23/12/07

സാധ്യത എന്ന ഇന്ത്യന്‍ പെണ്‍കുട്ടി

ആറുവശവും അടഞ്ഞ
ഒരു ഇരുമ്പുപെട്ടിയിലേക്ക്
എന്നപോലെയാണ്
ഞാന്‍ പിറന്നുവീണത്.

മുഴുവന്‍ കാണാപ്പാഠമായ
ഒരു പൈങ്കിളിക്കഥയുടെ
അനുഷ്ഠാന വായനപോലെ
എന്റെ ജീവിതം തുടങ്ങി.

അവ്യക്തതകളുടെ
സാധ്യതകളൊന്നും ബാക്കിവയ്ക്കാതെ
എല്ലാം സുവ്യക്തമായി നിങ്ങള്‍
നിര്‍വ്വചിച്ചിരുന്നു.
എന്റെ ജാതി,മതം,ഭാഷ
ദേശം,രാഷ്ട്രം,വര്‍ഗ്ഗം,സമ്പത്ത് എല്ലാം.

എങ്കിലും സങ്കല്‍പ്പങ്ങളുടെ
ചില അനന്ത സാധ്യതകള്‍
ഞാന്‍ എന്നിലും കണ്ടുപിടിച്ചു.

ഒന്ന്
എന്റെ മുലക്കണ്ണുകള്‍.
രണ്ടാമത്തേത്
എന്റെ വീട്ടിലും ഉള്ള
ഒരു പഴയ പണപ്പെട്ടി.

ഉറങ്ങാന്‍ കിടക്കുമ്പോള്‍,
ഇരുമ്പുവാഷറിട്ട് പലകയില്‍
അടിച്ചുനിര്‍ത്തിയ ആണിപോലെയുള്ള
എന്റെ മുലക്കണ്ണുകള്‍
ചുരന്നു നില്‍ക്കുന്ന മുലകളായി വളരുന്നതും,
അമ്പലച്ചുമരിലെ അപ്സരകന്യയെപ്പോലെ
ഞാന്‍ പൂത്തു നില്‍ക്കുന്നതും സ്വപ്നംകണ്ട്
പലപ്പോഴും ഇക്കിളികൊണ്ടു.

ഉണരും മുന്‍പ് ചില പ്രഭാതങ്ങളില്‍,
ഞങ്ങളുടെ അയല്‍ക്കാരനെപ്പോലെ
എന്റെ അച്ഛനും ധനികനാകുന്നതും
ഇല്ലായ്മയില്‍ കറുവല്‍‌പിടിച്ച പണപ്പെട്ടി
പണം കൊണ്ടുനിറയുന്നതും,
ഞങ്ങളുടെ മോഹങ്ങള്‍ക്കൊന്നിനും
പണം ഒരു തടസമാകാതിരിക്കുന്നതും
സ്വപ്നം കണ്ട് പൊട്ടിച്ചിരിച്ചു.

രണ്ടും
സ്വപ്നങ്ങള്‍ കൊണ്ട് എഴുതിവച്ച
സാധ്യതകളുടെ ഭരണഘടനപോലെ
ബാധ്യതകളുടെ അദ്ധ്യായമായിരിക്കുമ്പോഴും
ആറുവശവും അടഞ്ഞ ഈ പെട്ടിയെ
ശബ്ദമുഖരിതമാക്കുന്നുണ്ട് ഇപ്പൊഴും.

12 അഭിപ്രായങ്ങൾ:

 1. ആ ഇരുംബു പെട്ടിയുടെ ആറുവശങ്ങള്‍ തന്നെയാണു പ്രശ്നം.
  ഒരു രാഷ്ട്രീയകവിത എന്നു വിളിച്ചോട്ടെ സനാതന?
  ചിത്രകാരന്റെ പുതുവര്‍ഷാശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 2. രണ്ട് സ്വപ്നങ്ങളുടെ ശബ്ദങ്ങള്... സാധ്യത എന്ന ഇന്ഡ്യന് പെണ്കുട്ടിയുടെ രാഷ്ട്രീയ‍, സാമൂഹിക പശ്ചാത്തലങ്ങള്... ഈ കവിത പല പ്രാവശ്യമുള്ള വായനയ്ക്കുള്ള ഗണത്തില് പെടുന്നു മാഷേ... വീണ്ടും വായിച്ച് നോക്കട്ടെ...

  മറുപടിഇല്ലാതാക്കൂ
 3. ആദ്യം സംഭവം മനസ്സില്ലായില്ല. പിന്നെ ഒരാവര്‍ത്തികൂടി വായിച്ചപ്പോള്‍ സംഭവം കത്തി. പക്ഷേ ഇനിയും അവ്യക്തത ബാക്കിയുണ്ട്.

  മറുപടിഇല്ലാതാക്കൂ
 4. സാധ്യത എന്ന ഇന്ത്യന്‍ കുട്ടിയായാലും സേം അല്ലേ?

  മറുപടിഇല്ലാതാക്കൂ
 5. ആറുവശവും അടഞ്ഞാലും ഒരു വശം തുറന്നിരിക്കും.
  ആരും കാണാറില്ല... അതോ കണ്ടില്ലെന്നു നടിക്കലോ!

  അസൂയ തോന്നിപ്പികുന്നത്ര നന്നായെഴുതുന്നുണ്ട് സനാതനന്‍! :)

  മറുപടിഇല്ലാതാക്കൂ
 6. ന്ല്ല കവിത ഞാനും ഒന്നു കൂടെ വായിക്കട്ടെ..പുതുവറ്ഷരാശംസകള്.

  മറുപടിഇല്ലാതാക്കൂ
 7. അജ്ഞാതന്‍2007, ഡിസംബർ 26 6:28 AM

  indian girl bull hit

  rather u say any girl

  u guys will fuck whether its indian or not then why sayin indian

  മറുപടിഇല്ലാതാക്കൂ
 8. Dear anonymous,

  If you really think life is only an experiment of fucking between guys and girls as a ritual, I feel sorry for you. Apart from that it has some answerless questions which we need to address as a continuity of history. I know it is meaningless to argue in front of a deaf even then I am doing this bullshit because I may feel guilty for my silence later.

  മറുപടിഇല്ലാതാക്കൂ
 9. വാതിലുകള്‍ തുറക്കപ്പെടും .........
  പണവും ലൈഗികതയും പരാചയപ്പെടും ..

  ലക്ഷ്യങ്ങള്‍ക്കു മുന്നില്‍ ആറുചുമരുകള്‍
  ഒരു തടസ്സമ്മോ സനാതനാ..???

  മറുപടിഇല്ലാതാക്കൂ
 10. സുനീഷിന്‍റെ 'പ്രിയലിസ്റ്റില്‍' നിന്നാണിതില്‍ എത്തിപ്പെട്ടത്.. ഇപ്പോ എന്‍റേം പ്രിയപ്പെട്ടതായി..

  മറുപടിഇല്ലാതാക്കൂ
 11. വരികള്‍ വല്ലാതെ നോവിച്ചു സനാതനാ.....

  മറുപടിഇല്ലാതാക്കൂ