തകര്‍ന്നുപോയ
ഒരു പ്രതിമയുടെ
പ്രണയിനി
ഈ കടല്‍ത്തീരത്തുണ്ട്
അവള്‍ മത്സ്യകന്യയല്ല
ഒരുമണല്‍ പ്രതിമ
മാംസളമായ ചുവരുകള്‍ കൊണ്ട്
സ്പന്ദിക്കുന്ന ഒരു ശവപ്പെട്ടി
അവള്‍ക്കൊരുക്കി വച്ചിരിക്കുന്നു.
എന്റെ അരിമ്പാറക്കണ്ണുകള്‍ കൊണ്ട്
ഞാനതെല്ലാം കണ്ടു
ഏകാന്തതയുടെ ഈ
അംശഹോരയില്‍.