31/12/07

തിരുത്ത്

മാന്യമഹാജനങ്ങളേ
ഇന്നലെ വരുത്തിയ
തിരുത്തുകളെല്ലാം
തിരുത്തേണ്ടതുണ്ടെന്ന്
കണ്ടെത്തിയതുകൊണ്ട്
എല്ലാം തിരുത്തി
മിനഞ്ഞാന്നത്തേതിനു
തുല്യമാക്കിയിട്ടുള്ളവിവരം
വ്യസനസമേതം
മനസിലാക്കുമല്ലോ

എന്ന് സസന്തോഷം
എന്റെ സ്വന്തം ഞാന്‍

9 അഭിപ്രായങ്ങൾ:

 1. ഇതു വളരെ രസകരമായൊരു ചിന്തയാണല്ലോ സനാതനന്‍ മാഷേ.
  വീണ്ടും വീണ്ടും തിരുത്തപ്പെടുന്നതിലെ വ്യസനത!
  എന്ന് സസന്തോഷം എന്റെ സ്വന്തം ഞാന്‍.
  ഹ ഹ.........
  പുതുവത്സരാശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2007, ഡിസംബർ 31 5:22 PM

  കൊള്ളാം..!

  പുതു വത്സരാശംസകള്‍..!

  മറുപടിഇല്ലാതാക്കൂ
 3. ഇന്നത്തെ തിരുത്തിനൊരു തിരുത്തു നാളെ പ്രതീക്ഷിച്ചു കൊണ്ട്.
  പുതുവത്സരാശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 4. തിരുത്ത്:
  പുതുവത്സരാശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 5. അതു കൊള്ളാം...
  പറഞ്ഞ വാക്കിന് വിലയില്ലാത്ത രാഷ്ട്രീയക്കാരന്റെ സ്വഭാവം?
  അതോ ആര്‍ക്കും എപ്പൊഴും എങ്ങനെയും തിരുത്താവുന്ന ‘wiki' താളോ??
  അതോ 2007 പടിയിറങ്ങുമ്പോള്‍ സ്വയം ഒരു തിരിഞ്ഞു നോട്ടമോ???

  മറുപടിഇല്ലാതാക്കൂ
 6. ഈ തിരുത്തല്‍ എന്നൊരു പരിപാടിയില്ലായിരുന്നെങ്കില്‍ ... ഹൊ... ആലോചിക്കാന്‍ പോലും വയ്യ.

  മറുപടിഇല്ലാതാക്കൂ
 7. തിരുത്തിന്റെ ഒഴിയാത്ത മാരണം!

  മറുപടിഇല്ലാതാക്കൂ