15/4/09

എന്റെ വോട്ട്-എന്റെ പ്രതിഷേധം

വോട്ട് ഒരു അവകാശമെന്നായിരുന്നു എന്റെ ധാരണ.
ഇപ്പോളത് ഒരു ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്നു.
എന്റെ വോട്ട് ആത്മാഭിമാനത്തോടെ വിനിയോഗിക്കാനുള്ള അവസരം ഇന്ന് ഒരു പ്രസ്ഥാനവും നൽകുന്നില്ല.
തന്ത്രപൂർവമല്ലാതെ സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനവും ഇന്ന് എനിക്ക് മുന്നിലില്ല.
തന്ത്രപൂർവം എന്ന് പറയുമ്പോൾ ഒരു തരത്തിൽ അല്ലെങ്കിൽ
മറ്റൊരുതരത്തിൽ എന്നെ കബളിപ്പിക്കാനുള്ള ശ്രമം അടങ്ങിയ പ്രവർത്തനം എന്നാണ് അർത്ഥം.
ഞാൻ എന്തിന് എന്നെ കബളിപ്പിക്കുന്നവരുടെകൂടെ നിൽക്കണം.
അതല്ലെങ്കിൽ സ്വയം കബളിപ്പിച്ചുകൊണ്ട് ആരും എന്നെ കബളിപ്പിക്കുന്നില്ല എന്ന് ആശ്വസിക്കണം?
എങ്കിലും ഞാൻ വോട്ട് ചെയ്യും.
എന്റെ വോട്ട് എന്റെ പ്രതിഷേധമാണ്, തെരെഞ്ഞെടുപ്പല്ല...
അത് ശരിയായൊരു സിദ്ധാന്തമല്ല എന്നെനിക്കറിയാമെങ്കിലും മറ്റുവഴിയില്ല...

5 അഭിപ്രായങ്ങൾ:

 1. സനാതനാ,

  നാളെ ഞാനും എന്റെ പ്രതിഷേധം രേഖപ്പെടുത്തും.

  മറുപടിഇല്ലാതാക്കൂ
 2. നമ്മെയൊക്കെ അരാഷ്ട്രീയവത്കരിച്ചേ ഈ രാഷ്ട്രീയക്കാർ അടങ്ങൂ..
  എന്തായാലും അരാഷ്ട്രീയത്തിലും ഉണ്ടല്ലോ അല്പം രാഷ്ട്രീയം... ആശ്വാസം..

  മറുപടിഇല്ലാതാക്കൂ
 3. അതെ, വോട്ടെടുപ്പിനെ ഒരു പ്രതിഷേധത്തിനുള്ള അവസരമാക്കി മാറ്റാം.
  കബളിപ്പിക്കലിനെതിരായ, അവസരവാദ രാഷ്ട്രീയത്തിനെതിരായ, വര്‍ഗ്ഗീയ പ്രീണന രാഷ്ട്രീയത്തിനെതിരായ, അഴിമതി രാഷ്ട്രീയത്തിനെതിരായ പ്രതിഷേധം.

  മറുപടിഇല്ലാതാക്കൂ