13/9/07

അപ്പൂപ്പന്‍താടി

പെറ്റിട്ടപ്പോഴേ
അമ്മയറിഞ്ഞിരിക്കണം
എന്റെ ഭാവി.......

വന്‍‌മരങ്ങളുടെ വേരുകള്‍
വല നെയ്യുമീ മണ്ണില്‍
എനിക്ക് ഒരുനുള്ളു കിട്ടാന്‍
പ്രയാസ്സമാണെന്ന്.....

അതുകൊണ്ടല്ലോ തന്നു
ഇത്തിരിപ്പോന്ന ശരീരത്തില്‍
ഇത്രയും കൂടുതല്‍ ചിറകുകള്‍

നാടുകള്‍ കടന്നും
കടലുകള്‍ കടന്നും
ഓര്‍മ്മകളെ തടഞ്ഞു നിര്‍ത്തി
മഴ പെയ്യിക്കും കാലഘട്ടങ്ങള്‍ കടന്നും
പറന്നു പറന്നു ഞാന്‍ പോകുന്നു....

ഇളം കാറ്റിലും
കൊടും കാറ്റിലും
ആകാശമുള്ളിടത്തോളം
നിന്റെ മണ്ണു കാല്‍ക്കീഴില്‍ വന്നു
തല താഴ്ത്തുവോളം
പറന്നു പറന്നു നടക്കെന്നല്ലോ
അമ്മ തന്നൂ വരം......

15 അഭിപ്രായങ്ങൾ:

 1. ‘ഓര്‍മ്മകളെ തടഞ്ഞു നിര്‍ത്തി
  മഴ പെയ്യിക്കും കാലഘട്ടങ്ങള്‍ കടന്നും
  പറന്നു പറന്നു ഞാന്‍ പോകുന്നു...”

  :)

  മറുപടിഇല്ലാതാക്കൂ
 2. സനാതനന്‍

  നന്നായിട്ടുണ്ടു.....എനാലും അല്‌പ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു മികചത്‌ ഉണ്ടാകുമായിരുന്നു...നല്ല ആശയം

  റംസാന്‍ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. തന്റേതാമിടം കണ്ടെത്തുവോളം പറക്കുക...
  എന്നാലും ഒടുക്കം മണ്ണു പറയും ഞാന്‍ നിന്റേതല്ലെന്ന്...
  -:)

  മറുപടിഇല്ലാതാക്കൂ
 4. sanaathanam njaan pathivu sankethangalil cherkkunnu.. nannaavunnunt eppozhum :)

  മറുപടിഇല്ലാതാക്കൂ
 5. ഈ പേരിലൊരു
  ഗൃഹാതുരത്വം ഒളിഞ്ഞുകിടപ്പുണ്ട്‌....
  ഓര്‍മ്മകളിലെ
  അപ്പൂപ്പന്‍താടി...
  വേര്‍പിരിയാത്തൊരു
  നോവായി
  ഇന്നും കൊണ്ടുനടക്കാറുണ്ട്‌....

  ബാല്യത്തിന്റെ ഇടവഴികളിലേക്കൊന്നറിയാതെ സഞ്ചരിച്ചു...

  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 6. "ഇളം കാറ്റിലും
  കൊടും കാറ്റിലും
  ആകാശമുള്ളിടത്തോളം"

  നല്ല വരികള്‍...

  മറുപടിഇല്ലാതാക്കൂ
 7. കവിത്വമുള്ള കവിത! നന്നായിട്ടുണ്ട് സനാതനാ.

  മറുപടിഇല്ലാതാക്കൂ
 8. മണ്ണിനെ കാത്തിരിക്കുന്ന മണ്ണായി അമ്മയുണ്ടാവും, എന്നും. അവസാനം അമ്മയുടെ മടിയിലേക്കല്ലാതെ എങ്ങോട്ടു് പോവാന്‍?

  മറുപടിഇല്ലാതാക്കൂ
 9. മാഷെ നമിച്ചു. വിഷ്ണുമാഷുടെ കമന്‍റു തന്നെയാണ്‌ എനിക്കും പറയാനുള്ളത്‌.

  പക്ഷെ പറിഞ്ഞു പോരാന്‍ നോക്കുമ്പോള്‍ വേരുകള്‍ നമ്മുടെ വരുതിക്കല്ലെന്നു മനസ്സിലാവും.

  മറുപടിഇല്ലാതാക്കൂ