1/1/08

വരികളുടെ അഭാവത്തില്‍ ഒരു കവിത

ഓഫീസില്‍ നിന്നും
സ്റ്റാഫ് വില്ലയിലേക്കുള്ള
അരമണിക്കൂര്‍ യാത്ര
കവിതയെ വിരസമാക്കുന്നു സാര്‍.

മണിയടിക്കുന്നു
കാര്‍ഡ് പഞ്ച് ചെയ്യുന്നു
പുറത്തിറങ്ങുന്നു
ഗേറ്റില്‍ നില്‍ക്കുന്നവനോട്
ചിരിച്ചുകാട്ടുന്നു.
കാത്തു നില്‍ക്കുന്ന
ബസില്‍ കയറുന്നു
സര്‍ക്കസുകാരന്റെ സൈക്കിളില്‍
കുരങ്ങനിരിക്കുമ്പോലെ
പുറത്തേക്കുമിഴിച്ച്
അരമണിക്കൂര്‍.

അതുഞാനങ്ങു വെട്ടി സാര്‍
ഇപ്പൊഴെങ്ങനുണ്ടെന്നു
നോക്കണം.

അഹോ!
ഗം‌ഭീരം,അതിഗം‌ഭീരം!
ഉഗ്രന്‍, അത്യുഗ്രന്‍!
ഓഫീസ് .
സ്റ്റാഫ് വില്ല.
ഇങ്ങനെ രണ്ടേ രണ്ട്
പദങ്ങള്‍കൊണ്ടുള്ള കവിത
ലോകസാഹിത്യത്തില്‍
ആദ്യമായിരിക്കും.

അതേയോ സാര്‍
എന്നാല്‍പ്പിന്നെ
ജനനം
മരണം
ഈ രണ്ടുപദങ്ങള്‍ക്കിടയിലുള്ള
അതിവിരസമായ വരികള്‍ കൂടി
ഞാനങ്ങുവെട്ടിക്കളയട്ടോ സാര്‍...?

12 അഭിപ്രായങ്ങൾ:

 1. ജനനം
  മരണം
  ഈ രണ്ടുപദങ്ങള്‍ക്കിടയിലുള്ള
  അതിവിരസമായ വരികള്‍ കൂടി
  വെട്ടിക്കഞ്ഞോ ?

  സനാതനോ ...പൂ‍ൂ‍ൂയ്യ് കൂയ്യ്യ്
  അവിടെയുണ്ടോ /

  മറുപടിഇല്ലാതാക്കൂ
 2. ഈ കവികുലം മൊത്തമായി ബോറടിക്ക് സംബ്സ്ക്രൈബ് ചെയ്തിരിക്കുവാന്നോ.....


  കവിതകൊള്ളാം ;)

  മറുപടിഇല്ലാതാക്കൂ
 3. വിരസതയെ ലഹരിയാക്കാനുള്ള വൃഥാ ശ്രമത്തിലാണ്‌ ഞാന്‍.

  മറുപടിഇല്ലാതാക്കൂ
 4. നന്നായിരിക്കുന്നു ഈ കവിത:).
  ഇത് വായിച്ചപ്പോള്‍ ഞാന്‍ കുറേ കൊല്ലം മുമ്പ് എഴുതിയ ഒരെണ്ണം ഓര്‍മ്മ വന്നു. ഏതാണ്ട് ഇങ്ങനെ
  “സുഹൃത്തേ
  ചില പരാമര്‍ശങ്ങള്‍ മൂലം
  നിങ്ങളുടെ കവിത
  പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍
  ഖേദിക്കുന്നു.
  ചില പരാമര്‍ശങ്ങള്‍
  ഒഴിവാക്കിയപ്പോള്‍
  രാമകൃഷ്ണന്റെ കവിത
  ഉദ്ധരിക്കാത്ത നിലയിലുള്ള
  ലിംഗത്തിന്റെ നീളത്തിലെത്തി നിന്നു.
  വെറും നാലു വരി.
  പത്രാധിപര്‍ വാക്കുമാറ്റാത്തതിനാല്‍
  ചില പരാമര്‍ശങ്ങള്‍ കൂടി
  ഒഴിവാക്കിയപ്പോള്‍
  കവിത
  ‘ഫ’ എന്നായി.”

  മറുപടിഇല്ലാതാക്കൂ
 5. അഹോ!
  ഗം‌ഭീരം,അതിഗം‌ഭീരം!
  ഉഗ്രന്‍, അത്യുഗ്രന്‍!!!!!!!!!! :-)

  മറുപടിഇല്ലാതാക്കൂ
 6. പരീക്ഷണം കൊള്ളാം, .
  പുതുവല്‍സരാശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. അഭിനന്ദനങ്ങള്!പുതുവത്സരാശംസകള്­! പുതുവര്ഷത്തില് ഇതില് കവിതയുടെ നിലയ്കാത്ത വര്ഷമുണ്ടാകട്ടെ!...

  മറുപടിഇല്ലാതാക്കൂ
 8. ലാപ്പുടയുടെ വിരസത അട്ടിമറിച്ചപോലെ,നീളത്തിലൊരു വെട്ടുവെട്ടാനും ആകുന്നില്ലല്ലൊ

  മറുപടിഇല്ലാതാക്കൂ