1/3/08

കുളിമുറിയിലെ നഗ്നസത്യം

കുളിമുറിയിലെ
പുലര്‍മഴയില്‍
നഗ്നമാകുന്ന
സത്യമാകുന്നു ഞാന്‍

വെയിലുവീഴാത്ത
വയലുപോലെ
വിളറി വാച്ച
വിരൂപദേഹം

പൂപ്പലോടിയ
ചുണ്ടുകള്‍
ചുംബനങ്ങള്‍
മറന്നിരിക്കുന്നു

കണ്ണുകള്‍ സിഗ്നല്‍
ബള്‍ബുകള്‍പോലെ
മിന്നിമിന്നിച്ചുവന്ന്
നില്‍ക്കുന്നു

കാതിലൂടെ മുളച്ച
പുകക്കുഴല്‍
കൊമ്പുകളായ്
വളര്‍ന്നിരിക്കുന്നു

മൂക്കിലൂടെ
ഓക്സിജന്റെ
നീളമുള്ള
വേരു പൊട്ടുന്നു

കാലുകള്‍ വീ‍ലു
വെച്ചപോലെ
വേഗതകള്‍
പഠിച്ചിരിക്കുന്നു

കൈവിരലുകള്‍
അക്ഷരങ്ങളില്‍
കുത്തിനിര്‍ത്തിയ
പോലെയാകുന്നു

സമയമായെന്ന്
തൊണ്ടയില്‍ നിന്നു
മൊരു സയറണു-
യര്‍ന്നുകേള്‍ക്കുന്നു.

നീറി നില്‍ക്കുന്ന
നെഞ്ചിനെ
വയര്‍ ഒറ്റവീര്‍പ്പിന്
തിന്നു തീര്‍ക്കുന്നു

കുളിമുറിയിലെ
നഗ്നസത്യം
റോഡിലൂടെ
കുതിച്ചുപായുന്നു.

14 അഭിപ്രായങ്ങൾ:

 1. നഗ്നമാകുന്ന സത്യം പോലെ...കവിതയും നഗ്നമാകുന്നു.. അതു മനസ്സുകളോടു നേരിട്ട് സംവേദിക്കുന്നു...

  നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 2. ഒരു നഗ്ന സത്യം കൂടി സന ഓതികേള്‍പ്പിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 3. നഗ്നമാവുമ്പോഴേ സത്യം പൂര്‍ണ്ണമാവൂ ,
  പൂര്‍ണ്ണമായൊരു കവിത,

  മറുപടിഇല്ലാതാക്കൂ
 4. നല്ലത്....
  (കഴിഞ്ഞ പല കവിതകളിലും ജീവശാസ്ത്രം മിഴിവേകി നില്‍ക്കുന്നു.)
  :)

  മറുപടിഇല്ലാതാക്കൂ
 5. അപൂര്‍ണ്ണമായ എന്തൊക്കെയോ ചേര്‍ത്ത് പൂര്‍ണ്ണത സൃഷ്ടിച്ചപോലെ...

  ഓ.ടോ: കുളിക്കാനും സമ്മതിക്കില്ലല്ലേ

  മറുപടിഇല്ലാതാക്കൂ
 6. മരുഭൂമിയുടെ വരണ്ട മുഖവും,ശുഷ്ക സ്വപ്നങ്ങളും സ്വന്തം നഗ്നശരീരത്തില്‍ പ്രതിഫലിക്കുന്നത് അടയാളപ്പെടുത്തുന്ന കവിത !പുലര്‍കാലത്തെ കൃത്രിമമഴ പൊള്ളുന്ന യാന്ത്രികതയുടെ നഗ്നസൌന്ദര്യമായി തിരിച്ചറിയപ്പെടുന്നു ??!!
  സത്യം.

  മറുപടിഇല്ലാതാക്കൂ
 7. ചിത്രകാരന്‍റെ കമന്‍ര്‍ വായിച്ചപ്പോഴാണ്‌ കാര്യം പിടി കിട്ട്യത്‌. സുന്ദരമായിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 8. വൌ! ചിത്രകാരന്‍ അത് കൃത്യമായി പറഞ്ഞു.

  മറുപടിഇല്ലാതാക്കൂ
 9. നല്ല കവിത ... അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 10. നന്നായിരിക്കുന്നു ഈ നഗ്നസത്യം.
  താങ്കളുടെ കവിത വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം

  മറുപടിഇല്ലാതാക്കൂ