7/1/08

നന്ദിവേണം

കഴുതേ
നിനക്കു ഞാന്‍
രാജ്യസ്നേഹമെന്ന് പേരിട്ടതും
പൊന്നാടയും പൂമാലയും
കൊണ്ടലങ്കരിച്ചതും
വീരഗാഥകള്‍ പാടിയും
ധീരകഥകള്‍ പറഞ്ഞും
താരാട്ടി പാരാട്ടി
പാലും പഴവും തന്നിത്രടം
വളര്‍ത്തിക്കൊണ്ടു വന്നതും
നീ മറന്നു പോകരുത്
വേണ്ടപ്പോള്‍ വേണ്ടും വണ്ണം
നന്ദികാണിച്ചേക്കണം കേട്ടോ.

14 അഭിപ്രായങ്ങൾ:

 1. കഴുതേ കേട്ടോ..നീ
  നന്ദി ചോദിച്ചു വാങ്ങുന്ന കാലം
  നിന്റെ ചുമലില്‍ ഭാരമായി വെച്ച
  വസ്ത്രങ്ങള്‍ ധരിച്ചവര്‍ നിന്നെ വീണ്ടും വിളിക്കുന്നു
  കഴുതേ എന്ന്‌....
  അപ്പോ അവരെ നീ എന്ത്‌ വിളിക്കും കഴുതേ..???

  നന്ദി വേണം..കഴുതേ


  നന്‍മകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 2. ഇതൊന്നു കോപ്പിയെടുത്തു കുറേപേര്‍ക്കയയ്ക്കാമായിരുന്നു..അടുത്ത തിരഞ്ഞെടുപ്പിനുമുന്‍പ്

  മറുപടിഇല്ലാതാക്കൂ
 3. കൊള്ളേണ്ടിടത്ത്‌ കൊള്ളുന്ന ഒരു കവിത.

  മറുപടിഇല്ലാതാക്കൂ
 4. കൊള്ളേണ്ടവനു ഇത് കോള്ളേണ്ടത് പോലെ കൊള്ളൂം
  നമ്മൂടെ രാഷ്ട്രീയ പ്രമുഖര്‍ ഒന്നും ഇവിടെ ഇല്ലാത്തത് നല്ലകാലം.

  മറുപടിഇല്ലാതാക്കൂ
 5. ഇതിസ്തപ്പെട്ട്...
  ഇസ്തിരിയിട്ട് വെച്ച്...

  മറുപടിഇല്ലാതാക്കൂ
 6. ഇതു നല്ല രസമുണ്ടുട്ടോ...

  മറുപടിഇല്ലാതാക്കൂ