14/10/08

സമാശ്വാസം


നിന്റെ ശബ്ദം...
വെന്തുവിങ്ങിയ നിന്റെ ശബ്ദം
പതിച്ചെന്റെ കാതുപൊള്ളി കൂട്ടുകാരാ...
നിന്റെ ശബ്ദം....
നൊന്തുപൊട്ടിയൊരഗ്നികൂടം
ഒലിച്ചെന്നപോലെയീ രാത്രികത്തി
കൂട്ടുകാരാ..
നിനക്കന്യനല്ലഞാനെന്ന തോന്നലിൽ
നീയുതിർത്ത നിലവിളി കേട്ടുഞാൻ
നീറിനിൽക്കവേ നിസഹായത,
കുത്തിനിർത്തിയ കുന്തമായി,
ഞാനതിൽ കോർത്തുപോയി
കൂട്ടുകാരാ...

പരസ്പരം വച്ചുമാറാൻ കഴിയാത്ത വേദന
പേറുന്നവർ തമ്മിലെന്തു -
ചൊല്ലുവാനാശ്വാസവാക്കായി..?

നിന്റെ ജീവിതം, നിന്റെ മുറിവുകൾ
എന്റെ ജീവിതം, എന്റെ മുറിവുകൾ
നമ്മളന്യോന്യമാശ്വസിപ്പിക്കുവാൻ
കൈകൾ നീട്ടിയാൽ കൂട്ടിത്തൊടാത്തവർ....

6 അഭിപ്രായങ്ങൾ:

 1. പരസ്പരം വച്ചുമാറാൻ കഴിയാത്ത വേദന
  പേറുന്നവർ തമ്മിലെന്തു -
  ചൊല്ലുവാനാശ്വാസവാക്കായി..?

  maashE manoharam

  മറുപടിഇല്ലാതാക്കൂ
 2. എന്റെ ജീവിതം നിന്റെ മുറിവുകള്‍
  നിന്റെ ജീവിതം എന്റെ മുറിവുകള്‍
  :(
  പൊള്ളുന്ന രാത്രി സമ്മാനമായ് തന്നതിന് പൊറുക്കണം

  കൂട്ടുകാരന്‍

  മറുപടിഇല്ലാതാക്കൂ
 3. നന്നായി;
  പിന്നെ, ...
  "പരസ്പരം വച്ചുമാറാൻ കഴിയാത്ത വേദന
  പേറുന്നവർ തമ്മിലെന്തു -
  ചൊല്ലുവാനാശ്വാസവാക്കായി..?"

  മറുപടിഇല്ലാതാക്കൂ
 4. പരസ്പരം വച്ചുമാറാൻ കഴിയാത്ത വേദന
  പേറുന്നവർ തമ്മിലെന്തു -
  ചൊല്ലുവാനാശ്വാസവാക്കായി..?

  :(

  അപ്പൊ ഒരു സങ്കടോം പറയരുതല്ലെ?

  മറുപടിഇല്ലാതാക്കൂ
 5. നിന്റെ ജീവിതം, നിന്റെ മുറിവുകൾ
  എന്റെ ജീവിതം, എന്റെ മുറിവുകൾ
  നമ്മളന്യോന്യമാശ്വസിപ്പിക്കുവാൻ
  കൈകൾ നീട്ടിയാൽ കൂട്ടിത്തൊടാത്തവർ....

  :)

  മറുപടിഇല്ലാതാക്കൂ