12/12/07

ഷെയിം

സത്യമായിട്ടും
മുപ്പത് വയസ്സുകഴിഞ്ഞു
എന്ന് പറയാന്‍
എനിക്ക് ലജ്ജയുണ്ട്
ഞാനിതുവരെ
ഒരു കഠാര
കൈകൊണ്ട് തൊട്ടിട്ടില്ല.
ഒരു കൈത്തോക്ക്
നേരിട്ടു കണ്ടിട്ടില്ല.
ഒരു കൊലപാതകത്തിന്
സാക്ഷ്യം വഹിച്ചിട്ടില്ല.
ആരെയെങ്കിലും ബലാത്സം‌ഗം
ചെയ്യുന്നതിനെപ്പറ്റി
ഗൌരവമായി ചിന്തിച്ചിട്ടില്ല.
രണ്ടാമതൊരു സ്ത്രീയെ ഭോഗിക്കാന്‍
അവസരം കിട്ടിയിട്ടുമില്ല.

എന്തിനേറെ പറയുന്നു
മറിഞ്ഞുപോയ ഒരു ബസ്സിലോ
തീവയ്ക്കപ്പെട്ട ഒരു കെട്ടിടത്തിലോ
സ്ഫോടനം നടന്ന ഒരു മാര്‍ക്കറ്റിലോ
സന്നിഹിതനായിരിക്കാന്‍ പോലും
എനിക്കിതുവരെ കഴിഞ്ഞിട്ടില്ല.
എന്തൊരു ജീവിതമാണെന്റേത് !
അനുഭവ ശൂന്യം....
ഷെയിം.....

15 അഭിപ്രായങ്ങൾ:

 1. എന്റെയും കാര്യം ഇതൊക്കെത്തന്നെ. എന്തുചെയ്യാനാ?

  മറുപടിഇല്ലാതാക്കൂ
 2. സത്യമായും ഷെയിം തന്നെ.
  9/11 ല്‍ നിങ്ങള്‍ അവിടെയുണ്ടായിരുന്നെങ്കിലെന്ന് വെറുതേ ആശിച്ചു പോകുന്നു. ഇങ്ങനെ ഷെയിം ആവേണ്ടി വരില്ലായിരുന്നു.

  -സുല്‍

  മറുപടിഇല്ലാതാക്കൂ
 3. കണ്ണുള്ളവര്‍ കാണട്ടെ!
  ചെവിയുള്ളവര്‍ കേല്‍ക്കട്ടെ!

  മറുപടിഇല്ലാതാക്കൂ
 4. 2002-ഇല്‍ കിട്ടിയ ചാന്‍സ് വിടാതെ ഗുജറാത്തീല്‍ പോയാല്‍ പോരാരുന്നോ.. ഈ ഷെയിം ഗംബ്ലീറ്റ് മാറിക്കിട്ട്യേനല്ലാ‍...


  *****
  ചെലരുടെ പ്രൊഫൈല്ല്‍ അഞ്ചു പുസ്തകം പബ്ലിഷി എന്ന് ഒക്കെ കാണുമ്പോള്‍ ഇതുപോലെ എനന്തനെകിലും ഒക്കെ ഓര്‍മവരുന്നറെന്താ... പാവം സ്വയം ബ്ലോഗക്കാരന്റെ കുശുമ്പോ അതോ..

  മറുപടിഇല്ലാതാക്കൂ
 5. ഷെയിം,ഷെയിം...ആണെന്ന് പറയാനേ കൊള്ളില്ല.

  മറുപടിഇല്ലാതാക്കൂ
 6. ഞാന്‍ കുറേപേരെ വളര്‍ത്തി കൊന്നിട്ടുണ്ട് എന്റെ മനസ്സിലിട്ട്ട് ... :-)

  മറുപടിഇല്ലാതാക്കൂ
 7. സനാതനന്‍.... ഒരു പരസ്യം കൊടുത്താല്‍ തരക്കേടില്ലെന്നു തോന്നുന്നു. 2 ആവശ്യങ്ങളും പ്രത്യേകം അടിവര ഇട്ടു കാണിക്കണം. ആല്ലെങ്കില്‍ പാഴ് വേല ആയിപ്പോകും.. സമയം കടന്നു പോകുന്നു. ചീയെര്‍സ്. കുഞ്ഞുബി

  മറുപടിഇല്ലാതാക്കൂ
 8. ചുമ്മാ ഒന്ന് റോട്ടിലോട്ട് ഇറങി നിന്നേ ചേട്ടാ....

  മറുപടിഇല്ലാതാക്കൂ
 9. അനുഭവശൂന്യം എന്നു പറഞ്ഞാലും ദിവസം മൂന്നു കവിതകള്‍ വീതം എഴുതുന്നു!

  മറുപടിഇല്ലാതാക്കൂ
 10. ഇതെന്ത് ജീവിതം..! ശേ, ഷയിം തന്നെ...ഷെയിം
  :)

  മറുപടിഇല്ലാതാക്കൂ
 11. ഭാഗ്യവാനെന്നു മാത്രം പറയട്ടെ....
  കവിത അസ്സലായിയെന്നും...

  മറുപടിഇല്ലാതാക്കൂ