2/12/09

കണ്ണാടി കാണ്മോളവുംപാവം കണ്ണാടി.
അത് കരുതുന്നു,
എന്റെ നോട്ടങ്ങളെല്ലാം
അതിനെ കാണാനെന്ന്..
മിനിട്ടിന് മൂന്നു വെച്ച്
ഞാൻ നോക്കുന്നുണ്ടല്ലോ.

മുറിയിൽ ഞാൻ തനിച്ചല്ലേ!
അത് കരുതുന്നുണ്ടാകും,
പുരികം വളച്ചും
ചുണ്ട് കോടിച്ചും
ഞാൻ ചിരിക്കുന്നതെല്ലാം
അതിനോടെന്ന്.

അതിന്റെ മുഖത്തെ പൊടി
തൂത്തുകളയുമ്പോൾ
തലോടുകയാണെന്ന്
കരുതിക്കാണും.
പാവം കണ്ണാടി...

തന്നിലേക്ക് വരുന്ന വെളിച്ചമെല്ലാം
അത് തുരത്തിവിടുന്നു.
ഞാനോ...
എന്നിലേക്ക് വരുന്ന
വെളിച്ചമെല്ലാം കുടിച്ചുതീർക്കുന്നു.

പാവം കണ്ണാടി
അതിന് എന്നാണ്
സ്വന്തം മുഖമൊന്ന് കാണാൻ കഴിയുക..!

8 അഭിപ്രായങ്ങൾ:

 1. കണ്ണാടിയുടെ കദന കഥ നന്നായി.

  മറുപടിഇല്ലാതാക്കൂ
 2. ഒരു കണ്ണാടി കഥന കഥ...
  ഇതു കേവലം ഒരു കണ്ണാടി മാത്രമല്ല .മറ്റുള്ളവർക്കായി എരിഞ്ഞോടുങ്ങൂന്ന .കുറേ മനുഷ്യ മനസ്സുകളും ഇതു പോലെ ഉണ്ട്..ശിവകാശിയിൽ പടക്കം നിർമ്മിക്കുന്ന ബാലകരെ നോക്കൂ വർണ്ണപ്പൂത്തിരികളും പടക്കങ്ങളും പൊട്ടിച്ചു നടക്കേണ്ട കാലം അവർ മറ്റുള്ളവർക്കായി പണിയേടൂക്കുന്നു ഒരു നേരത്തെ വിശപ്പടക്കാൻ മാത്രം
  അതു പോലെ മറ്റുള്ളവർക്കായി എരിയുന്ന ജീവിതങ്ങളായി നമുക്കീ കണ്ണാടീയെ കാണാം

  മറുപടിഇല്ലാതാക്കൂ
 3. ആശയം വളരെ ഇഷ്ടപ്പെട്ടു..കഥറിയാത്ത കണ്ണാടി!

  മറുപടിഇല്ലാതാക്കൂ
 4. നന്ദ ഈ കവിതയില്‍ നടത്തിയ തികച്ചും മൌലികമായ വായനപോലെ എന്‍റെ വായന ഇതാണ്‌.. "ഇവിടെ കണ്ണാടി ഒരു വ്യക്തി തന്നെ,... മറ്റുള്ളവരെ, അവരുടെ സൌന്ദര്യത്തെ, ശോകത്തെ, സൌന്ദര്യബോധത്തെ, അപകര്‍ഷതാബോധത്തെ ഒക്കെ പ്രതിഫലിപ്പിക്കുന്ന ഒരു ചെങ്ങായി... ചിലര്‍ അങ്ങിനെയാണ്‌ ഇത്തരക്കാറ്‍ സ്വയം ഒരു ആന്തരിക യാത്ര നടത്താന്‍ തീരെ അപ്രാപ്തരും ആയിരിക്കും... അവരിങ്ങിനെ മറ്റുള്ളവരില്‍ പ്രകാശത്തെ പുനപ്രക്ഷേപണം ചെയ്തോണ്ട്‌ നില്‍ക്കും... ഒരു പാവം പിടിച്ച തിളങ്ങുന്ന ചെങ്ങായി.... :):) (ഒരു എളിയ വായനയാണ്‌ പൊറുക്കുക)

  മറുപടിഇല്ലാതാക്കൂ
 5. "പാവം കണ്ണാടി
  അതിന് എന്നാണ്
  സ്വന്തം മുഖമൊന്ന് കാണാൻ കഴിയുക..!"

  അവനവനു വേണ്ടി ജീവിക്കാന്‍ സാധിക്കാത്ത ചില ആള്‍ക്കാരെപ്പോലെ തന്നെ കണ്ണാടിയും...

  മറുപടിഇല്ലാതാക്കൂ
 6. പാവംകണ്ണാടി. ...! മൂഢസ്വർഗത്തിൽ സന്തോഷമായി ജീവിക്കട്ടെ..സ്വന്തം മുഖം കാണാൻ ഇടയായാൽ വേദനിക്കേണ്ടി വരും..!

  മറുപടിഇല്ലാതാക്കൂ
 7. Sanal, 'maunam thedunna vaakku' (to borrow the title of a V. Rajakrishnan book) enikku ishtamayi. Kannadikkatha kadam katha thanne.

  മറുപടിഇല്ലാതാക്കൂ