണ്ണപ്പെരുപ്പം സത്യത്തെ മൂടാനൊക്കില്ല) നമുക്ക്‌ വീണ്ടും കാണാം.

  മറുപടിഇല്ലാതാക്കൂ
 18. ഹോ!

  കീണക്ണാപ്പന്‍,

  എന്റെ കക്കൂസില്‍ മാത്രം വന്ന് മണം പിടിച്ച് പോകുന്ന താങ്കള്‍ എവിടെയാണ് എന്റെ നല്ല സമീപനങ്ങള്‍ കണ്ടത്.അതിശയം തന്നെ.ക്ഷണിക്കാതെ എത്തിയ താങ്കള്‍ക്ക് ക്ഷണിച്ചെത്തിയ(അങ്ങനെയെങ്കില്‍ അങ്ങനെ)കമെന്റുകളുടെ എണ്ണപ്പെരുപ്പം കണ്ട് ശ്വാസം മുട്ടുന്നു എങ്കില്‍ എനിക്കെന്ത് ചെയ്യാന്‍ കഴിയും.ഞാന്‍ തലയില്‍ പേറി നടക്കുന്ന എന്റെ കക്കൂസ് പിടിച്ചിറക്കി രുചിച്ചുനോക്കിയതിന് ഞാനെന്ത് പിഴച്ചു.

  അല്ല;വ്യവസ്ഥക്കെതിരായ പ്രതികരണമോ,അതെന്താ സംഗതി എനിക്കിതൊന്നും മനസിലാകുന്നില്ല!!അധികം ബദ്ധപ്പെട്ട് ഇതൊക്കെ വായിച്ച് മെനക്കെടണമെന്നില്ല...ക്ഷണക്കത്തൊന്നും കിട്ടാത്ത സ്ഥിതിക്ക് ഒട്ടും വേണ്ട.

  മറുപടിഇല്ലാതാക്കൂ
 19. ആര്‍ക്കാണ്‌ ശ്വാസംമുട്ടുന്നതെന്ന്‌ ഏതൊരാള്‍ക്കും ഇവിടെ ഊഹിക്കാം.
  ഈ തറ തെറി ഭാഷണങ്ങള്‍ കൊണ്ട്‌ സനാതനന്‍ എന്തിനാ സ്വയം കണ്ണാടി നോക്കി കൊഞ്ഞനംകുത്തുന്നത്‌ ?
  വ്യവസ്ഥയെക്കുറിച്ചധികം അറിയാനിടയില്ല. മുടിഞ്ഞ രാജഭക്തിയും, ജാത്യാഭിമാനവും നാടുവാഴിബോധവും ഉള്ള ചുറ്റുപാടില്‍ നിന്നാണല്ലൊ ഈ എഴുന്നള്ളത്ത്‌. (ബ്ലോഗര്‍മാരോടും ഈ സമീപനം തന്നെ) പോരാടിയ നാട്ടില്‍നിന്നും വരുന്ന എന്നെപ്പോലുള്ളവര്‍ക്ക്‌ നിങ്ങളുടെ രോഗം നന്നായറിയാം, ചികില്‍സയും.

  മറുപടിഇല്ലാതാക്കൂ
 20. ഈ ഏതൊരാള്‍ക്കും എന്നു പറഞ്ഞതില്‍ താങ്കളെ മാത്രമല്ലേ കണ്ടുള്ളൂ സാര്‍.എന്തിനാ സാര്‍ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നത്.ഇഷ്ടമില്ലാത്തവര്‍ വരണ്ട വായിക്കണ്ട.ഞാന്‍ തല്‍ക്കാലം നന്നാവാന്‍ ഉദ്ദേശമില്ല.ഉടന്‍ തന്നെ വലിയൊരു തെറിക്കവിത എഴുതാന്‍ പ്ലാനുണ്ട്.നിലപാടില്‍ ഒരല്‍പ്പമെങ്കിലും ശുദ്ധിയുണ്ടെങ്കില്‍ വരാതിരിക്കുക വായിക്കാതിരിക്കുക.ഞാന്‍ കവിത എഴുതിയേ എന്ന് അങ്ങോട്ട് വന്ന് ക്ഷണിച്ചോണ്ട് വന്നുമില്ലല്ലോ...പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ പിന്നെയും സഹിക്കാമായിരുന്നു.കഷ്ടം!

  മറുപടിഇല്ലാതാക്കൂ
 21. സനല്‍, അയാളെ വിട്ടേക്കൂ...

  മറുപടിഇല്ലാതാക്കൂ
 22. ഇങ്ങിനെ മനുഷ്യന്‍മാര്‍ സംസാരിക്കുന്നതുപോലെ സംസാരിക്കൂ..
  പിന്നെ, പറഞ്ഞതിലെ കാര്യനിര്‍ണ്ണയം നിങ്ങള്‍ക്ക്‌ തെറിയുടെ ഏറ്റക്കുറച്ചിലുകളാണല്ലൊ. (ഞാന്‍ പറഞ്ഞതൊക്കെ നിങ്ങള്‍ക്കുള്ള മറുപടി മാത്രമാണ്‌. ക്ഷോഭിക്കാതെ അതൊന്നുകൂടി വായിച്ചു നോക്കു)
  ക്ഷണിച്ചിട്ടല്ലല്ലൊ നിങ്ങള്‍ മറ്റുള്ളവരുടെ ബ്ലോഗുകളില്‍ കമന്റുന്നത്‌. -എത്ര പേരെ നിങ്ങള്‍ ശല്യം ചെയ്‌തു.- വിയോജിപ്പുകള്‍ രുചിക്കുന്നില്ലെങ്കില്‍ അതിനുള്ള വകുപ്പു നോക്കൂ..... വരാനിരിക്കുന്ന കക്കൂസ്‌കൂര്‍ക്കം വലിക്കും കമന്റും. (കവിതെ എന്നൊന്നും അതിനു പേരു കൊടക്കല്ലേ....)

  മറുപടിഇല്ലാതാക്കൂ
 23. കീണക്ണാപ്പാ,
  താങ്കളെ അഭിസംഭോധന ചെയ്തുകൊണ്ടുള്ള അവസാന കമെന്റായിരിക്കും ഇതെന്ന് തുടക്കത്തിലേ പറഞ്ഞ് കൊണ്ട്.ചിലത് സത്യസന്ധമായിട്ട് പറയട്ടെ.
  എന്തോ വലിയ വിമര്‍ശകനാണെന്ന ധാരണയോടെ താങ്കള്‍ താങ്കളുടെ ബ്ലോഗിലും മറ്റുള്ളവരുടെ ബ്ലോഗുകളിലും നടത്തുന്ന പല അഭിപ്രായപ്രകടനങ്ങളും കണ്ടിട്ടുണ്ട്.വിമര്‍ശനം പോയിട്ട് കാര്യമായൊരു ആസ്വാദന ശേഷി പോലും താങ്കള്‍ക്കില്ല എന്ന് മനസിലാക്കണം.പിന്നെ എന്തുകൊണ്ട് താങ്കളുടേ വിലകുറഞ്ഞ കമെന്റുകള്‍ക്കൊക്കെ മറുപടി പറയുന്നു എന്ന് ചോദിച്ചാല്‍ ഇത്ര ലാഘവത്തോടെ കവിതകളില്‍ ആധികാരികമെന്ന ഭാവത്തില്‍ ഇടപെടുന്നത് ശരിയല്ല എന്ന് എപ്പോഴെങ്കിലും താങ്കള്‍ക്ക് മനസിലാവും എന്ന് പ്രതീക്ഷിച്ചു.അതുണ്ടാകുന്നില്ല എന്ന് മാത്രമല്ല.വെറുതേ കവിതയുമായി പുലബന്ധം പോലുമില്ലാതെ പുലഭ്യം പറഞ്ഞ് നടക്കുകയും ചെയ്യുന്നു.ആദ്യം സ്വന്തം നിലവാരം മനസിലാക്കുക.ആസ്വാദന ശേഷി അളക്കുക.ബ്ലോഗ് ആര്‍ക്കും എഴുതുകയും ആര്‍ക്കും വായിക്കാവുകയും ചെയ്യുന്ന ഒരു മാധ്യമമാണ് എന്നത് സത്യമാണ്,എന്നാലും മനസിലാകാത്ത ഒരു വിഷയത്തെക്കുറിച്ച് വെറുതേ കയറി അഭിപ്രായം പറഞ്ഞ് അന്തരീക്ഷം മലീമസമാക്കരുത്.ഇങ്ങനെ സൌമ്യമായി പറഞ്ഞത് താങ്കള്‍ക്ക് മാനസികമായി എന്തോ വലിയ രോഗമുണ്ടെന്ന് മനസിലായതുകൊണ്ടാണ്,താങ്കള്‍ക്ക് മനസിലായില്ലെങ്കിലും താങ്കളെ വ്യക്തിപരമായി അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ചികിത്സക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യട്ടെ എന്ന് കരുതിയാണ്.ഇനിയും ഇതില്‍ കമെന്റിയാലും എനിക്കൊന്നുമില്ല,ഒരു മാനസികരോഗിയുടേ ചുവരെഴുത്തായി അതവിടേ കിടക്കും.എനിക്കെന്ത് ചെയ്യാന്‍ കഴിയും.


  സഹതാപത്തോടെ
  സനാതനന്‍

  മറുപടിഇല്ലാതാക്കൂ
 24. ഹാ ഹാ... സനാതനന്‌ വെപ്രാളം ബാധിച്ചല്ലൊ. വിമര്‍ശനമോ നീ കണ്ടോ നിന്നെ കൂടാതെ ഞാനെവിടേയെങ്കിലും വിമര്‍ശിച്ച്‌ കമന്റിട്ടത്‌. (ആകെ കമന്റിട്ടതു തന്നെ പത്തോ പതിനഞ്ചോ -നീ കണ്ട ബ്ലോഗെന്നു പറയുന്നത്‌ പെട്ടെന്നുള്ള ഒരു പ്രതികരണം മാത്രം.)
  ഈ അളിഞ്ഞ ഭാഷണങ്ങള്‍ അധിഗഹനമാണെന്ന നിന്റെ തോന്നല്‍ താന്‍പോരിമ കൊണ്ടും നാടുവാഴിത്ത-അപ്രമാദിത്വബോധം കൊണ്ടും ഉണ്ടായതാണ്‌.
  മലയാളത്തിലെ നാട്ടുകൂട്ടങ്ങളിലേക്കും, കുഞ്ഞു കൈകളിലേക്കും ബുലോഗം വരോട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണ്‌. അതിനിടയില്‍ നിന്നെപോലുള്ള വെണ്മണി അവതാരങ്ങളെ തൂത്തെറിയേണ്ടതുണ്ട്‌. ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളു. നിന്നേപോലെയുള്ള വളിഞ്ഞ ബ്രാഹ്മണ്യത്തിന്റെ കക്കൂസ്‌ തലയില്‍ പേറി പൊതു ഇടങ്ങളിലേക്കു വരുന്നവരെ പുലഭ്യം പറയുമ്പോള്‍ നീ മനോരോഗിയെന്നു മുദ്ര കുത്തുക സ്വാഭാവികം. (പക്ഷേ, കക്ഷിരാഷ്ട്രീയ കൂട്ടികൊടുപ്പുകള്‍ പോലും നിന്നെ രക്ഷിച്ചെന്നു വരില്ല.)

  മറുപടിഇല്ലാതാക്കൂ
 25. സനാതനന്‍ജി,

  ഇവനെ അര്‍ഹിക്കുന്ന അവജ്ഞയോടെ ആദ്യമേ ഡിലീറ്റണമായിരുന്നെന്നാണ്‌ എന്‍റെ അഭിപ്രായം. മറുപടി അര്‍ഹിക്കുന്നേ ഇല്ല.

  (പേരെടുക്കാനുള്ള ഏറ്റവും നല്ല വഴി നാലാളു കൂടുന്നിടത്ത്‌ തുണിപൊക്കിക്കാണിക്കുകയാണല്ലോ..)

  മറുപടിഇല്ലാതാക്കൂ
 26. "ചിലത് സത്യസന്ധമായിട്ട് പറയട്ടെ.
  എന്തോ വലിയ വിമര്‍ശകനാണെന്ന ധാരണയോടെ താങ്കള്‍ താങ്കളുടെ ബ്ലോഗിലും മറ്റുള്ളവരുടെ ബ്ലോഗുകളിലും നടത്തുന്ന പല അഭിപ്രായപ്രകടനങ്ങളും കണ്ടിട്ടുണ്ട്.വിമര്‍ശനം പോയിട്ട് കാര്യമായൊരു ആസ്വാദന ശേഷി പോലും താങ്കള്‍ക്കില്ല എന്ന് മനസിലാക്കണം.പിന്നെ എന്തുകൊണ്ട് താങ്കളുടേ വിലകുറഞ്ഞ കമെന്റുകള്‍ക്കൊക്കെ മറുപടി പറയുന്നു എന്ന് ചോദിച്ചാല്‍ ഇത്ര ലാഘവത്തോടെ കവിതകളില്‍ ആധികാരികമെന്ന ഭാവത്തില്‍ ഇടപെടുന്നത് ശരിയല്ല എന്ന് എപ്പോഴെങ്കിലും താങ്കള്‍ക്ക് മനസിലാവും എന്ന് പ്രതീക്ഷിച്ചു.അതുണ്ടാകുന്നില്ല എന്ന് മാത്രമല്ല.വെറുതേ കവിതയുമായി പുലബന്ധം പോലുമില്ലാതെ പുലഭ്യം പറഞ്ഞ് നടക്കുകയും ചെയ്യുന്നു.ആദ്യം സ്വന്തം നിലവാരം മനസിലാക്കുക.ആസ്വാദന ശേഷി അളക്കുക.
  വിമര്‍ശനങ്ങളില്‍ ഉത്തരം മുട്ടുമ്പോള്‍"

  സനാതന്‍‌ജീ,
  ഇത്തരം വില കുറഞ്ഞ പ്രയോഗങ്ങളിലൂടെ
  തരം താഴ്ത്തുന്ന വിദ്യ നല്ലതല്ല.
  ആരോഗ്യകരമായ മറുപടിയിലൂടെ
  ആരാധ്യനാകൂ....
  ഓ.ടോ. : താങ്കളുടെയോ കിണകിണാപ്പന്റെയോ
  കംന്റുകളുടെ ആധികാരികതയെക്കുറിച്ചല്‍ല
  സൂചിപ്പിച്ചത്

  മറുപടിഇല്ലാതാക്കൂ