9/8/07

അരുത്

ഈ വഴി നെയ്തതെന്‍
കാല്‍പ്പാടുകൊണ്ടാണ്.
മുള്ളുകള്‍ കുടിച്ചുകക്കിയ
ചോരയാണതിന്‍ കസവ്.

ഓരോ ശ്വാസത്തിലും
മരണത്തെ തുന്നിച്ചേര്‍ക്കും ജീവിതം‌പോലെ...
ഓരോ നിമിഷത്തിലും
വിരഹത്തില്‍ വെന്തുവറ്റുന്ന പ്രണയങ്ങള്‍ പോലെ....
അദ്വൈതമാണത്
ഇഴകള്‍ പിരിച്ചെടുക്കാന്‍ ശ്രമിക്കരുത്.

പൊന്‍‌നൂലുകൊണ്ടല്ല
പൊള്ളും വികാരങ്ങളില്‍
വിങ്ങും ഞരമ്പുകള്‍
മുറുക്കിയെടുത്തതീ വീണ.
മീട്ടരുതപശ്രുതി.

9 അഭിപ്രായങ്ങൾ:

 1. ഈ വഴി നെയ്തതെന്‍
  കാല്‍പ്പാടുകൊണ്ടാണ്.
  മുള്ളുകള്‍ കുടിച്ചുകക്കിയ
  ചോരയാണതിന്‍ കസവ്.

  ഓരോ ശ്വാസത്തിലും
  മരണത്തെ തുന്നിച്ചേര്‍ക്കും ജീവിതം‌പോലെ...
  ഓരോ നിമിഷത്തിലും
  വിരഹത്തില്‍ വെന്തുവറ്റുന്ന പ്രണയങ്ങള്‍ പോലെ....
  അദ്വൈതമാണത്
  ഇഴകള്‍ പിരിച്ചെടുക്കാന്‍ ശ്രമിക്കരുത്

  മറുപടിഇല്ലാതാക്കൂ
 2. (gulf videos)
  visit my blog

  http://shanalpyblogspotcom.blogspot.com

  മറുപടിഇല്ലാതാക്കൂ
 3. എന്തവാ ഷാന്‍ സകലബ്ലോഗിലും കയറി പരസ്യം പതിക്കുന്നുണ്ടല്ലോ?

  വേറേ പണിയൊന്നുമില്ലേഡേയ് ?

  മറുപടിഇല്ലാതാക്കൂ
 4. ഇതൊരു വഴിയാണ് പലകയല്ല :).പരസ്യക്കാരനും പരസ്യവും ചേര്‍ന്ന് ഒരുവഴിയാക്കരുതേ :(

  മറുപടിഇല്ലാതാക്കൂ
 5. മനോഹരമായിരിക്കുനു സനാതനന്‍. താങ്കള്‍ നെയ്തെടുക്കുന്ന ജീവിതത്തിന്റെ അനുഭവസംബന്നതയില്‍ അതിശയിക്കുകയും അഭിമാനിക്കുകയും ചെയ്യുംബോള്‍തന്നെ അതിന്റെ മാര്‍ഗത്തിലെ അനിശ്ചിതത്വങ്ങളെ വിലക്കി അകറ്റാനും ശ്രദ്ധവക്കുന്നു. നല്ലത്‌.
  സസ്നേഹം,
  ചിത്രകാരന്‍.

  മറുപടിഇല്ലാതാക്കൂ
 6. kuttyolde peru sharikkum anganaano?
  ...pati & ...pati??

  മറുപടിഇല്ലാതാക്കൂ
 7. “മീട്ടരുതപശ്രുതി“
  അതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ സനാതനന്‍ സാര്‍.... കവിത നന്നായിയിരിക്കുന്നു...
  അഭിനന്ദനങ്ങള്‍...
  :)
  പൊട്ടന്‍

  മറുപടിഇല്ലാതാക്കൂ