16/8/08

ചുവരുകൾ

ഉപേക്ഷിക്കപ്പെട്ടവരുടെ
ചുവരുകൾക്ക് പോലും
ജീവനുണ്ടായ് വരും
അതുകൊണ്ടാണവർ
ചുവരിൽ തലചേർത്ത്
വിതുമ്പുന്നത്

ഒന്നണച്ചുപിടിച്ചെങ്കിൽ
പുറത്തുതട്ടി മുകർന്നെങ്കിൽ
എന്നവർ ചുവരിനെക്കുറിച്ചുപോലും
കൊതിക്കുന്നുണ്ടാകും
കൈകളും കാലുകളും ഉണ്ടായിരുന്നെങ്കിൽ
ചുവരുതന്നെ അവർക്ക് ധാരാളം

കൈകളും കാലുകളും കൊണ്ട്
പുണരാറില്ലെങ്കിൽ മനുഷ്യൻ
വെറും ചുവരുപോലെ എന്നവർ
തിരിച്ചറിയും

കൈകളും കാലുകളുമില്ലാത്തതിന്റെ കുറവ്‌
ഞാനേറ്റവും കാണുന്നത്
എന്റെ പാവം തലയണയിലാണ്
മരിച്ചപെണ്ണിനെപ്പോലെ
ഞാൻ പുണർന്നാലും ഉണരാതെ
ഞാൻ കരഞ്ഞാലും കുതിരാതെ....

6 അഭിപ്രായങ്ങൾ:

 1. "കൈകളും കാലുകളും കൊണ്ട്
  പുണരാറില്ലെങ്കിൽ മനുഷ്യൻ
  വെറും ചുവരുപോലെ"

  അവരൊന്നു ചുവരായി നിന്നുതരികപോലുമില്ല..

  മറുപടിഇല്ലാതാക്കൂ
 2. എന്റെ പാവം തലയണയിലാണ്
  മരിച്ചപെണ്ണിനെപ്പോലെ
  ഞാൻ പുണർന്നാലും ഉണരാതെ
  ഞാൻ കരഞ്ഞാലും കുതിരാതെ....

  ഏതാ എഴുത്ത്‌ സനലേ....
  തലയണ എഴുത്തെന്ന്‌ പറയില്ല.

  മറുപടിഇല്ലാതാക്കൂ
 3. കൈകളും കാലുകളും കൊണ്ട്
  പുണരാറില്ലെങ്കിൽ മനുഷ്യൻ
  വെറും ചുവരുപോലെ എന്നവർ
  തിരിച്ചറിയും...  മനസ്സില്‍ തൊട്ടു ഈ കവിത.ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 4. "ഉപേക്ഷിക്കപ്പെട്ടവരുടെ
  ചുവരുകൾക്ക് പോലും
  ജീവനുണ്ടായ് വരും
  അതുകൊണ്ടാണവർ
  ചുവരിൽ തലചേർത്ത്
  വിതുമ്പുന്നത്"
  ithile etavum nalla varikaL!!

  മറുപടിഇല്ലാതാക്കൂ
 5. നല്ല ഭാവന, നല്ല വരികള്‍

  ചുവരില്‍ നിന്ന് തലയിണയിലേക്കുള്ള ചാട്ടത്തില്‍ എന്റെ കണ്ണുളുക്കി. :(

  മറുപടിഇല്ലാതാക്കൂ
 6. ഉപേക്ഷിക്കപ്പെട്ടവരുടെ നിസ്സഹായതയുണ്ട്‌ ചുവരില്‍. കൈകളും കാലുകളുമില്ലാതെ ചുമരായ്‌ പോകുന്നവരെ കുറിച്ചും ദുഖഃങ്ങള്‍ക്ക്‌ തല ചായ്ക്കാന്‍ ഇടം കൊടുക്കാത്തവരെ കുറിച്ചും ഈ കവിത നമ്മെ ഓര്‍മിപ്പിക്കുന്നു

  മറുപടിഇല്ലാതാക്കൂ