19/5/08

ചില ക്ഷുദ്രജന്തുക്കളുടെ സ്വകാര്യഭാഷണത്തിൽ നിന്നും

1.
കണ്ണടച്ചുഞാൻ കുടിച്ചു
പൂച്ചയെപ്പോലെ
ഞാൻ ആരെയും കണ്ടില്ല
ആരും എന്നെയും കണ്ടില്ലെന്ന്...
കലക്കിത്തന്നത് വിഷമായിരുന്നു.

2.
അറിഞ്ഞപ്പോഴും ഞാൻ കുരച്ചു
പട്ടിയെപ്പോലെ
സ്നേഹത്തോടെയെങ്കിൽ
വിഷമായാലും അമൃതാണെന്ന്...
സ്നേഹത്തെക്കുറിച്ച്
എനിക്ക് ഭ്രാന്തായിരുന്നു.

3.
പാലുപോലെ നിന്നവൾ ചിരിച്ചു
വെളുക്കെ വെളുക്കെ
വെളുപ്പിൽ ഞാനെന്നെത്തിരഞ്ഞു
ഒരു കണികയായെങ്കിലും കണ്ടെക്കുമെന്ന്.
വെളുപ്പിൽ മറഞ്ഞിരുന്നത്
വെറുപ്പായിരുന്നു.

-26/1/99-

5 അഭിപ്രായങ്ങൾ:

 1. ഇതിഷ്ടപ്പെട്ടു മാഷെ. ആ നമ്പറിങ്ങ് എന്തിനെന്നു മനസ്സിലായില്ല.. തുടര്‍ച്ചതന്നെയല്ലേ?

  മറുപടിഇല്ലാതാക്കൂ
 2. ആരും എന്നെയും കണ്ടില്ലെന്ന്...
  കലക്കിത്തന്നത് വിഷമായിരുന്നു.
  വളരെ ബോധിച്ചു.
  താളത്തില്‍‍ നിലനിന്നുള്ള ചിറകടികള്‍
  കേള്‍ക്കുമ്പോഴും ഒരു സുഖം.

  മറുപടിഇല്ലാതാക്കൂ
 3. അവള്‍ വിഷകന്യകയായിരുന്നോ?

  മറുപടിഇല്ലാതാക്കൂ
 4. "വെളുപ്പില്‍ മറഞ്ഞിരുന്നത്
  വെറുപ്പായിരുന്നു."ഇതു ഒത്തിരി ഇഷ്ടമായി

  മറുപടിഇല്ലാതാക്കൂ
 5. നവരുചിയന്റെ അഭിപ്രയത്തില്‍ ഒപ്പ്‌

  വെളുപ്പിലെ വെറുപ്പുകള്‍ ..

  മറുപടിഇല്ലാതാക്കൂ