9/1/08

വായന

കണ്ണുകൊണ്ടല്ല
മിക്കപ്പോഴും
എന്റെ വായന;
പേനകൊണ്ടാണ്.
പുസ്തകങ്ങളെയല്ല
മിക്കപ്പോഴും ഞാന്‍
വായിക്കുന്നത്;
എന്നെത്തന്നെയാണ്.
അതുകൊണ്ടാവും
എനിക്കിതുവരെ
വായിക്കാന്‍ കണ്ണട
വേണ്ടിവരാത്തതും
വായിക്കുമ്പോള്‍
വേദനിക്കുന്നതും.

8 അഭിപ്രായങ്ങൾ:

 1. ചെങ്ങമനാട൯2008, ജനുവരി 9 12:28 PM

  സ്വയം വായിക്കാന് കണ്ണട വേണ്ടാ എന്നതു ഒരു അപൂര്‍വ്വ സൌഭാഗ്യമാണു. മനസ്സെന്ന കണ്ണാടിക്കു മുന്നില് തിരിഞ്ഞു നില്‍ക്കുന്ന സമൂഹത്തില്, കണ്ണടയില്ലാതെ വായിക്കാനും വായിക്കുമ്പോള് വേദനിക്കുന്നതും ഒരു ഭാഗ്യം തന്നെ !!!!!!1

  മറുപടിഇല്ലാതാക്കൂ
 2. അതായത്‌.. പേനകൊണ്ട്‌ സ്വയം വായിക്കാന്‍ ശ്രമിക്കരുത്‌, വായിച്ചാല്‍ ഒന്നും മനസ്സിലാവില്ല, മാത്രവുമല്ല വേദനിക്കുകയും ചെയ്യും... അതല്ലേ???

  മറുപടിഇല്ലാതാക്കൂ
 3. ഇനി ഒരു പേനാക്കത്തി കൊണ്ട് വായിക്ക്

  മറുപടിഇല്ലാതാക്കൂ
 4. നാം തന്നെ നമ്മെ കണ്ട്‌ മയങ്ങി അല്ലെ.

  മറുപടിഇല്ലാതാക്കൂ
 5. വേണ്ടെങ്കിലും കണ്ണടയൊന്നുവാങ്ങുന്നതു വേദനകുറയ്ക്കാന്‍ സഹായിച്ചേക്കും

  മറുപടിഇല്ലാതാക്കൂ