21/11/07

ചുട്ടത്

ചുട്ടതെല്ലാം വെന്തതാകില്ല
വെന്തതെല്ലാം തിന്നാനുമല്ല
തിന്നതെല്ലാം ദഹിക്കയുമില്ല
ദഹിച്ചതെല്ലാമേ ഉണ്മയുമല്ല.

ചുട്ടെടുക്കിലും വെന്തുകിട്ടാത്ത
വെന്തിരിക്കിലും തിന്നരുതാത്ത
തിന്നുവെങ്കിലുമൊട്ടുംദഹിക്കാ-
ത്തൊരുണ്മയല്ലോ മനുഷ്യമനസ്സ്.

10 അഭിപ്രായങ്ങൾ:

 1. :) നന്നായി.

  http://www.outbrain.com/ ഇത് ഒന്നു നോക്കൂ - ബ്ലോഗില്‍ ചേര്‍ക്കാം.

  മറുപടിഇല്ലാതാക്കൂ
 2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 3. ഔവ്വയാറിന്റെ ദര്‍ശനം ഓര്‍മവന്നു.. (ചുട്റ്റപഴം വേണുമാ..)
  വളരെ നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 4. മനസ്സിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള നല്ല വരികള്‍.

  മറുപടിഇല്ലാതാക്കൂ
 5. "ചുട്ടെടുക്കിലും വെന്തുകിട്ടാത്ത
  വെന്തിരിക്കിലും തിന്നരുതാത്ത
  തിന്നുവെങ്കിലുമൊട്ടുംദഹിക്കാ-
  ത്തൊരുണ്മയല്ലോ മനുഷ്യമനസ്സ് "

  എത്ര സത്യം..!

  മറുപടിഇല്ലാതാക്കൂ