10/2/08

ഐക്യരാഷ്ട്ര സഭ

പാചകം ചെയ്യുന്ന
പുരുഷന്മാരുടെ
ഐക്യരാഷ്ട്ര സഭ
സമ്മേളിച്ചിരിക്കുകയാണ്.

സ്ത്രീകളെക്കുറിച്ചുള്ള
വേവലാതികളാണിവിടെ
മുഖ്യമായ ചര്‍ച്ചാവിഷയം.

വിഷയത്തിന്റെ
തീവ്രത ആലേഖനം ചെയ്ത
പുസ്തകങ്ങള്‍,ടെലിഫിലിമുകള്‍
വീഡിയോ ക്ലിപ്പിങ്ങുകള്‍ എല്ലാം
കുറഞ്ഞ വിലക്ക് കിട്ടും.

ദരിദ്രനായ ഏതോ
ഫിലിപ്പീനിയുടെ
സുന്ദരിയായ പെങ്ങളാണ്
എന്റെ മൊബൈല്‍ ഫോണില്‍
നാലുപേര്‍ക്കൊപ്പം തന്റെ
സുഖദുഃഖങ്ങള്‍ പങ്കുവൈക്കുന്നത്.

ഭാരതീയനായ
ഏതോ മകന്റെ
നിരാലം‌ബയായ
അമ്മയാണ് വസ്ത്രങ്ങളുടെ
അഭാവത്തിലും ചിരിച്ചുകൊണ്ട്
അയല്‍ക്കാരായ ബം‌ഗാളികളുടെ
അലമാരച്ചുവര്‍ അലങ്കരിക്കുന്നത്.

പലായനം ചെയ്ത
ഏതോ ഇറാഖിയുടെ
പ്രായപൂര്‍ത്തിയാകാത്ത
മകളതാ,ചുവരിനപ്പുറത്തെ
പാക്കിസ്ഥാന്‍ പ്രതിനിധിയുടെ
ടിവിയില്‍ക്കിടന്ന് അനാവശ്യമായി
ഒച്ച വച്ച് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.

10 അഭിപ്രായങ്ങൾ:

 1. ആ സഭ
  ഇഷ്ടമായി
  ചിന്തയുടെ ആഴത്തിന്‌ മുന്നില്‍ നമിക്കുന്നു സനാതനാ

  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 2. തസ്‌ലീമയുടെ ഒരു വരി ഓര്‍ത്തു പോയി സന.....
  "ദാസിയെക്കാള്‍ നല്ലത്‌ വേശ്യയാണ്‌"

  ഉഗ്രന്‍ എഴുത്ത്‌

  മറുപടിഇല്ലാതാക്കൂ
 3. ങ്ങളൊരു 'സംഭവം' തെന്നെ.

  എങ്ങനെയാണിങ്ങനെ ഉള്ളിലേക്ക്‌ നേരെ എയ്ത്‌ വിടാന്‍ കഴിയണത്‌?

  മറുപടിഇല്ലാതാക്കൂ
 4. A great applause for the dark smile in the poem. I respect the women politics (Bharathamba, right?) in the poem depicting the exposure/stripping of the mental, sentimental, cultural identity of the women at the international level. Mother country, mother earth, sister nation etc... More or less becoming a mockery. But the scenario narrows down into a human mind too... Everything takes place in the bloody human mind... This poem is a stunning shot into my bloody mind... congratz again...

  മറുപടിഇല്ലാതാക്കൂ
 5. continental dishesന്റെ
  പുരുഷപാചകമേള
  ഇങ്ങിനെയൊക്കെയാണെന്നു
  കാണിച്ചുതന്ന സനാതനനു
  നമസ്കാരം

  മറുപടിഇല്ലാതാക്കൂ
 6. അമ്മ ,പെങ്ങള്‍,മകള്‍ എന്നിങ്ങനെ "തെറ്റി ധരിക്കപെടുന്ന" ബിംബങ്ങളിലെക്ക് ഒരു കറുത്ത വെളിച്ചം

  മറുപടിഇല്ലാതാക്കൂ
 7. എല്ലാ സ്ത്രീകളും ഇതിലൊന്നല്ലേ സനാതനാ....

  ബൃഹത് സാഹോദര്യം അഗമ്യ ഗമനത്തിന്റെ പാപബോധം സൃഷ്ടിക്കില്ലേ....

  മറുപടിഇല്ലാതാക്കൂ