27/8/09

പരോൾ ബ്ലോഗിൽ പ്രദർശിപ്പിക്കുന്നു

പ്രിയസുഹൃത്തുക്കളെ,

കാഴ്ച ചലചിത്ര വേദിയുടെ ബാനറിൽ നമ്മൾ മലയാളം ബ്ലോഗർമാർ ചേർന്ന് സാക്ഷാത്കരിച്ച “പരോൾ” ബ്ലോഗ് വായനക്കാർക്കായി ബ്ലോഗിൽ പ്രദർശിപ്പിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ബ്ലോഗിന്റെ എല്ലാ സാധ്യതകളേയും പ്രയോജനപ്പെടുത്തുന്ന തരത്തിൽ ബൂലോകകവിതയുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഓണപ്പതിപ്പിലാണ് പരൊൾ പ്രസിദ്ധീകരിക്കുന്നത്.ഓണപ്പതിപ്പിന്റെ റിലീസിനു ശേഷം പരോളിലേക്കുള്ള ലിങ്ക് ഇവിടെ പ്രസിദ്ധീകരിക്കാം. അഭിപ്രായങ്ങളും വിമർശനങ്ങളുമായി ക്രിയാത്മക ഇടപെടലുകൾ പ്രതീക്ഷിച്ചുകൊണ്ട്...

പരോൾ ടീമിനുവേണ്ടി
സനാതനൻ

6 അഭിപ്രായങ്ങൾ:

 1. പരോള്‍ കൈരളി ടി.വിയില്‍ കണ്ടിരുന്നു.ഒരുപാട് സന്തോഷത്തോടെ എല്ലാരേം കൂട്ടി ഇരുന്നു കണ്ടു.ഇങ്ങനൊരു കൂട്ടായ്മയില്‍ നിന്നുമിത്രേം നന്നായി ഒരു കൊച്ചു ചിത്രം കാണാന്‍ പറ്റിയപ്പോള്‍ സന്തോഷം തോന്നി.കഥാപാത്രങ്ങളെല്ലാരും പ്രത്യേകിച്ചും കുട്ടികള്‍ ആദ്യമായി അഭിനയിക്കുന്നതിന്റെ യാതൊരു പ്രശ്നങ്ങളുമില്ലാതെ എന്തു രസായിട്ടാ ചെയ്തിരിക്കുന്നത്.ഇനി ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഒന്നൂടെ കാണാന്‍ കാത്തിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 2. കാണുവാന്‍ കാത്തിരിക്കുന്നു.
  ഇതിന്റെ ഒരു പ്രദര്‍ശനം കേരളാ സോഷ്യല്‍ സെന്റര്‍, അബുദാബിയില്‍ വെച്ചു സംഘടിപ്പിക്കുവാന്‍ താല്പര്യമുണ്ടെങ്കില്‍ അറിയിക്കുമല്ലോ..

  ഞാന്‍ മുന്‍പ് ഇതേക്കുറിച്ച് സങ്കുചിതമനസ്കനുമായി ചര്‍ച്ച ചെയ്തുവെങ്കിലും പിന്നീട് എനിക്ക് അവരെ വിളിക്കാനുള്ള നമ്പര്‍ നഷ്ടമായിപ്പോയി.

  ദയവായി ആഗ്രഹമുണ്ടെങ്കില്‍ ബന്ധപ്പെടുമല്ലോ..

  എനിക്ക് ഈമെയില്‍ വിട്ടാലും മതി.

  മറുപടിഇല്ലാതാക്കൂ
 3. വളരെ നല്ല വാര്‍ത്ത, മാഷേ. ഭാവുകങ്ങള്‍... ഒപ്പം ഓണാശംസകളും...

  മറുപടിഇല്ലാതാക്കൂ
 4. കൊള്ളാം കാണാന്‍ കാത്തിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ