വിപ്ലവകരംചായയുണ്ടാക്കുമ്പോള്‍
തേയിലക്ക് പിന്നില്‍
പ്രവര്‍ത്തിച്ച
കറുത്ത കരങ്ങളെക്കുറിച്ച്
ചിന്തിച്ചു.

ഊതിക്കുടിക്കുമ്പോള്‍
വെളുത്ത കുപ്പായത്തില്‍
തെറിച്ചുവീണ്
കറപുരളാതിരിക്കാന്‍
ശ്രദ്ധിച്ചു.

---------------------
ഇല്ലസ്ട്രേഷന്‍: പേര് പേരക്ക
---------------------