4/2/08

മെഗാസീരിയല്‍

ഏതു റിമോട്ടില്‍ നിന്ന്
എന്നെലക്ഷ്യമാക്കി
വരുന്നൂ
ഇത്രയധികം
സിഗ്നലുകള്‍.

നേരംകൊല്ലാന്‍
മറ്റുവഴിയൊന്നുമില്ലാത്ത
ഏതു വീട്ടമ്മ
സമയം
കാത്തിരിക്കുന്നൂ
ആകാംക്ഷയോടെയെന്നും.

കറുപ്പിനെ വെളുപ്പിക്കാന്‍
തത്രപ്പെടുന്ന
ഏതുമുതലാളി
സ്പോണ്‍സര്‍ചെയ്യുന്നൂ
മുടങ്ങാതെയിത്രയും
എപ്പിസോഡുകള്‍.

ചവറുപരിപാടിയെന്ന്
സ്വയം വിധിയെഴുതിയിട്ടും
ആരുപ്രഖ്യാപിക്കുന്നൂ
മികച്ചതെന്ന്
ചില പുരസ്കാരങ്ങള്‍.

12 അഭിപ്രായങ്ങൾ:

 1. മെഗാ സീരിയലുകള്‍ക്ക് വാര്ദ്ധക്യ മരണം ഉണ്ടോ ഉണ്ടാവേണ്ട്താണ്

  മറുപടിഇല്ലാതാക്കൂ
 2. വിഡ്ഠിപ്പെട്ടി തുറക്കല്ലേ...
  തുറക്കല്ലേ.. തുറക്കല്ലേ...

  തുറന്നാലോ...
  കാണാം വിഡ്ഠികള്‍ നോക്കും കണ്ണാടി.

  മറുപടിഇല്ലാതാക്കൂ
 3. നിന്റെ സ്വീകരണ മുറിയില്‍ പോലും നിന്റെ മക്കള്‍ സുരക്ഷിതരല്ല...

  മറുപടിഇല്ലാതാക്കൂ
 4. മലയാളബ്ലോഗിലാദ്യമായി, ആത്മകഥാംശമുള്ള നോവല്‍. സന്ദര്‍ശിക്കുക
  www.rathisukam.blogspot.com

  മറുപടിഇല്ലാതാക്കൂ
 5. ചവറുപരിപാടിയെന്ന്
  സ്വയം വിധിയെഴുതിയിട്ടും
  ആരുപ്രഖ്യാപിക്കുന്നൂ
  മികച്ചതെന്ന്
  ചില പുരസ്കാരങ്ങള്‍.

  അതാണറിയാത്തതും.

  മറുപടിഇല്ലാതാക്കൂ
 6. സനാതനന്‍...

  എല്ലാം ഞാന്‍ വിളിച്ചു പറയും
  എന്നിട്ടെല്ലാം ഞാനുമറിയും
  അറിയാന്‍ ഞാന്‍ കാണും
  അറിയാന്‍ ഞാന്‍ കേള്‍ക്കും

  വീണ്ടും ഞാന്‍ വിളിച്ചു പറയും
  എല്ലാം എല്ലാം വിഡ്ഡികള്‍

  അപ്പോ ഞാന്‍ ആരെന്ന്‌ ചോദിപ്പൂ
  നിഴല്‍ എന്നോട്‌
  ഹഹാഹഹാ സംശയമെന്തിന്‌ ലവലേശം
  ഞാമാകൂട്ടത്തിലൊരു ചെറു വിഡ്ഡി

  നന്‍മകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 7. ചവറുപരിപാടിയെന്ന്
  സ്വയം വിധിയെഴുതിയിട്ടും
  ആരുപ്രഖ്യാപിക്കുന്നൂ
  മികച്ചതെന്ന്
  ചില പുരസ്കാരങ്ങള്‍.

  കലികാലം …

  മറുപടിഇല്ലാതാക്കൂ
 8. സനതനന്റെ കവിതകളില്‍
  അത്ര ഇഷ്ട്ടപ്പെടാത്തത്
  എടുത്തുപറയുകയാവും എളുപ്പം-ഈ‘മെഗാസീരിയല്‍‘പോലെ

  മറുപടിഇല്ലാതാക്കൂ