18/2/08

വിപ്ലവകരംചായയുണ്ടാക്കുമ്പോള്‍
തേയിലക്ക് പിന്നില്‍
പ്രവര്‍ത്തിച്ച
കറുത്ത കരങ്ങളെക്കുറിച്ച്
ചിന്തിച്ചു.

ഊതിക്കുടിക്കുമ്പോള്‍
വെളുത്ത കുപ്പായത്തില്‍
തെറിച്ചുവീണ്
കറപുരളാതിരിക്കാന്‍
ശ്രദ്ധിച്ചു.

---------------------
ഇല്ലസ്ട്രേഷന്‍: പേര് പേരക്ക
---------------------

15 അഭിപ്രായങ്ങൾ:

 1. സനാതനാ, കറുത്ത കരങ്ങളുടെ പിന്തുടര്‍ച്ച അകത്താണ്‌ കറ വരക്കുക..

  മറുപടിഇല്ലാതാക്കൂ
 2. സനാതനാ,

  ഇനി എനിക്ക് ചത്താലും വേണ്ടില്ല!

  നല്ല കവിത.

  മറുപടിഇല്ലാതാക്കൂ
 3. അയ്യോ പബ്ലീഷായോ , ഇതുവരെ എനിക്ക് താങ്കളുടെ കവിതകള്‍ മനസ്സിലാകുമായിരുന്നില്ലല്ലോ.

  മറുപടിഇല്ലാതാക്കൂ
 4. ഈ ചായക്കോപ്പയിലെ കൊടുന്കാറ്റ് എന്നെ അത്ഭുതപ്പെടുത്തുന്നു. ആന്തരികമായ വിപ്ളവ-രാഷ്ട്രീയാര്ത്ഥ‌ങ്ങള്ക്കുപരി ബാഹ്യമായ ഒരു സാമൂഹിക-രാഷ്ട്രീയ വായന കൂടി ഈ കവിതയ്ക്ക് പറ്റും എന്ന് കണ്ടാണ് ഞാന് അത്ഭുതപ്പെട്ടത്. ബാഹ്യമായ ആ വായനയില് ഞാന് ചെന്നെത്തിപ്പെട്ടത് തേയിലയ്ക്ക് പിന്നില് പ്രവര്ത്തിച്ച മൂന്നാറിലേയും മറ്റും പട്ടിണി പടര്ന്ന തൊഴിലാളി ലായങ്ങളില് ആണ്, ആ പട്ടിണിക്ക് കാരണക്കാരായ രാഷ്ട്രീയ-മുതലാളിത്ത അധികാര വര്ഗ്ഗത്തിന്റെ കറുത്ത കൈകളില് ആണ്. ബാഹ്യ ആന്തരിക ധ്വനികളില് ഒരു പോലെ ഗുരുത്വമുള്ള കവിത, അഭിനന്ദനങ്ങള്.
  ആദ്യ അന്ചു വരിയില് തന്നെ കവിതയുടെ 95 % ഉണ്ട്. ആദ്യ അന്ച് വരികള് അവസാനത്തെ അന്ച് വരികളെ സമര്ഥമായി സൂചിപ്പിക്കുന്നുമുണ്ട്. എന്കിലും ആ വരികള് വേണം കവിത പൂര്ത്തിയാകാന്.

  മറുപടിഇല്ലാതാക്കൂ
 5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 6. മിക്കവാറുമൊക്കെ എന്‍റെ ആസ്വാദന പരിധിക്കു പുറത്താണ്‌ സനാതനന്‍റെ കവിതകള്‍.. പലതും ഒത്തിരി എഫര്‍ട്‌ ഇടേണ്ടി വരുന്നു ഒന്നു ദഹിപ്പിച്ചെടുക്കാന്‍.. ദഹിച്ചാലോ.. അതിഗംഭീരം.

  ഇത് ഇത്തിരി വേറീട്ടു നില്ക്കുന്നു. ലളിതം.. എന്നാലോ.. ബ്ളാക്‌ ഹോളിലെപ്പോലെ, 'ഇത്തിരി വ്യാപ്തത്തില്‍ ഒത്തിരി പിണ്ഡം'... നന്ദി.

  മറുപടിഇല്ലാതാക്കൂ
 7. വലിയ ആശയം ലളിതമായി പറഞ്ഞു അല്ലേ?

  മറുപടിഇല്ലാതാക്കൂ
 8. ലളിതം,മനോഹരം,വാചാലം

  ഇത്രയൊക്കെ പറയാനേ എനിക്കു പറ്റുന്നുള്ളൂ

  മറുപടിഇല്ലാതാക്കൂ
 9. വായിച്ച് നെഞ്ചില്‍ നിറച്ച് അപസ്വരങ്ങള്‍ കേള്‍പ്പിക്കാതെ നിശ്ശബ്ദമായി നടന്നു പോകട്ടെ.
  നിന്നെ ഞാനൊരുപാടിഷ്ടപ്പെടുന്നു.

  മറുപടിഇല്ലാതാക്കൂ
 10. സനാതനം എവിടെ? പുതിയ കവിത ഒന്നും പോസ്റ്റ് ചെയ്ത് കാണുന്നില്ലല്ലോ? വിപ്ളവകാരി ഒളിവിലാണോ?

  മറുപടിഇല്ലാതാക്കൂ