18/10/07

ചരിത്രം

പൂവുകള്‍ക്കു മുന്നില്‍ വച്ച്
പച്ചിലകള്‍
പൂമ്പാറ്റയെ നോക്കി പറയും
“ഇവന്റെയൊക്കെ ചരിത്രം ഞങ്ങള്‍ക്കറിയാം !”
ആ ഒറ്റ വരി പ്രസ്താവനയില്‍
പൂമ്പാറ്റ ചിറകടര്‍ന്നു മണ്ണില്‍പ്പതിക്കും....

കരളുടച്ച കരികലക്കി
പുഴു കവിതയെഴുതാന്‍ തുടങ്ങും.

പ്രസാധകര്‍ക്കു മുന്നില്‍ വച്ച്
പുഴുവിനെ നോക്കി
പഴയ വായനക്കാര്‍ ചോദിക്കും
“ഇവനൊക്കെ എന്തു ചരിത്രമിരിക്കുന്നു ?”
ആ ഒറ്റവരിച്ചോദ്യത്തിന്റെ തുമ്പിലാടുന്ന
ചിഹ്നം നവകവിത....

സ്വയം മറന്നു തപസ്സു ചെയ്തിട്ടും
നിറം മാറിയിട്ടും
ചിറകു വച്ചിട്ടും
ചരിത്രം വിട്ടുപോകുന്നില്ലെന്നത്
പൂമ്പാറ്റയുടെ ദു:ഖം.

തപസ്സുപോലെ കവിതയെഴുതിയിട്ടും
കണ്ഠം‌പിളര്‍ന്നത് പാടിനടന്നിട്ടും
ധിക്കാരിയായി നടിച്ചിട്ടും
ചരിത്രം വന്നുചേരുന്നില്ലെന്നതു
പുഴുവിന്റെ ദുഖം.

28 അഭിപ്രായങ്ങൾ:

 1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 2. ഓഹ്! അപ്പൊ ഇതെനിക്കു മാത്രമുള്ള പ്രശ്നല്ലല്ലേ... കവിയും പുഴുവും കൂടെയുണ്ടല്ലൊ.

  മറുപടിഇല്ലാതാക്കൂ
 3. പൂ‍വുകള്‍ക്ക് പറയാ‍നുള്ള ശലഭ ചരിത്രം, പരപുഷ്പഗമനം! കവിയുടേതോ?

  ;)

  മറുപടിഇല്ലാതാക്കൂ
 4. എന്റെ ബൂലോക ദൈവങ്ങളേ
  ഇവിടെങ്ങും ആരുമില്ലേ..?
  നല്ലൊരടി കാണാന്‍ കുറേ നേരമായി ഞാന്‍ നോക്കിയിരിക്കുന്നു
  കോപി പേസ്റ്റ് ചെയ്ത കുറേ കമന്റുകളല്ലാതെ ഒന്നും കാണുന്നില്ല

  നല്ല കൊട്ടല്‍,
  നല്ല കവിതയും

  മറുപടിഇല്ലാതാക്കൂ
 5. സനല്‍ കവിത നന്നായി.

  പക്ഷേ ആകെ ഒരു കണ്‍ഫ്യൂഷന്‍. കവിത വായിച്ച് കഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോള്‍ കമ്പ്ലീറ്റ് പുഴുക്കള്‍. സ്ഥലപ്പേരും, വീട്ടുപേരും കൂടെച്ചേര്‍ത്ത പുഴുക്കള്‍. ചില പുഴുക്കള്‍ക്ക് വായില്‍ കൊള്ളാത്ത പേര്.

  കരളുടച്ച് ടൈപ്പ് ചെയ്തിട്ടൂം ഈ ചരിത്രം വരാത്തെതെന്താണാവോ ? ഇവിടെയെങ്ങാ‍ണ്ട് ഒരു ധിക്കാരിയായ കവിയുണ്ടായിരുന്നു, നന്നായി കവിത ചൊല്ലുമത്രെ.അങ്ങേര് പ്രസാധകരെ ഒക്കെ ഉപേക്ഷിച്ചു എന്ന് കേട്ടാരുന്നു.ചോദിച്ചു നോക്കാം

  നവകവിത എന്താ അയയിലിട്ട കോണകമാണോ ഒറ്റ ചോദ്യത്തിന്റെ കാറ്റില്‍ ആടാന്‍. എന്തേലും ആവട്ടെ. നമ്മള് തൃശൂര്‍ക്കാരനാണേ.

  മറുപടിഇല്ലാതാക്കൂ
 6. പ്രിയ സനാതനന്‍
  മൂലകവിത കൂടി കൊടുക്കാമായിരുന്നു.

  കവിതകളെല്ലാം കമന്റായി പോകുന്ന കാലമാണു. ഇവിടെ തൂറലും മുള്ളലും എല്ലാം കവിത തന്നെ.

  പറയാനുള്ളത് പറഞ്ഞും, തല്ലാനുള്ളത് തല്ലിയും തീര്‍ക്കുന്നതല്ലേ നല്ലത്. അല്ലെങ്കില്‍ അവറ്റകള്‍ക്ക് എന്ത് തോന്നും ?

  ചില ചീത്തക്കാര്യങ്ങള്‍ക്ക് നല്ലതിനെ ഉപയോഗിക്കുമ്പോള്‍
  വ്യഭിചരിക്കുക എന്ന ഒരു പ്രയോഗമുണ്ട്; ഇല്ലേ ?

  മറുപടിഇല്ലാതാക്കൂ
 7. കുഴൂരേ.. ഈ ചരിത്രത്തിന്റെ മൂലം അനിലേട്ടന്റെ പല്ലീടെ മുകളില്‍ ആവുന്നതെങ്ങിനെയെന്ന് മനസ്സിലായില്ല. പല്ലി ചരിത്രത്തിന്റെ മൂലവും താങ്ങുമോ

  കവിത അഴിച്ചെടുക്കാന്‍ കയ്യിലുള്ള കോപ്പുപോരാഞ്ഞുണ്ടായ സംശയമാണെങ്കില്‍ ക്ഷമിക്ക്.

  മറുപടിഇല്ലാതാക്കൂ
 8. വിത്സോ, രണ്ട് കവിതയുടെയും ആശയം രണ്ടാണല്ലോ. രണ്ടിലും കോമണ്‍ ആയി ആകെ ഒരു പൂമ്പാറ്റയുണ്ട്. പൂമ്പാറ്റ എന്നെഴുതുന്നവര്‍ ഒക്കെ അനിലിന്റെ മൂലകവിത വായിച്ചിട്ട് കവിത എഴുതണം എന്ന് പറയാമോ?

  ഇത് (കവിതയെഴുതുന്ന) പുഴുവിന്റെ ചരിത്രാന്വേഷണ പരീക്ഷണങ്ങള്‍ അല്ലേ?

  ഓ.ടോ: പുഴൂന് അക്ഷരം അറിയാമോ?

  മറുപടിഇല്ലാതാക്കൂ
 9. മുകളിലെ കമന്റ്റ്

  കവിത അഴിച്ചെടുക്കാന്‍ എന്റെ കയ്യിലുള്ള കോപ്പുപോരാഞ്ഞുണ്ടായ സംശയമാണെങ്കില്‍ ക്ഷമിക്ക്.

  എന്നാണേ ഉദ്ദേശിച്ചത്.

  മറുപടിഇല്ലാതാക്കൂ
 10. വിത്സന്‍ തെറ്റിദ്ധരിച്ചതാണെന്ന് എനിക്കും തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 11. പ്രിയപ്പെട്ട വിത്സണ്‍,
  എന്റെ ഈ കുട്ടിക്കവിതയെ
  വെറുതേ അനിലന്റെ നല്ലൊരു കവിതയുമായി ചേര്‍ത്തുകെട്ടി അതിനെ ഒരു മൂലക്കാക്കരുതായിരുന്നു.ആ കവിതയില്‍ പറയുന്നതും ഈ കുറിപ്പില്‍ പറയുന്നതും തമ്മില്‍ പുലബന്ധം പോലുമില്ല.ഇത് എഴുതിയതിന്റെ തലേന്ന് വിഷ്ണുപ്രസാദുമായി എന്റെ കുറച്ചുചരിത്രം ചവച്ചു അതിന്റെ പച്ചപ്പായിരുന്നു ഈ തുപ്പിയത്.ഞാന്‍ ഇതു പോസ്റ്റുചെയ്തതിനു ശേഷമാണെന്നു തോന്നുന്നു അനിലന്റെ കവിത പോസ്റ്റുചെയ്തതെന്നും തോന്നുന്നു.എന്തായാലും ഞാന്‍ കണ്ടത് ശേഷമാണ്.അപ്പോള്‍ തോന്നുകയും ചെയ്തിരുന്നു.ശലഭം ഇല അങ്ങനെ ചില വാക്കുകളുടെ സാമ്യം.ഒരേ കട്ടയും സിമന്റും കൊണ്ടു കെട്ടിയതെങ്കിലും ആകൃതി സാമ്യമെങ്കിലും നാമാരെങ്കിലും മറ്റാരുടേയെങ്കിലും വീടുകളില്‍ കയറി പോകാറുണ്ടോ..?

  ഒരു സംശയം ഇതിനെയാണോ സമൂലം എന്ന് പറയുന്നത്...!

  ഓ.ടോ:എന്തായാലും ഇന്നലെ അവധിയായിരുന്നതു നന്നായി ഇല്ലെങ്കില്‍ കമെന്റു വരും മുന്‍‌പ് മറുപടിയും എടുപിടിയും ഒക്കെ പറഞ്ഞു വെറുതേ തെറ്റിയേനെ :)

  മറുപടിഇല്ലാതാക്കൂ
 12. ചോപ്പിന്റെ കമന്റ് ആണെന്നു തോന്നുന്നു ഈ അനാവശ്യവിവാദത്തിന് കാരണമായത്.ഞാന്‍ അറിഞ്ഞതല്ല.ചോപ്പിനു വേണ്ടി ക്ഷമചോദിക്കുന്നു.അനിലനുണ്ടായ മനോവിഷമത്തിനും.

  മറുപടിഇല്ലാതാക്കൂ
 13. ഞാനിവിടെ ചുമ്മാ‍ കറങ്ങി നടപ്പായിരുന്നു
  അപ്പോളാ‍ണ് ഈ കവിത കാണുന്നത്
  അമ്പരന്നു നിന്നുപോയി
  ഒരു നല്ല കവിതയിലൂടെ നല്ല ഒരു കൊട്ടല്‍ എന്നാണ്
  എനിക്കു തോന്നിയത്
  ഞാനങ്ങനെയാണ് വായിച്ചത്
  കൂഴൂര്‍ മാഷ് വായിച്ചപോലെയല്ല

  intellectual ആയ നല്ല ഒരടി നടക്കുമെന്നു തന്നെയാണ് ഞാന്‍ കരുതിയത്.
  ബൂലൊകത്തിന്റെ രാ‍ഷ്ട്രീയമൊന്നും അറിയാതെ നിഷ്കളങ്കമായാണ് ഈ കവിത പലര്‍ക്കും കാണിച്ചുകൊടുത്തതും

  ആരെയെങ്കിലും വേദനിപ്പിക്കാന്‍ ഇതു കാരണമായെങ്കില്‍ ക്ഷമിക്കുക

  മറുപടിഇല്ലാതാക്കൂ
 14. കവിതയും കവിതയിലേ ആശയവും നന്നായി...

  മറുപടിഇല്ലാതാക്കൂ
 15. "ചോപ്പിനു വേണ്ടി ക്ഷമചോദിക്കുന്നു.അനിലനുണ്ടായ മനോവിഷമത്തിനും"

  വെള്ളിയും ശനിയും അവധിയായിരുന്നു. അക്ഷരം പറഞ്ഞുറച്ചിട്ടില്ലാത്ത മക്കള്‍ അതിരില്ലാത്ത ലോകങ്ങളിലേയ്ക്ക് കൈപിടിച്ചു നടത്തുന്ന ദിവസങ്ങള്‍.
  ഇപ്പോഴാണിതു കണ്ടത് തമാശ തോന്നി.
  എനിയ്ക്കെന്തിനു മനോവിഷമമുണ്ടാവണമെന്നു മാത്രം മനസ്സിലായില്ല.
  ബൂലോകത്തിന്റെ രാഷ്ട്രീയം എന്നതുകൊണ്ട് ചോപ്പ് ഉദ്ദേശിച്ചതെന്താണെന്നും മനസ്സിലായില്ല.
  :)

  ( ഇനിയിപ്പൊ രാഷ്ട്രീയം എന്നാണുദ്ദേശിച്ചതെങ്കില്‍ എനിയ്ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്റെ നിലപാടുകളെക്കുറിച്ച് വല്ല സംശയവുമുണ്ടെങ്കില്‍ നിവൃത്തി വരുത്തിത്തരുന്നതുമാണ്.)

  മറുപടിഇല്ലാതാക്കൂ
 16. പ്രിയപ്പെട്ട അനിലന്‍,
  ഈ കവിതയും താങ്കളുടെ കവിതയും ആയി യാതൊരു ബന്ധവുമില്ല.അത് ഒന്നിന്റെയും കമെന്റായി എഴുതിയതുമല്ല.പക്ഷേ എന്റെ നിര്‍ഭാഗ്യം കൊണ്ട് അതിനെ അങ്ങിനെ വ്യാഖ്യാനിച്ചു.കൂഴൂര്‍ വ്യക്തമായി പറഞ്ഞു.ആരോ ഒരാള്‍ തൃശൂര്‍ക്കാരനാണെന്ന് പറഞ്ഞതിന്റെ അര്‍ഥം പിന്നീടാണ് എനിക്ക് തിരിയുന്നത്.ചോപ്പ് പറഞ്ഞത് എന്താണെന്ന് എനിക്കിപ്പൊഴും വ്യക്തമല്ല.പക്ഷേ അതിന്റെ ചുവടുപിടിച്ചാണ് ഇതൊക്കെ എന്നു തോന്നുന്നു.താങ്കളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ തീര്‍ച്ചയായും വേദന തോന്നുമായിരുന്നു.അതുകൊണ്ടാണ് താങ്ക്ങ്കളോട് ക്ഷമ പറഞ്ഞത് തെറ്റിദ്ധരിക്കരുത്.

  മറുപടിഇല്ലാതാക്കൂ
 17. സനലേ, എന്നെ വലിച്ചിടല്ലേ. ഞാന്‍ ഇവിടെ വരില്ലെന്നും ഇതിന്റെ പുറകെ പോവില്ലന്നും ഉറപ്പിച്ചതായിരുന്നു.

  എനിക്ക് വായിച്ചപ്പോള്‍ തോന്നിയത് ഞാന്‍ പറഞ്ഞു. പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത് തന്നെയാണ് സനല്‍ പറഞ്ഞത്. ബ്ലോഗ് കവികള്‍ പുഴുക്കളാണ് എന്ന്. ( ഇനി ഇതില്‍ ഒരു ചര്‍ച്ച വേണ്ടേ )

  പിന്നെ ഇതിനോടനുബന്ധിച്ച കുഴൂര്‍ പ്രസാധകരെ ഉപേക്ഷിച്ച കാര്യവും ഓര്‍മ്മിച്ചു.

  എന്നിരുന്നാലും നവകവിതയ്ക്ക് വരും കാലങ്ങളീല്‍ ഒരു സ്ഥാനം ഉണ്ടാകും എന്ന വിശ്വാസമായിരുന്നു അവസാന വാചകത്തില്‍.

  ഇനി തൃശൂര്‍ക്കാരന്‍ - സനലേ അത് ഞാനീ നാട്ടുകാരനല്ലേ, എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചതാണെ.

  ഇതു നമുക്കു വിടാം :)


  സ്നേഹത്തോടെ

  അനീഷ്

  മറുപടിഇല്ലാതാക്കൂ
 18. ബ്ലോഗു കവികള്‍ പുഴുക്കളാണെന്നല്ല ഞാന്‍ പറയാന്‍ ശ്രമിച്ചത്.ശലഭത്തിന്റെ ചരിത്രം പുഴുവാണെന്നാണ്.അത് പച്ചിലകളുടെ കൂടെ രമിച്ചതാണെന്നാണ്.പിന്നീട് പച്ചിലകളെ ഒഴിവാക്കി പൂക്കളെ മാത്രം ഉണ്ണുന്നു എന്നാണ്.ഇത് ഞാനാണ്.എന്റെ കഥയാണ്‍്.അതില്‍ ലൈം‌ഗീകതയില്ല ഉള്ളതല്‍പ്പം രാഷ്ട്രീയമാണ്.അത് വ്യക്തിപരമാണ്.അതുകൊണ്ട് അത് വായിക്കാന്‍ മറ്റൊരാള്‍ക്ക് കഴിയില്ല.മറ്റാളുകള്‍ക്ക് വായിക്കാന്‍ കഴിയുന്ന ചിലതൊക്കെയുണ്ട് എന്നു തോന്നിയതു കൊണ്ട് ഇവിടെ പോസ്റ്റു ചെയ്തു.ചിലറ് അതു നന്നായി വായിക്കുകയും ചിലര്‍ ചീത്തയായി വായിക്കുകയും ചെയ്തു .സാരമില്ല ഇതാണ് കവിതയുടെ ഭം‌ഗിയും പരാധീനതയും.

  മറുപടിഇല്ലാതാക്കൂ
 19. സനലേ, വായിച്ചതെല്ലാരും ഒന്നുപോ‍ലെയാ! ശലഭംത്തിന്റെ സാമ്യം പണിതന്നതാ! കമന്റുകള്‍ തെറ്റിവായിച്ച് എല്ലാവരും കൂടി ചളമാക്കി. എല്ലാരും പരസ്പരബന്ധമില്ലാത്തകാര്യങ്ങളാ ഈ പറയുന്നത് വിട്ടുകള.

  മറുപടിഇല്ലാതാക്കൂ
 20. “ സ്വയം മറന്നു തപസ്സു ചെയ്തിട്ടും
  നിറം മാറിയിട്ടും
  ചിറകു വച്ചിട്ടും
  ചരിത്രം വിട്ടുപോകുന്നില്ലെന്നത്
  പൂമ്പാറ്റയുടെ ദു:ഖം.“

  ഈ വരികളില്‍ നിങ്ങളൊന്നും വാ‍യിക്കുന്നില്ലേ.?
  എനിക്ക് കൂഴൂര്‍ മാഷെ ഓര്‍മ വന്നു
  ഇനി എന്റെ കണ്ണടയുടെ കുഴപ്പമാണോ..?

  ബ്ലോഗിന്റെ രാഷ്ട്രീയം,
  സൃഷ്ടികള്‍ക്കതീതമായി ഊണ്ടാകുന്ന സൌഹൃദങ്ങള്‍ ബ്ലോഗിന് രാഷ്ട്രീയമുഖം നല്‍കുന്നില്ലേ..? - അത് നിഷേധിക്കാനാകാത്ത ഒരു കാര്യമാണ്

  ഇതില്‍ ആദ്യത്തെ കമന്റിടുമ്പോള്‍ ഞാന്‍ “പല്ലിയും ശലഭവും“ എന്ന കവിത വായിച്ചിട്ടു കൂടി ഉണ്ടായിരുന്നില്ല. കൂഴൂര്‍ മാഷിന്റെ കമന്റ് കണ്ട് അതു വായിച്ചപ്പോള്‍ തികച്ചും അനാവശ്യമായ ഒരു വിവാദമായിത്തീരുന്നു ഇത് എന്നെനിക്കു മനസിലായി. അതുകൊണ്ടാണ് ക്ഷമ പറഞ്ഞത്.

  - സ്നേഹാദരങ്ങളോടെ

  മറുപടിഇല്ലാതാക്കൂ
 21. കൂഴൂരതിനും മേലെയല്ലേ ചോപ്പേ,

  “-ബ്ലോഗിന്റെ രാഷ്ട്രീയം,
  സൃഷ്ടികള്‍ക്കതീതമായി ഊണ്ടാകുന്ന സൌഹൃദങ്ങള്‍ ബ്ലോഗിന് രാഷ്ട്രീയമുഖം നല്‍കുന്നില്ലേ..?-“

  100% ശരിയാണ്. അതിന്റെ കൂടുതല്‍ വിവരങ്ങള്‍ മറ്റൊരിടത്തുപറയാം. 2 ദിവസം കഴിഞ്ഞ്...

  മറുപടിഇല്ലാതാക്കൂ