25/2/08

എം‌ബാം

മരിക്കുമ്പോള്‍ എന്നെ
എം‌ബാം ചെയ്യുന്നതാണ് നല്ലത്.
നീണ്ടു നിവര്‍ന്ന് കിടക്കുന്നതായോ....
നെഞ്ചുവിരിച്ച് നില്‍ക്കുന്നതായോ...
അതിന് ബുദ്ധിമുട്ടുകളൊന്നും
ഉണ്ടാക്കാത്ത വിധമാണ്
ഞാന്‍ ജീവിക്കുന്നത്.
ഒരിക്കലും കുനിക്കില്ല എന്ന്
ബലം പിടിച്ച തല
കഴുത്തിനുമുകളില്‍
നിവര്‍ന്നുതന്നെ ഇരിപ്പുണ്ടാകും.
ആര്‍ക്കുമുന്നിലും വളക്കില്ലെന്ന
കടുമ്പിടുത്തത്തില്‍ നട്ടെല്ലും
നിവര്‍ന്നുതന്നെ കാണും.
മടക്കാന്‍ മനസില്ലെന്ന്
വെല്ലുവിളിച്ച് വിളിച്ച്
കാലുകളും വടിപോലെ
നീണ്ട് നിവര്‍ന്നുണ്ടാകും.
മുറുക്കിപ്പിടിച്ച കൈവിരലുകള്‍
നിവര്‍ത്താന്‍ പാടുപെട്ടേക്കുമോ !
ഇനിമുതല്‍ ഉറങ്ങുമ്പോഴും
വിരലുകള്‍കൂടി ഞാന്‍
നിവര്‍ത്തിപ്പിടിച്ചോളാം

13 അഭിപ്രായങ്ങൾ:

 1. :)... എന്താ പറയുക, വിരലുകള്‍ നിവര്‍ത്തിപ്പിടിക്കാന്‍ മടിക്കേണ്ട

  മറുപടിഇല്ലാതാക്കൂ
 2. ഹാ ഹാ... എത്ര മടക്കിവെച്ചാലും കൈവിരലുകള്‍ നിവര്‍ത്തി തന്നെയാവും ഉണ്ടാവുക, ഒന്നും തിരിച്ചു കൊണ്ടുപോവാനില്ലാത്തതുപോലെ. ആകെ ഒരു സമാധാനം നട്ടെല്ല്‌ നിവര്‍ന്നിരിക്കുന്നു എന്നതു മാത്രം.

  മറുപടിഇല്ലാതാക്കൂ
 3. മരണത്തിന്റെ അസഹ്യമായ തണുപ്പുള്ള കവിത.

  നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 4. എന്തെങ്കിലും വച്ച് കെട്ടിക്കോ. അപ്പോള്‍പ്പിന്നെ മടങ്ങും എന്നു പേടിക്കേണ്ട.

  കലക്കന്‍ ആശയം.

  മറുപടിഇല്ലാതാക്കൂ
 5. ആത്മരതിയ്ക്കിടയില് മരിച്ച ഒരാളുടെ ശവമടക്കിനെക്കുറിച്ചുള്ള ജുഗുത്പാസവഹമായ ഒരു തമാശക്കഥ ഓര്മ്മ വന്നു.

  മറുപടിഇല്ലാതാക്കൂ
 6. കൊച്ചനേ, ജീവിച്ചിരിക്കുമ്പോള്‍ ചെയ്യേണ്ട നിവര്‍ത്തിപ്പിടിക്കല്‍ ചത്തിട്ട് ചെയ്യുന്നതു ആരെക്കാണിക്കാനാ?

  നല്ല വരികള്‍

  മറുപടിഇല്ലാതാക്കൂ
 7. ആ കിടത്തത്തിന്‌ ഒരു പ്രൌഡിയുണ്ടാവില്ലേ. നിവര്‍ത്തിപിടിച്ച കൈകളോടെ. നെപ്പോളിയനെ ഊര്‍ത്തു.

  കവിത എനിക്കിഷ്ടായിട്ടൊ

  മറുപടിഇല്ലാതാക്കൂ
 8. ഇതൊന്നുമുറപ്പിയ്ക്കാ‍നാകില്ലല്ലോ..
  നട്ടെല്ല് വളഞ്ഞും തലകുനിഞ്ഞുമൊക്കെയാണു
  ചിലപ്പോള്‍ മരണദേവനു താലപ്പൊലി പിടിയ്ക്കേണ്ടിവരിക.

  മറുപടിഇല്ലാതാക്കൂ
 9. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 10. വിരലുകള്‍ നിവര്‍ത്തിപിടിച്ചാല്‍ പോര ചൂണ്ടി പിടിക്കണം എന്നാണെന്റെ പക്ഷം

  ഈ കവിതപോലെ

  മറുപടിഇല്ലാതാക്കൂ