8/1/10

നങ്കൂരം

നിശബ്ദതകൊണ്ട് തുഴഞ്ഞ്
കരയിലൂടെ കപ്പലോടിക്കുകയാണ് ഞാൻ
മുന്നിൽ വെയിലുതട്ടിത്തിളങ്ങുന്നു
പഴയ തകർച്ചയുടെ സ്മാരകങ്ങൾ.

മണൽ വഞ്ചിയിൽ ഊറിനിറയുന്ന കലക്കവെള്ളം പോലെ
ശൂന്യതകളിൽ വന്നുനിറയുന്ന ശബ്ദങ്ങളെ
ഊറ്റിക്കളഞ്ഞ്
കപ്പലോടിക്കുകയാണ് ഞാൻ
മുറ്റത്തൂടെ
മുറികൾക്കുള്ളിലൂടെ
അടുക്കളയിലൂടെ
അടുപ്പുകല്ലുകൾക്കിടയിലൂടെ

ചില്ലകളിൽ നിന്നും കാറ്റ് പോയ വഴിയേ ഇലകൾ
ദുർബലമായി കണ്ണെറിയുമ്പോലെ എന്റെ പായ്മരം
താറാവുകളെന്ന് തടാകത്തെ പറ്റിക്കുന്ന
തൂവലുകൾപോലെ എന്റെയമരം.
കപ്പലോടിക്കുകയാണ് സ്റ്റേജിൽ
ഒരിടത്തും നീങ്ങാതെ
ഉലഞ്ഞുലഞ്ഞ്
കപ്പലായി നടിക്കുന്ന നങ്കൂരം.

8 അഭിപ്രായങ്ങൾ:

 1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 2. കപ്പൽ : നങ്കൂരങ്ങളുടെ പരമ്പരാഗതസ്വപ്നം.

  മറുപടിഇല്ലാതാക്കൂ
 3. പ്രിയ്യപ്പെട്ട സനാതനന് ഈ കവിത ഞാൻ എന്റെ കാളരാഗത്തിൽ ചൊല്ലി ഒരു പോസ്റ്റിടുനുണ്ട് വിരോദമുണ്ടാകില്ലെന്ന വിശ്വാസത്തിൽ അതു പോസ്റ്റുകയും ചെയ്തു ....തെറ്റായിപോയെങ്കിൽ ഇക്കുറി ക്ഷമിക്കുക ഇനി മേലാൽ ഇങ്ങിനെ ഉണ്ടാകില്ല
  http://mridhulam.blogspot.com

  മറുപടിഇല്ലാതാക്കൂ
 4. നിശബ്ദതകൊണ്ട് തുഴഞ്ഞ്
  കരയിലൂടെ കപ്പലോടിക്കുകയാണ് ഞാനും!

  ഒഴുകുന്നുവെന്ന് നടിച്ചു കൊണ്ട് ഒരിടത്തുറഞ്ഞു പോകുന്നവന്‍‌റെ ജീവിതം... :(

  മറുപടിഇല്ലാതാക്കൂ
 5. ഭാഗ്യവാന്‍. കപ്പലല്ലേ
  തുഴപോലുമില്ലാതെ നടുകടലിലീ ഒറ്റവഞ്ചി....

  മറുപടിഇല്ലാതാക്കൂ
 6. സെറീനയുടെ പല ഡൈമെന്‍ഷന്‍ ഉള്ള ഒരു കവിത വായിച്ചു തീര്‍ത്തതേയുള്ളു. വീണ്ടും ഇതാ മറ്റൊന്ന്‌. ഈ കപ്പലിനെ ഏതിലെയൊക്കെ, എങ്ങനെയൊക്കെ തുഴഞ്ഞെത്തിക്കണം, എണ്റ്റപ്പോ...

  മറുപടിഇല്ലാതാക്കൂ
 7. കപ്പലായി നടിക്കുന്ന നങ്കൂരം.!!!!!

  മറുപടിഇല്ലാതാക്കൂ