22/10/07

പെടയാട്ടംപറക്കാനറിയില്ല
പറന്നാലൊട്ടാകാശം മുട്ടുകയില്ല
ചിറകുള്ളതു വെറുതേ കുഴലിന്നു താളം വയ്ക്കാന്‍....

പൂക്കാനറിയില്ല
കായ്ക്കയുമില്ല
പൂവെന്ന പേരുള്ളതു പോരില്‍ ‍
കൊത്തിക്കുടയാന്‍ ചോരത്തൊപ്പി...

കാമരൂപനാണത്രേ !
സൂത്രങ്ങളറിയില്ല
നൊടിനേരത്തെ സുരതം
നേടുവാനോടുന്നു ലോകം ചുറ്റി...

അറിവും നിനക്കില്ല...
കൊത്തിക്കൊടുത്തും
കുറുകിരക്ഷിച്ചും നീ
വളര്‍ത്തുന്നതും കണ്ടാലറിയില്ല...

നിനക്കുള്ളതെന്താണെന്ന് അറിയാം
നിനക്കൊഴിച്ചെല്ലാവര്‍ക്കും
ചവിട്ടാന്‍ തുടങ്ങിയാല്‍
കുറയും കനം മാത്രം,
പനിക്കും പരാധീനതക്കും
ഉഴിയാന്‍ നേര്‍ച്ചപ്പാത്രം....

ഉണരാത്തവരെക്കൂടി
കൂക്കിയുണര്‍ത്തി നീ
എന്തിനു തുടരുന്നു
ദിനവും പെടയാട്ടം..!

11 അഭിപ്രായങ്ങൾ:

 1. പാവം കോയി.. ബിരിയാണീടെ രുചിയോര്‍ത്തിട്ടെങ്കിലും അതിനെ ഇങ്ങനെ വിമര്‍ശിക്കാതിരുന്നൂടേ :(


  കവിത നന്നായീട്ടോ :)

  മറുപടിഇല്ലാതാക്കൂ
 2. നന്നായിരിക്കുന്നു.

  ഇവിടെ വരുന്നവര്‍ എന്റെ കോഴിയേക്കൂടികണ്ടിട്ടു പോകട്ടെ, വിരോധമില്ലല്ലോ ?
  http://bajis.blogspot.com/2007/10/blog-post_21.html

  മറുപടിഇല്ലാതാക്കൂ
 3. സന്തോഷമേയുള്ളു ബാജീ.കോഴികള്‍ തമ്മില്‍ ഒരൈക്യം :)

  മറുപടിഇല്ലാതാക്കൂ
 4. സനല്‍,
  നല്ല കവിത.
  (ഈ കോഴി കൊത്തുമോ?)

  മറുപടിഇല്ലാതാക്കൂ
 5. സനാതനന്‍...

  വെറും കോഴികളായി പോയില്ലേ...അല്ലെങ്കില്‍ ഞാന്‍ വല്ലതും പറഞേനെ.........

  നന്‍മകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 6. സ‌നാതനാ,
  കോഴിക്കവിത ന‌ന്നായിരിയ്ക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 7. നമ്മുടെ ബാജീയുടെ കോയിയെ കണ്ടു വന്നതേയുള്ളു അപ്പോഴേക്കും ദേ അടുത്ത കോയീ...
  എന്നാലും നന്നായി എന്നു പ്രത്യേകം പറയണ്ടല്ലോ..
  :)

  മറുപടിഇല്ലാതാക്കൂ
 8. നല്ല ആശയം. ഒന്നുകൂടി രുചിയാക്കിയാലും തരക്കേടില്ല. എങ്കിലും മികച്ചത്..

  മറുപടിഇല്ലാതാക്കൂ