15/3/09

നീറോ

സി.ഡി.റോമിൽ കത്തിയെരിയുന്നത്
നീറോ ചക്രവർത്തിയുടെ
വീണാ നാദമല്ല.
ഇന്റെർ നെറ്റിൽ നിന്ന്
ഡൌൺലോഡ് ചെയ്ത
നഗ്നമായ ജീവിതങ്ങൾ.
ആർക്കും ആരേയും
ഒളിക്കാനാവാത്ത നൂറ്റാണ്ടിൽ
മൂത്രപ്പുരകളിൽ വെളിപ്പെട്ടവ,
സൈബർ കഫേയിലെ
ചൂടു ചായക്കപ്പുകൾ,
മുലപ്പാൽ,
മുഷ്ടിമൈഥുനം...
ആദ്യരാത്രികൾ,
അഡൾട്ടറി...
ഒളിനോട്ടക്കാരനായ
വിദുരർ കണ്ണിമചിമ്മാതെ
കണ്ടുവിവരിക്കുന്ന ഭാരതകഥ...

റോം കത്തുകയാണ്
ഹാർഡ് ഡിസ്കിൽ സ്പെയ്സില്ല
റോം കത്തിയെരിയട്ടെ.

13 അഭിപ്രായങ്ങൾ:

 1. മുടികരിഞ്ഞ മണം മൂക്കിലേക്ക് തുപ്പുന്നു
  വിയര്‍പ്പില്ലാതെ ശരീരം പൊള്ളുന്നു
  റോം കത്തെട്ടെ
  കത്തി എരിയട്ടെ.

  മറുപടിഇല്ലാതാക്കൂ
 2. റൊമിലെ തീ മെല്ലെ അരക്കെട്ടിലേയ്ക്കും പടരട്ടെ...ആശം സകള്‍

  മറുപടിഇല്ലാതാക്കൂ
 3. "നഗ്നമായ ജീവിതങ്ങൾ.
  ആർക്കും ആരേയും
  ഒളിക്കാനാവാത്ത നൂറ്റാണ്ടിൽ
  മൂത്രപ്പുരകളിൽ വെളിപ്പെട്ടവ"

  മറുപടിഇല്ലാതാക്കൂ
 4. I like ur poem written inthe burning Rome. And am sure its out froma heart in fire..

  Compliments

  മറുപടിഇല്ലാതാക്കൂ
 5. Nero StartSmart
  Nero burning ROM

  റോം കത്തുകയാണ്
  ഹാർഡ് ഡിസ്കിൽ സ്പെയ്സില്ല
  റോം കത്തിയെരിയട്ടെ.

  മറുപടിഇല്ലാതാക്കൂ
 6. കത്താനെന്താണു ബാക്കി- തൈലന്‍ഡിനെ പോലെ നമ്മളും ലൈഗിക വിദ്യഭ്യാസം നല്‍കി മറ്റൊരു തൈലന്റാകും

  മറുപടിഇല്ലാതാക്കൂ
 7. കവിതകൊണ്ടുള്ള കലാപത്തിലാണോ റോം കത്തിയത്

  മറുപടിഇല്ലാതാക്കൂ