26/12/07

ശരിയോ

ശരികളൊന്നും
അത്ര ശരിയല്ല സുഹൃത്തേ
ഞാനോ ശരി
നീയോ ശരി
എന്ന തര്‍ക്കത്തിന്റെ
പേരില്‍ മാത്രമല്ലേ
നാം ഇത്രയും
തെറ്റുകള്‍ ചെയ്തു കൂട്ടിയത് !

16 അഭിപ്രായങ്ങൾ:

 1. ശരി എന്നു പറയുമ്പോള്‍‍‍ തെറ്റൊളിച്ചു നില്‍ക്കുന്നുണ്ട്.
  തെറ്റ് എന്നു പറയുമ്പോള്‍‍ തിരിച്ചും.
  പലപ്പോഴും,
  ശരി തെറ്റും,
  തെറ്റു ശരിയും ആകുന്നു.
  ഞാനീ എഴുതിയതും ശരിയല്ലല്ലോ.:)

  മറുപടിഇല്ലാതാക്കൂ
 2. ശരികളൊന്നും ശരിയല്ല എന്ന് അവീണ്ടുവിചാരം ‘അയാള്‍ക്കു’ണ്ടായല്ലോ. ഇനി കാര്യം ശരിയാവും. തൊമ്മി അയയുമ്പോള്‍ ചാണ്ടി മുറുകാതിരുന്നാല്‍ മതിയായിരുന്നു!

  മറുപടിഇല്ലാതാക്കൂ
 3. രണ്ടുപേരും ശരി എന്ന് പറയുന്നത്‌ കാണാന്‍ പറ്റിയാല്‍ ഒന്ന് കണ്ണടയ്ക്കാമായിരിന്നു.

  മറുപടിഇല്ലാതാക്കൂ
 4. നിനക്കു നിന്റെ ശരി
  എനിക്ക് എന്റെ ശരി
  അവര്‍ക്ക് അവരുടെ ശരി
  നമുക്ക് നമ്മുടെ ശരി
  ശരിയല്ലിയോ ?

  മറുപടിഇല്ലാതാക്കൂ
 5. ഇപ്പറഞ്ഞതൊന്നും ശരിയല്ലന്നേ ഞാന്‍ പറയൂ.

  മറുപടിഇല്ലാതാക്കൂ
 6. :)
  പ്രമോദേ അതു ശരി..
  ആ ശരി ഞാനിപ്പളാ കാണുന്നെ
  ഈ ശരി വേറെ :)

  മറുപടിഇല്ലാതാക്കൂ
 7. നിന്റെ ശരി എന്റെതാകണമെന്നില്ല
  എന്റെത് നിന്റെതും....:)

  മറുപടിഇല്ലാതാക്കൂ
 8. ഒരിടവേളകഴിഞ്ഞെത്തിയപ്പോള്‍ സനാതനവാക്യങ്ങളില്‍കൂടിയൊന്നു ഓടിച്ചുനോക്കുകയാണ്‍..
  ‘നമുക്കൊരു ശരി’എന്നു പറയാനായാല്‍ എല്ലാം നന്നായേക്കും,അല്ലെ?

  മറുപടിഇല്ലാതാക്കൂ