29/5/08

ബഹുമാന്യന്‍

ചവുട്ടി നില്‍ക്കാനൊരു
ശിരസ്സു കിട്ടണം.
വളച്ചുകുത്താനൊരു
നട്ടെല്ലു കിട്ടണം.
മനസു തുറന്നൊന്നു
സഹതപിക്കാനൊരുത്തന്റെ
മുഴുത്ത രോദനം മുഴുവന്‍ കിട്ടണം.
തലയുയര്‍ത്തി നോക്കുവാന്‍
ഒരു മുഴുനീളന്‍ കുമ്പിടല്‍.
ഞെളിഞ്ഞു നടക്കുമ്പോള്‍
അടക്കം പറയണം
വഴിനീളെയാളുകള്‍,
മടക്കു കുത്തഴിച്ചു നടപ്പാത
മിഴിച്ചുനോക്കിക്കൊണ്ടെണീറ്റു
നില്‍ക്കണം.

7 അഭിപ്രായങ്ങൾ:

 1. "മനസു തുറന്നൊന്നു
  സഹതപിക്കാനൊരുത്തന്റെ
  മുഴുത്ത രോദനം മുഴുവന്‍ കിട്ടണം."

  ഇതിഷ്ടായി മാഷെ.

  മറുപടിഇല്ലാതാക്കൂ
 2. മടക്കു കുത്തഴിച്ചു നടപ്പാത
  മിഴിച്ചുനോക്കിക്കൊണ്ടെണീറ്റു
  നില്‍ക്കണം.
  -സനാതനാ ഈ കക്കൂസ് ഞാന്‍ സമ്മതിച്ചു കേട്ടോ.

  മറുപടിഇല്ലാതാക്കൂ
 3. ചവുട്ടി നില്‍ക്കാനൊരു
  ശിരസ്സു കിട്ടണം.

  അതുകൊണ്ടാണ് മഹാബലിയുടെ ശിരസ്സില്‍ ദേവന്‍ മാര്‍ ചവുട്ടി നില്‍ക്കുകയും സ്വര്‍ഗ്ഗത്തിന്‍ റെ ഉത്തരം ഉറപ്പിക്കുകയും ചെയ്തത്.

  വളച്ചുകുത്താനൊരു
  നട്ടെല്ലു കിട്ടണം.

  വളച്ചു കുത്തിയ നട്ടെല്ലുകൊണ്ട് സ്തുതിപാഠകരില്ലെങ്കില്‍ പിന്നെ, പുരാണം വിളമ്പാന്‍ പുംഗവന്മാരില്ലെങ്കില്‍ പിന്നെ, ചരിത്രമുണ്ടാക്കാന്‍ ശപ്പന്‍ മാരില്ലെങ്കില്‍ പിന്നെ എങ്ങിനെ തലയുയര്‍ത്തി നില്‍ക്കും അപ്പോള്‍ വളച്ചു കുത്താനൊരു നട്ടെല്ലു മാത്രമല്ല പല നട്ടെല്ല് വേണ്ടിവരുന്നു.

  മനസു തുറന്നൊന്നു
  സഹതപിക്കാനൊരുത്തന്റെ
  മുഴുത്ത രോദനം മുഴുവന്‍ കിട്ടണം.

  എങ്കിലല്ലേ ‘ ഓ അയാള്‍ മഹാ മനസ്കന്‍, ദാനശീലന്‍, പാപികളുടെ കണ്ണീരൊപ്പുന്നവന്‍, “ കള്ള സന്യാസിമാരുടെ കാലത്ത് ഇങ്ങനെ മുഴുത്ത രോദനം കേട്ടതു കൊണ്ടാണ് 15 - 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ സ്കൂളുകള്‍ ഉണ്ടായത്, താമസിക്കാന്‍ പ്രത്യേക കോട്ടേജുകള്‍ ഉണ്ടായത് അന്തിയുറങ്ങാന്‍ ‘തിരുശയ്യ’ തന്നെ ഒരുക്കപ്പെട്ടത്

  തലയുയര്‍ത്തി നോക്കുവാന്‍
  ഒരു മുഴുനീളന്‍ കുമ്പിടല്‍.

  അങ്ങിനെ വലിയവനായവന്‍ / ഒരു വള്‍ മന്ത്രിപുംഗവന്‍ മാരുടെ കുമ്പിടല്‍ തലയുയര്‍ത്തി നോക്കും എന്നതില്‍ സംശയമില്ല. അതു കൊണ്ടാണ്
  “രാജേട്ടാ.. നിങ്ങളും “ആദ്ധ്യാത്മിക ആചാര്യയുടെ അടുക്കല്‍ തലകുമ്പിട്ടതും അമൃത് ഏറ്റു വാങ്ങിയതും പിന്നെ കഥയാടിയതും ആട്ടിയതും.

  ഞെളിഞ്ഞു നടക്കുമ്പോള്‍
  അടക്കം പറയണം
  വഴിനീളെയാളുകള്‍,
  മടക്കു കുത്തഴിച്ചു നടപ്പാത
  മിഴിച്ചുനോക്കിക്കൊണ്ടെണീറ്റു
  നില്‍ക്കണം.


  ഇതൊക്കെ ചെയ്താല്‍ പിന്നെ അമ്മയുടെ അടുക്കല്‍ ആലിംഗനത്തിനായ് ആളുകള്‍ ഒഴുകുകയും കോടികള്‍ കുമിഞ്ഞ് കൂടുകയും ചെയ്തത്.
  അതു കൊണ്ടാണ് പ്രധാനമന്ത്രിമാര്‍, ഐക്യരാഷ്ട തലവന്‍ മാര്‍ മുണ്ട് മാത്രമല്ല പലതും അഴിച്ചു വച്ച് സാഷ്ടാഗം ആലിംഗനത്തിനായ് ഒരുങ്ങിയിറങ്ങിയത്.

  ഒരു നാള്‍ ഈ ലോകത്തിന്‍ റെ വാതിലില്‍ അങ്ങിനെ എത്ര കപടന്‍ മാര്‍ ബഹുമാനിതരായ് സത്യസന്ധന്‍റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുമെന്ന് നമുക്കറിയാന്‍ ഇനിയും എത്രനാള്‍..
  ഇല്ല നാം ഈ കപടതയെ ജയിക്കുമെന്ന് തോന്നുന്നില്ല
  ഒരു നാള്‍ നമ്മളും കപടതയുടെ ഭാഗമാവുക തന്നെ ചെയ്യും.

  കാപട്യത്തിന്‍ റെ ബഹുമാനിതത്താല്‍ ഭൂമി ഒരിക്കല്‍ ചുവക്കുകയും രക്തവര്‍ഷത്താല്‍ ശുദ്ധീകരിക്കപ്പെടുന്നൊരു നാളെ നമ്മിലേക്കെത്തുമെന്ന് വെറുതെ പ്രത്യാശിക്കാം.

  കവിത ഒരു പാട് ചിന്തകള്‍ക്ക് വളമാകുമ്പോള്‍ ചെറുതെങ്കിലും കവി വിജയിക്കുന്നു.
  അഭിനന്ദനങ്ങള്‍

  സ്നേഹപൂര്‍വ്വം
  ഇരിങ്ങല്‍

  മറുപടിഇല്ലാതാക്കൂ
 4. സൂര്യോദയം,മനൂ,പാമരാ(ആ വാക്കിനെന്താ അര്‍ത്ഥം)തണല്‍..വായനകളിലെ സന്തോഷം മറച്ചു വയ്ക്കുന്നില്ല.
  ഇരിങ്ങല്‍ അഭിനവ ബഹുമാന്യരെ കവിതയെ മുന്‍‌നിര്‍ത്തി ഓര്‍മ്മിച്ചതില്‍ വളരെ സന്തോഷം

  മറുപടിഇല്ലാതാക്കൂ
 5. നല്ല വരികള്‍
  ബഹുമാനം തോന്നുന്നു.
  :)

  മറുപടിഇല്ലാതാക്കൂ