17/3/08

പറവകളുടെ ആകാശം,മീനുകളുടെ കടല്‍

പറക്കുന്നവയുടെ
ആകാശവും
പറക്കാനാകാത്തവയുടെ
ആകാശവും വേറിട്ടതാണ്
പറവകള്‍ക്ക് ആകാശം
സഞ്ചാരത്തിനുള്ള
ഉപാധിയാകുമ്പോള്‍
പറക്കാത്തവ
ആകാശത്തെ നോക്കി
മഴപെയ്യുമോ,മഞ്ഞുരുകുമോ
എന്നൊക്കെ പ്രവചിക്കുന്നു

മീനുകളുടെ കടലും
മുക്കുവന്റെ കടലും
വേറിട്ടതാണ്
മീനുകള്‍ക്ക് കടല്‍
ജീവിതം തന്നെയാകുമ്പോള്‍
മുക്കുവന് കടല്‍ ഉപജീവനമാകുന്നു.

15 അഭിപ്രായങ്ങൾ:

 1. എല്ലാം അങ്ങനെ തന്നെയല്ലേ?

  മറുപടിഇല്ലാതാക്കൂ
 2. കവികളുടെ
  കവിതയും
  കവിയല്ലാത്തവരുടെ
  കവിതയും വേറിട്ടതാണ്
  കവികള്‍ക്ക് കവിത
  ഉള്ളുതുറക്കാനുള്ള
  ഉപാധിയാകുമ്പോള്‍
  കവിയല്ലാത്തവര്‍
  കവിതയെനോക്കി
  ഈണമുണ്ടോ താളമുണ്ടോ
  എന്നൊക്കെ തര്‍ക്കിക്കുന്നു

  ********

  സ്ത്രീയുടെ പ്രേമവും
  പുരുഷന്റെ പ്രേമവും
  വേറിട്ടതാണ്
  സ്ത്രീകള്‍ക്ക് പ്രേമം
  ജീവിതം തന്നയാകുമ്പോള്‍
  പുരുഷന് പ്രേമം
  പുരുഷത്വം ഊരി തൂക്കിയിടാനുള്ള
  കൊളുത്തുമാത്രമാകുന്നു :)


  ഇത്രയൊക്കെ മതീല്ലേ...

  മറുപടിഇല്ലാതാക്കൂ
 3. വാഴ്‌വിനുള്ളിലെ വിലോമ സന്ധികള്‍!

  മറുപടിഇല്ലാതാക്കൂ
 4. നിനക്ക് നഷ്ടം വന്നാലല്ലേ എനിക്ക് ലാഭമാകൂ , നീ തോറ്റാലല്ലേ ഞാന്‍ ജയിക്കൂ

  ഓ ടോ - ഗുപ്തന്റെ കവിത( കമന്റ്) നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 5. നന്നായിരിക്കുന്നു സനാ....
  ഗുപ്തന്റെ കവിതക്കുള്ളിലെ കവിതക്ക്‌ ഒരു Big Clap

  മറുപടിഇല്ലാതാക്കൂ
 6. പറവയേയും മീനിനേയും മാറ്റി പകരം എന്തിനെയൊക്കെ പ്രതിഷ്ടിച്ചെന്നോ. പൂരിപ്പിക്കാവുന്ന സമസ്യ പോലെ പിന്നെയും വരികള്‍ ബാക്കി.

  മറുപടിഇല്ലാതാക്കൂ
 7. ചിന്തകള്‍ ഇഷ്ടപ്പെട്ടു.. ഗുപ്തന്‍ജി യുടെ കമന്‍റിലെ സെക്കന്‍റു്‌ ഹാഫും :)

  മറുപടിഇല്ലാതാക്കൂ
 8. അതുപോലെതന്നെയല്ലേ മനുഷ്യന്റെ ജീവിതവും?

  വളരെ നല്ല ചിന്ത.

  മറുപടിഇല്ലാതാക്കൂ
 9. ഒബ്സര്‍വേഷന്‍ ഇഷ്ടമായി. സനാതനന്‍റെ രണ്ടാം പകുതിയും ഗുപ്തന്‍റെ ആദ്യപകുതിയും മാത്രം ചേര്‍ത്ത് വായിച്ചപ്പോ വല്ലാത്തൊരു ചേല്.

  ഞാനായിട്ടെന്തിന് കുറക്കണം?

  "നിര്‍മ്മാതാവിന്‍റെ
  സിനിമയും
  കാഴ്ചക്കാരന്‍റെ സിനിമയും
  വേറിട്ടതാണ്.
  നിര്‍മ്മാതാവിന്
  ചില സിനിമകള്‍
  ആത്മഹത്യയിലേക്കുള്ള
  ചുവടു വയ്പാകുമ്പോള്‍
  കാഴ്ചക്കാരന്
  ചില സിനിമകള്‍
  ആത്മഹത്യ തന്നെയാകുന്നു."

  ഞാന്‍ പോണതാവും നല്ലത്, ല്ലേ? ;)

  മറുപടിഇല്ലാതാക്കൂ
 10. കൈയടിക്കുന്നു...സനാതനനും ഗുപ്തനും..:)

  മറുപടിഇല്ലാതാക്കൂ
 11. ഇഷ്ടപ്പെട്ടു ചിന്തയും കവിതയും :-)

  മറുപടിഇല്ലാതാക്കൂ
 12. parakkathavanum aaakasan kaaaNathe engine jeevikkum ?
  jeevithathinte vaividhayn
  namukkariyatha
  athinte meghalakalikkaaNu ozhukuka

  nalla kavitha ketto.
  abhinandhanam.
  snehathote

  chanthu

  മറുപടിഇല്ലാതാക്കൂ
 13. രണ്ടാം പകുതി വളരെ ഇഷ്ടമായി..

  മറുപടിഇല്ലാതാക്കൂ