ജാതിചോദിച്ചാല്‍ പറയാം

നാലാള്‍കൂടുമൊരു ചന്തയില്‍,പൊതുജനമധ്യത്തില്‍, ജ്വലിച്ചുനില്‍ക്കുന്ന സംസ്കാരസമ്പന്നനായ തീയനടുത്തേക്ക് സംശയഭാവത്തില്‍ മണത്ത് മണത്തെത്തിയ നായന്‍ പറഞ്ഞു."ബൌ ബൌ ബൌ ബൌ."
നാടറിയുന്ന ഒരൊന്നാന്തരം തീയനായ തന്റെ ജാതിപോലും അറിയാത്ത നായന്റെ ചെയ്തി ഒട്ടുംരസിക്കാതെ തീയന്‍ മുതുകുവളച്ച് ചിറികോട്ടി മീശവിറപ്പിച്ച് മുരണ്ടു."മ്യോ..മ്യോവ്..മ്യോവൂ...മ്യോ‍".ഇതൊക്കെ കണ്ടും
കേട്ടും ചന്തയുടെ പിന്നാമ്പുറത്ത് മേഞ്ഞു നടക്കുകയായിരുന്നു പൊതുജനങ്ങള്‍.അതിയാന്‍മാര്‍ തലയുയര്‍ത്തിനോക്കി തങ്ങളാലാവും വിധം തികരിച്ചു. "മ്ബ്രോ..മ്ബ്രോ...മ്ബ്രോ.."