16/2/09

ഡിസ്ചാർജ്ജ്

ആശുപത്രി.
തീരുമാനങ്ങളെക്കുറിച്ചുള്ള
വേവലാതികൾ ഊതിയാറ്റുന്ന
രാത്രി.
പെട്ടെന്നൊരു നിലവിളി.
വേദനയുടെ ഒരു സൂചിക്കുന്നായ്
അത് മൂർത്തമായി മുന്നിൽ.
ആരുടെ തൊണ്ടപിളർന്ന്
പുറത്തുവന്നത് ഈ കുന്ന്!
ആളുകൾ ഓടിക്കൂടി
നിലവിളിയെ
വാരിയെടുത്തുമ്മവച്ചു.
തുടയിടുക്ക് പരിശോധിച്ച്
ലിംഗമേതെന്ന് ഉറപ്പുവരുത്തി.
ആൺപിറന്ന നിലവിളി..
ആളുകൾ സന്തുഷ്ടരായി
ആരോഗ്യമുള്ള ഒരു നിലവിളിയുടെ
പിതാവെന്ന് പുറത്തുതട്ടി അഭിനന്ദിച്ചു.
ദീർഘായുസ്സ് നേർന്നു.
പുലർന്നു.
ഒരു സൂചിക്കുന്ന് ഇപ്പോൾ
ഞാൻ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്
ഡിസ്ചാർജ്ജ് ചെയ്ത് പടിയിറങ്ങുമ്പോൾ...

8 അഭിപ്രായങ്ങൾ:

 1. കാത്തോളണം..കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ...

  മറുപടിഇല്ലാതാക്കൂ
 2. ഭ്രൂണ ജലത്തിനുള്ളിലെ
  വീര്‍പ്പുമുട്ടലുകല്‍ക്കിടയിലൂടെ
  അകലുന്ന അടുപ്പങ്ങളെ ചേര്‍ത്തുവെക്കാന്‍
  പേറ്റുനോവിന്റെ അര്‍ത്ഥമറിയാതെ
  വേനല്‍ച്ചൂടിന്റെ ആഴങ്ങളില്‍
  പെയ്തിറങ്ങിയ പേമാരിയായി
  ഒരു പിറവി കൂടി...

  മറുപടിഇല്ലാതാക്കൂ
 3. എപ്പോഴത്തേയുംപോലെ നല്ലവരികള്‍

  മറുപടിഇല്ലാതാക്കൂ
 4. കവിത ഇഷ്ട്മായി

  ചൊല്ലാന്‍ പറ്റുന്ന കവിതകള്‍ എഴുതാറില്ലേ?

  മറുപടിഇല്ലാതാക്കൂ
 5. ചില്ലക്ഷരങ്ങള്‍ എഴുതാന്‍ പറ്റാത്തതിഞ്ഞാല്‍ കവിതയുടെ വായനാ സുഖം കുറയുന്നു.
  ള്‍,ല്‍,ര്‍,ന്‍,ണ്‍ ഇതു കോപ്പി ചെയ്തു വെച്ചാല്‍ കവിത എഴുതുമ്പോള്‍ ഉപയോഗിക്കാം

  മറുപടിഇല്ലാതാക്കൂ
 6. അതാരോഗ്യമുള്ളൊരു
  പെണ്‍നിലവിളിയായിരുന്നെങ്കില്‍
  ആ ജനമെന്തുചെയ്തേനേ?????

  മറുപടിഇല്ലാതാക്കൂ