എനിക്കറിയാം
ഓരോ രാത്രിയേയും
നീയെന്റെ നെഞ്ചില്‍ നിര്‍ദ്ദയം
അടിച്ചു വെളുപ്പിക്കുകയാണെന്ന്...
നിനക്കുമറിയാം
എത്ര വെളുത്താലും
ഒരു വെയില്‍ വന്നു മായുന്നതിനിടെ
ഈ പകലുകള്‍ക്ക് കറുത്തുപോകാതിരിക്കാന്‍
കഴിയില്ലെന്നും....
എത്ര തിന്നാലും നിറയാത്ത,
എത്ര തൂറിയാലും ഒഴിയാത്ത,
ഈ ജീവിതത്തിന്റെ
അഴുക്കുകളും ആര്‍ത്തവങ്ങളും
പിന്നെ എവിടെ പോയടിയാനാണ്...!
എന്നിട്ടും....
എന്നിട്ടും....
നിനക്കു നാണമില്ലേ
എന്നെ ഇങ്ങനെ ഉപദ്രവിക്കാന്‍
ഒരു ഗുണവുമില്ലാതെ......