1/2/09

സംയമം

വീടില്ല,
റോഡില്ല,
ജോലിയില്ല,
കൂലിയില്ല,
ഞങ്ങൾക്ക്‌
കടത്തിണ്ണയിൽ
കടലുപോലെ സമയം.

വീടുതരാം
റോഡുതരാം
ജോലിതരാം
കൂലിതരാം
സമയത്തിന്റെ കടലിൽ
നിങ്ങൾ ചൂണ്ടലിട്ടു.

ഞങ്ങൾ കൊതിപിടിച്ചു
കൊടിപിടിച്ചു,
ജയ്‌ വിളിച്ചു,
വോട്ടുപിടിച്ചു,
ബൂത്ത്‌ പിടിച്ചു,
നിങ്ങൾ ജയിച്ചു.

നിങ്ങൾക്ക്‌ കാറായി,
വീടായി,
പാറാവിനാളായി,
ജോലികൊണ്ട്‌ തിരക്കായി,
ഒന്നിനും നേരമില്ലാതായി
എന്തൊരുമാറ്റം...

ഞങ്ങൾക്കിന്നും വീടില്ല
റോഡില്ല,
ജോലിയില്ല,
കൂലിയില്ല
ഇപ്പോഴും
കടലുപോലെ സമയം
ഒരുമാറ്റവുമില്ല...


നിങ്ങൾ വീണ്ടും ചൂണ്ടലിടൂ
ഞങ്ങൾ കൊതിപിടിക്കാം
കൊടിപിടിക്കാം
ജയ്‌ വിളിക്കാം
വോട്ടുപിടിക്കാം
ബൂത്ത്‌ പിടിക്കാം
നിങ്ങൾ ജയിക്കട്ടെ
മാറ്റം മാറാതെയിരിക്കട്ടെ...

11 അഭിപ്രായങ്ങൾ:

 1. മാറ്റം മാറാതെയിരിക്കട്ടെ

  മറുപടിഇല്ലാതാക്കൂ
 2. ഒരു വരികൂടി .....

  ഞങ്ങള്‍ നിങ്ങളാവാതിരിക്കട്ടെ....
  എന്നാല്‍ ഉപ്പു രുചിയ്കുന്ന കടലുപോലുള്ള സമയം ബാക്കിയാവില്ലേ

  മറുപടിഇല്ലാതാക്കൂ
 3. മാറ്റമില്ലാത്തതൊന്നേയുള്ളു മാറ്റം .. അല്ലേ... :)

  മറുപടിഇല്ലാതാക്കൂ
 4. njangaL orikkalum ningaLaakaan ningngaL sammathikkillallO...
  Of: Manglishinu kshama... keyman work cheyyunnilla...

  മറുപടിഇല്ലാതാക്കൂ
 5. നിങ്ങൾ വീണ്ടും വീണ്ടും ചൂണ്ടലിടൂ
  ഞങ്ങൾ കൊതിപിടിക്കാം
  കൊടിപിടിക്കാം
  ജയ്‌ വിളിക്കാം
  വോട്ടുപിടിക്കാം
  ബൂത്ത്‌ പിടിക്കാം
  നിങ്ങൾ ജയിക്കട്ടെ
  [ഞങ്ങളൊരുകാലത്തും പഠിക്കാൻ പോണില്ല]

  മറുപടിഇല്ലാതാക്കൂ
 6. ഞങ്ങളെന്നും ഇങ്ങനെ തന്നെ... കടലുപോലെ സമയമുള്ളവര്‍

  മറുപടിഇല്ലാതാക്കൂ
 7. ഇല്ല ഇതൊരിക്കലും മാറില്ല... മാറാതിരിക്കട്ടെ.. .... !! എങ്കിലേ കൊടികള്‍ക്ക് നിറമുണ്ടാകൂ ...

  മറുപടിഇല്ലാതാക്കൂ