നമ്മൾ കരുതുന്നപോലെ
അയാൾ ഇപ്പോൾ
ജീവിച്ചുകൊണ്ടിരിക്കുന്നത്
അയാളുടെ ജീവിതമല്ല
ജനിച്ചപ്പോൾതന്നെ
പിടിച്ചെടുത്ത ഒന്നാണ്
മഴയിൽ പുറന്തോട് പൊട്ടി
പുറത്തുവരുന്ന പുൽനാമ്പ്
ആദ്യം കാണുന്ന മൺതരിയോട്
ചെയ്യുന്നപോലെ
അനുമതിചോദിക്കാതെ
ഒത്തുതീർപ്പുകളില്ലാതെ
ഏറ്റവും ലളിതമായി ചെയ്ത
അവകാശസ്ഥാപനം..
കവിതയുടെ പേരെന്താണ്
മറുപടിഇല്ലാതാക്കൂപേര് പാവപ്പെട്ടവൻ
മറുപടിഇല്ലാതാക്കൂപേരില്ലാത്ത ഈ കവിത നന്നായിട്ടുണ്ട്.ഇനിയെങ്കിലും ഒരു പേരിട്ടു കൂടേ...?
മറുപടിഇല്ലാതാക്കൂആ ഉപമ പോലെ അയാള്‍ക്കൊരു
മറുപടിഇല്ലാതാക്കൂജീവിതമുണ്ടെങ്കില് വെറുതെ അയാള്‍
എന്തിനു അയാളുടെ ജിവിതം ജീവിയ്ക്കണം!
great.
പേരിട്ടിട്ടുണ്ട് :)
മറുപടിഇല്ലാതാക്കൂലളിതമായി തോന്നുമെങ്കിലും ഇതത്ര ലളിതമല്ല കേട്ടോ..
മറുപടിഇല്ലാതാക്കൂആ നിർബ്ബന്ധന്ധിതമായ പേരിടലിലാണു കൂടുതൽ കവിത:)
മറുപടിഇല്ലാതാക്കൂഅവനവനുവേണ്ടിയല്ലാതെ!...........
മറുപടിഇല്ലാതാക്കൂഅതല്ലേ മണ്‍തരിയുടെ ജീവിതം!!
മറുപടിഇല്ലാതാക്കൂkollam
മറുപടിഇല്ലാതാക്കൂ:) കൊള്ളാം
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂ