26/4/08

ബാം

അജീര്‍ണ്ണം
എന്ന ആശയം
ദഹനവ്യവസ്ഥക്കെതിരെ
പോരാടുകയാണ്

വായ
അന്നനാളം
ആമാശയം
ചെറുകുടല്‍
വന്‍‌കുടല്‍
മലാശയം എന്നിങ്ങനെ
വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ക്കെതിരെ
പൊരുതി

മലാശയം
വന്‍‌കുടല്‍
ചെറുകുടല്‍
ആമാശയം
അന്നനാളം
വായ എന്ന പുരോഗമനപാതയില്‍
‘ബാം’
എന്ന മുദ്രാവാക്യം മുഴക്കി
വിമോചനം തേടുന്നു

അതത്രേ
ഏമ്പക്ക വിപ്ലവം

8 അഭിപ്രായങ്ങൾ:

 1. അധോവായുവിന്‍റെ മുദ്രാവാക്യങ്ങളൊരുക്കുന്ന വിപ്ലവരാഷ്ട്രീയത്തിന്‍റെ ദുര്‍ഗന്ധങ്ങളില്‍ നിന്നും രക്ഷപെട്ടല്ലോ അജീര്‍ണ്ണത എന്ന ആശയം. ഭര്‌ര്‍‌ര്‍‌ര്‍ എന്നയാ മുദ്രാവാക്യത്തിന്‍‌റെ അധോഗതിയില്‍ നിന്നും വിടുതല്‍ കിട്ടി ബാം എന്ന മുദ്രാവാക്യത്തില്‍ പുരോഗതിയിലേക്ക് വിമോചനം നേടുന്ന ഏമ്പക്കവിപ്ലവത്തിന്‍‌റെ കവിതേ...

  മറുപടിഇല്ലാതാക്കൂ
 2. ബ്ബ ഒരു ഏമ്പക്കം വിട്ടതാ ദെ അദ്യ
  അദ്യ തേങ്ങാ എന്റെത്
  ഠേ............

  മറുപടിഇല്ലാതാക്കൂ
 3. ഒരേ ഉറവിടത്തില്‍ നിന്നും ഇരുവഴിയായി പിരിഞ്ഞവര്‍.. പോയ വഴികള്‍ സമ്മാനിച്ച ഗന്ധഭേദങള്‍ അവരെ തികച്ചും വിത്യസ്ഥരും മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കുന്നവരുമാക്കി..എന്നിട്ടും ഇരുവരും അവകാശപ്പെട്ടത് വിമോചന വിജയമായിരുന്നു..അവയെ വഹിച്ചിരുന്ന ജനാബിനാകട്ടെ ആ കോലാഹലം കെട്ടടങ്ങിയപ്പോള്‍ വല്ലാത്തൊരു ആശ്വാസവും!

  :P

  മറുപടിഇല്ലാതാക്കൂ
 4. മലയാളിയുടെ ഏമ്പക്ക ശീലം മാറ്റിയെടുക്കണമെന്ന് ഏമ്പക്കമന്ത്രിമാര്‍. ഏമ്പക്ക വിപ്ലവത്തിന്റെ സൈഡ് എഫക്ട് തന്നെ...

  മറുപടിഇല്ലാതാക്കൂ
 5. ഈ ഏമ്പക്കം എനിക്ക് നന്നായി രസിച്ചു :)

  മറുപടിഇല്ലാതാക്കൂ